Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യെമനിൽ സ്‌കൂൾ ബസിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമത്തിൽ മരണസംഖ്യ വർദ്ദിക്കുന്നു; കുട്ടികളടക്കം ഇതുവരെ കൊല്ലപ്പെട്ടത് 43 പേർ; കൊല്ലപ്പെട്ട്ത് ഖുർ ആൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയ കുട്ടികൾ

യെമനിൽ സ്‌കൂൾ ബസിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമത്തിൽ മരണസംഖ്യ വർദ്ദിക്കുന്നു;  കുട്ടികളടക്കം ഇതുവരെ കൊല്ലപ്പെട്ടത് 43 പേർ; കൊല്ലപ്പെട്ട്ത് ഖുർ ആൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയ കുട്ടികൾ

മറുനാടൻ ഡെസ്‌ക്‌

സനാ: യെമനിൽ സ്‌കൂൾ ബസിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. കൂടുതൽ പേരും പത്തുവയസ്സിന് താഴെയുള്ള കുട്ടികളാണ്. സാദ പ്രവിശ്യയിലെ ദഹ്യാൻ മാർക്കറ്റിലൂടെ കടന്നു പോകുകയായിരുന്ന വാഹനം. ഖുർആൻ ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ഹൂതി ടി.വി നെറ്റ്‌വർക്ക് ആയ അൽ മസീറ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടതായി ഹൂതി നിയന്ത്രണത്തിലുള്ള യെമൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഹൂതി നിയന്ത്രണത്തിലുള്ള നഗരമാണ് ദഹ്യാൻ. എന്നാൽ ആക്രമണം നടക്കുന്ന സമയത്ത് നഗരത്തിൽ വിമത സാന്നിധ്യം ഇല്ലായിരുന്നുവെന്ന് യെമനി മാധ്യമപ്രവർത്തകൻ നാസ്സർ അറാബി പറഞ്ഞു.

ബുധനാഴ്ച രാത്രി ജിസാനിൽ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനുള്ള മറുപടിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി സൗദി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.

യെമനിൽ മൂന്നുവർഷത്തെ യുദ്ധത്തിനിടയിൽ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ജൂണിൽ സൗദി-യു.എ.ഇ സഖ്യം 250 വ്യോമാക്രമണങ്ങളാണ് യെമനിൽ നടത്തിയത്. ഇതിൽ മൂന്നിലൊന്ന് സ്ഥലങ്ങൾ സൈനികേതര മേഖലകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP