Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേത്രകമ്മിറ്റി അനുമതി നൽകിയിട്ടും ശ്രീപത്മനാഭനെ കാണാതെ യേശുദാസ് മടങ്ങുന്നു; ക്ഷേത്രദർശനം ഉടൻ നടത്തില്ലെന്ന് യേശുദാസ്; ഭഗവാൻ വിളിക്കും അപ്പോൾ പോകണം.. വിളിക്കുന്നത് വരെ കാത്തിരിക്കും..

ക്ഷേത്രകമ്മിറ്റി അനുമതി നൽകിയിട്ടും ശ്രീപത്മനാഭനെ കാണാതെ യേശുദാസ് മടങ്ങുന്നു; ക്ഷേത്രദർശനം ഉടൻ നടത്തില്ലെന്ന് യേശുദാസ്; ഭഗവാൻ വിളിക്കും അപ്പോൾ പോകണം.. വിളിക്കുന്നത് വരെ കാത്തിരിക്കും..

തിരുവനന്തപുരം: ക്ഷേത്രകമ്മിറ്റിയും തന്ത്രിയും അനുമതി നൽകിയിട്ടും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്താതെ യേശുദാസ് മടുങ്ങുന്നു. പത്മനാഭസ്വാമി ക്ഷേത്രദർശനം ഉടൻ നടത്തില്ലെന്ന് യേശുദാസ് വ്യക്തമാക്കി. ഇത് ആരുടേയും നിർബന്ധത്തിന് വഴങ്ങിയോ, പ്രേരണയിലോ ഉള്ള നിലപാടല്ലെന്നും ദൈവഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴച്ച തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് നടത്തിയ സംഗീത കച്ചേരിക്കിടയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഗുരുവായൂരപ്പനെ ഇതുവരെ തൊഴാൻ കഴിഞ്ഞിട്ടില്ല. അന്ന് ഏറെ ആഗ്രഹം തോന്നിയിട്ടും നടക്കാതിരുന്നപ്പോൾ വിഷമമുണ്ടായിരുന്നു. ഒന്നു തൊഴാൻ കഴിഞ്ഞില്ലല്ലോ എന്ന്. ഗുരുവായൂരപ്പനെ ദർശിക്കാതെ കൃഷ്ണന്റെ മറ്റ് ക്ഷേത്രങ്ങളിൽ പോകേണ്ടെന്ന് പിന്നീട് ഒരു ശാഠ്യമുണ്ടായി.എന്നിട്ടും അതിനിടയിൽ സുഹൃത്തുക്കളുടെ പ്രേരണയിൽ ഒരുതവണ ഉഡുപ്പിയിൽ കൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് പോകേണ്ടിവന്നു. അത് നടത്താൻ വിഷമമുണ്ടായിരുന്നു.എന്നാൽ സുഹൃത്തിനെ മുഷിപ്പിക്കാനും മനസ് വന്നില്ല.

മൂകാംബികയിൽ പോയി മടങ്ങുമ്പോഴായിരുന്നു അത്. എന്നാൽ അന്ന് ഒരു അത്ഭുതമുണ്ടായി അവിടെ. കൃഷ്ണഭഗവാൻ ഉഡുപ്പിയിൽ ദർശനം നൽകിയത് ശ്രീരാമന്റെ രൂപത്തിൽ അലങ്കാരഭാവത്തോടെയാണ്. അത് ഒരു നിമിത്തമായി കാണുന്നതായും അദ്ദേഹം പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രമെന്നല്ല ഒരിടത്തും ഇടിച്ചുകയറി ചെല്ലേണ്ടതല്ല. ഭഗവാൻ വിളിക്കും അപ്പോൾ പോകണം എന്നാൽ തോന്നൽ. അല്ലെങ്കിൽ ശരിയാകില്ല. ഇത് വാട്ട്‌സ് ആപ്പ് കണ്ടിട്ടോ, എന്തെങ്കിലും മെസേജിന്റെ പ്രേരണയാലോ അല്ല. ഒരു പേടിയാണ്. മനസിൽ. വിളിക്കുന്നത് വരെ കാത്തിരിക്കും. മനസിൽ തോന്നലുണ്ടാകുമ്പോൾ പത്മനാഭസന്നിധിയിലെത്തി ദർശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ട് അച്ഛൻ പറഞ്ഞുതന്ന കഥയുണ്ട്. നമ്പൂതിരി ഒരു ആടുമായി പോകുമ്പോൾ നാലുപേർ കൂട്ടമായി നിന്ന് മാറിമാറി സംസാരിച്ച് അതിനെ പട്ടിയാക്കുകയും നമ്പൂതിരിയെ കൊണ്ട് അതിനെ കളയിപ്പിക്കുകയും ചെയ്ത കഥ. അതൊരു ശക്തിയും ഉപദേശവുമാണ്. അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP