Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞുങ്ങളെ നിരാശപ്പെടുത്തിയതിൽ ഗാനഗന്ധർവ്വന് ഇപ്പോഴും ഖേദമില്ല; പരാതി മുഴുവൻ വിവാദങ്ങൾ ഉണ്ടാക്കുന്ന മാദ്ധ്യമങ്ങളെ കുറിച്ച്

കുഞ്ഞുങ്ങളെ നിരാശപ്പെടുത്തിയതിൽ ഗാനഗന്ധർവ്വന് ഇപ്പോഴും ഖേദമില്ല; പരാതി മുഴുവൻ വിവാദങ്ങൾ ഉണ്ടാക്കുന്ന മാദ്ധ്യമങ്ങളെ കുറിച്ച്

തിരുവനന്തപുരം: ഒരു കാര്യം കേൾക്കുമ്പോൾ അപ്പോൾ തന്നെ വാളെടുത്ത് ഇറങ്ങാതെ വാർത്ത സത്യമാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത മാദ്ധ്യമങ്ങൾക്കുണ്ടെന്ന് ഗാനഗന്ധർവ്വൻ യേശുദാസ്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിൽ പങ്കെടുക്കാനായി എത്തിയ യേശുദാസ് ദേശത്തതിനായി പാടൂ എന്ന പരിപാടിയിൽ കുട്ടികൾക്കൊപ്പം പാടാൻ തയ്യാറായിരുന്നില്ല. ചെളിയിൽ ചവിട്ടാൻ തയ്യാറാകാതിരുന്നതാണ് കാരണം. ഇത് വലിയ വാർത്തയും വിവാദവുമായി. ഈ സാഹചര്യത്തിലാണ് യേശുദാസിന്റെ വിശദീകരണം ശ്രദ്ധേയമാകുന്നത്.

മാദ്ധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്നും വാർത്ത സത്യമാണോ എന്ന് അന്വേഷിച്ചിട്ടാവണം വാർത്ത നൽകേണ്ടതെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരം ഗാന്ധിപാർക്കിൽ പിആർഡിയും വിവിധ ഗാന്ധി സംഘടനകളും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തെ നശിപ്പിക്കാനും നന്നാക്കാനും മാദ്ധ്യങ്ങൾക്ക് കഴിയും. അതുകൊണ്ടു തന്നെ തെറ്റായ വാർത്ത നൽകരുത്. നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കേണ്ടത്. കാര്യങ്ങളെ വേണ്ട രീതിയിൽ പറയുന്നതിനു പകരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കുന്നത് ശരിയല്ല. ശരി തിരിച്ചറിഞ്ഞ് പ്രചരിപ്പിക്കുന്നതിന് പകരം കിട്ടുന്നത് അതേപടി പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്വം ഇല്ലാത്ത പത്രപ്രവർത്തനമാണിതെന്നും യേശുദാസ് പറഞ്ഞു.

സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ പഡബഌൂഡിയും ഇൻഫർമേഷൻ വകുപ്പും യേശുദാസിനൊപ്പം പാടാൻ കൊതിപ്പിച്ച് അനേകം സ്‌കൂളുകളിൽ നിന്നുമാണ് കുട്ടികളെ സെൻട്രൽ സ്‌റ്റേഡിയത്തിൽ എത്തിച്ചത്. എന്നാൽ എന്തുവന്നാലും കാറിൽ നിന്നും ഇറങ്ങില്ല എന്ന് താരം നിലപാട് എടുത്തതോടെ ഇവർ നിരാശരായി. ഇതാണ് മാദ്ധ്യമങ്ങൾ വാർത്തയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP