Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അയ്യപ്പ നാമം ജപിച്ച് ഒരു പകൽ മുഴുവൻ സന്നിധാനത്ത് ചെലവിട്ട് ഗാനഗന്ധർവൻ; കന്നി മാളികപ്പുറമായി ഒപ്പം പ്രഭാ യേശുദാസും: പുള്ളുവൻ പാട്ട് വഴിപാടായി നടത്തി തൊഴുതും ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കിയും യേശുദാസും പ്രഭയും മലയിറങ്ങി

അയ്യപ്പ നാമം ജപിച്ച് ഒരു പകൽ മുഴുവൻ സന്നിധാനത്ത് ചെലവിട്ട് ഗാനഗന്ധർവൻ; കന്നി മാളികപ്പുറമായി ഒപ്പം പ്രഭാ യേശുദാസും: പുള്ളുവൻ പാട്ട് വഴിപാടായി നടത്തി തൊഴുതും ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കിയും യേശുദാസും പ്രഭയും മലയിറങ്ങി

ശബരിമല: അയ്യപ്പ നാമം ജപിച്ച് യേശുദാസ് വീണ്ടും ശബരിമലയിൽ എത്തി. ഒപ്പം കന്നി ദർശനം തേടി പ്രഭാ യേശുദാസും. ഒരു പകൽ മുഴുവൻ സന്നിധാനത്ത് ചെലവിട്ട് അയ്യപ്പനെ കൺകുളിർക്കെതൊഴുത ശേഷമാണ് ഇരുവരും മടങ്ങിയത്. പ്രഭയുടെ കന്നി ദർശനമായതിനാൽ ഇരുവരും ഏറെ നേരം ചെലവിടുകയായിരുന്നു. വൈകുന്നേരം സ്വന്തം ശബ്ദത്തിൽ മുഴങ്ങിയ ഹരിവരാസനത്തിനൊപ്പം പാടി തൊഴുത ശേഷമാണ് ഇരുവരും മടങ്ങിയത്.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് സന്നിധാനത്ത് എത്തിയ യേശുദാസ് രാത്രിയാണ് മലയിറങ്ങിയത്. ഭഗവാനെ കൺനിറയെ കണ്ട് തൊഴാനായത് ഭാഗ്യമായി അദ്ദേഹം വിശേഷിപ്പിച്ചു. ആദ്യമായി അയ്യപ്പനെ ദർശിക്കുന്ന പ്രഭ ഏറെ നേരം തൊഴുതു. മേൽശാന്തി ഇരുവർക്കും തീർത്ഥവും പ്രസാദവും നൽകി.

മാളികപ്പുറത്തും മറ്റ് കോവിലുകളിലും തൊഴുത യേശുദാസും പ്രഭയും അവിടെ പുള്ളുവൻപാട്ട് വഴിപാടായി പാടിച്ചു. വഗ്രഹക്ഷേത്രത്തിൽനിന്ന് ലഭിച്ച കുങ്കുമം യേശുദാസ് പ്രഭയെ തൊടുവിച്ചു. തിരിച്ച് സന്നിധാനത്ത് എത്തിയ ഇരുവരും തന്ത്രി കണ്ഠര് മഹേഷ് മോഹനരെ കണ്ട് അനുഗ്രഹം തേടി. ഉച്ചപൂജയുടെ സമയത്ത് കളഭാഭിഷേകവും തൊഴുതു. സന്ധ്യക്ക് ദീപാരാധന ദർശിച്ചു.

പമ്പയിൽ എത്തിയ ഇരുവരും ഗണപതിയെ തൊഴുത് നാളികേരം ഉടച്ചാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്. ഇരുമുടിക്കെട്ടുമായി വന്ന ഇവർ നാളികേരം ഉടച്ച് തൊട്ടുതൊഴുത് പതിനെട്ടാംപടി ചവിട്ടി. കഴിഞ്ഞ വർഷം സെപ്റ്റംബറിലും യേശുദാസ് ശബരിമല ദർശനം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP