Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവർക്കും നല്ല കുട്ടികളായി ഇവിടെ നിന്ന് പുറത്തിറങ്ങാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ശ്വേത നിലപാടു മാറ്റിയോ ? ഉദയംപേരൂരിലെ വിവാദയോഗാ കേന്ദ്രത്തിനെതിരേ പരാതി നല്കിയ ശ്വേതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു; മൊഴിയിൽ പറഞ്ഞതല്ല വീഡിയോയിലുള്ളതതെന്ന് വ്യക്തം

എല്ലാവർക്കും നല്ല കുട്ടികളായി ഇവിടെ നിന്ന് പുറത്തിറങ്ങാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ശ്വേത നിലപാടു മാറ്റിയോ ? ഉദയംപേരൂരിലെ വിവാദയോഗാ കേന്ദ്രത്തിനെതിരേ പരാതി നല്കിയ ശ്വേതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു; മൊഴിയിൽ പറഞ്ഞതല്ല വീഡിയോയിലുള്ളതതെന്ന് വ്യക്തം

കൊച്ചി: ഉദയംപേരൂരിലെ വിവാദയോഗാ കേന്ദ്രത്തിനെതിരേ പരാതി നല്കിയ ശ്വേതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. യോഗാ സെന്ററിൽ നിന്ന് യാത്ര പറയുന്ന സമയത്തെ വീഡിയോ ആണ് പുറത്തായിരിക്കുന്നത്. ഇതിൽ ശ്വേത സന്തോഷവതിയാണെന്ന് വ്യക്തമാണ്. എല്ലാവർക്കും നല്ല കുട്ടികളായി പുറത്തിറങ്ങാൻ കഴിയും. എല്ലാവർക്കും നല്ല ആശംസകൾ എന്നാണ് ശ്വേത യാത്രയപ്പ് വേളയിൽ യോഗാ കേന്ദ്രത്തിലെ മറ്റ് പെൺകുട്ടികളോട് പറയുന്നത്. 

കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പെൺകുട്ടി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. തൃശൂർ സ്വദേശി റിന്റോ ഐസക്കിനെ വിവാഹം കഴിച്ചതിന് മാതാപിതാക്കളും സഹോദരി ഭർത്താവും ഹിന്ദുമതമൗലിക വാദികളും ചേർന്ന് തന്നെ യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൽ തടഞ്ഞുവെക്കുകയും പീഡിപ്പിക്കുകയും ചെയതുവെന്നാണ് ശ്വേത കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇതേ തുടർന്ന് യോഗാ കേന്ദ്രം പൂട്ടുകയും ചെയ്തിരുന്നു

തൃപ്പുണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന ശിവശക്തി യോഗ സെന്ററാണ് വിവാദത്തിലായത്. തൃശൂർ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടിൽ സിഐ റിൻേറായുടെ ഭാര്യ ഡോ. ശ്വേത ഹരിദാസ് ഹിൽപാലസ് പൊലീസിൽ പരാതി നൽകിയതോടെയാണ് സെന്റർ വിവാദത്തിൽ പെട്ടത്. വീട്ടുകാർക്കൊപ്പമുള്ള ഭാര്യയെ വിട്ടു കിട്ടാൻ ഭർത്താവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഈ ഹർജിക്കിടെയാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

അതേസമയം ശ്വേതയുടെ വാദങ്ങളെ തള്ളുന്നതാണ് പെൺകുട്ടിയുടെ അമ്മഉടെ മൊഴി. തന്നോടൊപ്പമാണ് ശ്വേത 22 ദിവസം കേന്ദ്രത്തിൽ താമസിച്ചിരുന്നതെന്നും അവിടെ യാതൊരു പീഡനങ്ങളും നടന്നിട്ടില്ലെന്നുമായിരുന്നു അമ്മയുടെ വെളിപ്പെടുത്തൽ. മകളുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢശക്തികൾ പ്രർത്തിക്കുന്നുണ്ടെന്നും അമ്മ ആരോപിച്ചു. ആർഷ വിദ്യാ സമാജത്തിൽ യോഗയും ധ്യാനവുമാണ് നടക്കുന്നതെന്നും ശ്വേത ആരോപിക്കുന്നത് പോലെ പീഡനങ്ങളൊന്നും അവിടെ നടന്നിട്ടില്ലെന്നുമായിരുന്നു മാതാവിന്റെ വെളിപ്പെടുത്തൽ.

ഡോക്ടറായ തനിക്ക് ജോലി ചെയ്യുകയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും വേണമെന്ന് ശ്വേത കോടതിയിൽ ആവശ്യപ്പെട്ടു . തന്റെ മൊബൈൽ യോഗാ കേന്ദ്രത്തിൽ പിടിച്ചുവെച്ചിരിക്കുകയാണ്. അവിടുത്തെ ക്രിമിനൽ പ്രവർത്തനങ്ങളും പീഡനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കേന്ദ്രത്തിൽ യോഗാ പഠിപ്പിക്കാനെത്തുന്നവർ അതേക്കുറിച്ച് ധാരണയില്ലാത്തവരാണ്. അന്തേവാസികളായ 65 പേരും ഇതര മതസ്ഥരെ വിവാഹം കഴിക്കുകയോ ഹിന്ദുമതത്തിൽ നിന്ന് മറ്റ് മതത്തിലേക്ക് മാറുകയോ ചെയ്തതിന്റെ പേരിൽ വീട്ടുകാർ എത്തിച്ചവരാണ്. ഇത്തരം രക്ഷിതാക്കൾക്ക് കുട്ടികളെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഗുരുജി മനോജ് ഉറപ്പ് നൽകുന്നു. പലരുടേയും കോളേജ് വിദ്യാഭ്യാസം പോലും ഇതിനാൽ തടസ്സപ്പെടുന്നുണ്ടെന്നും ശ്വേത പറയുന്നു

ആശ്രമമാണെന്നാണ് അവരെ ധരിപ്പിച്ചിരിക്കുന്നത്. ഒരുവർഷമായി പീഡനങ്ങൾ സഹിച്ച് കഴിയുന്നവർ ഒരുപാടുണ്ട്. ആർക്കും പര്സപരം സംസാരിക്കാൻ അവകാശമില്ല. ഉറങ്ങാൻ കിടക്കുമ്പോൾ പുതപ്പിനിടയിലൂടെയാണ് ചിലർ തങ്ങളുടെ വേദനകൾ പങ്കിട്ടത്. ഫോൺ ആദ്യം തന്നെ വാങ്ങിവെക്കും. ആത്യാവശ്യമെങ്കിൽ വല്ലപ്പോഴും അവർ നൽകുന്ന ഫോണിൽ നിന്ന് വീട്ടുകാരോട് സംസാരിക്കാം സംഭാഷണം റെക്കോഡ് ചെയ്യും. ഹിന്ദുമതത്തിലേക്ക് മടങ്ങാമെന്ന് സമ്മതിക്കുന്നവർക്ക് മാത്രം ഇവിടെനിന്ന് രക്ഷാപ്പെടാൻ കഴിയുമെന്നുമായിരുന്നു ശ്വേത യോഗാ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP