Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ് ഹരീഷിന്റെ നോവലിലെ കഥാപാത്ര ഭാഷണങ്ങൾ ഹൈന്ദവ അവഹേളനമെന്ന ആക്ഷേപത്തിൽ മാതൃഭൂമിക്ക് എതിരെ പ്രതിഷേധം; കോതമംഗലത്ത് പ്രതിഷേധവുമായി യോഗക്ഷേമസഭ; തൃക്കാരിയൂർ ക്ഷേത്രത്തിന് മുന്നിൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ കത്തിച്ചു; പത്രമടക്കം എല്ലാ മാതൃഭൂമി പ്രസിദ്ധീകരണങ്ങളും ഉപേക്ഷിച്ചതായും പ്രഖ്യാപനം

എസ് ഹരീഷിന്റെ നോവലിലെ കഥാപാത്ര ഭാഷണങ്ങൾ ഹൈന്ദവ അവഹേളനമെന്ന ആക്ഷേപത്തിൽ മാതൃഭൂമിക്ക് എതിരെ പ്രതിഷേധം; കോതമംഗലത്ത് പ്രതിഷേധവുമായി യോഗക്ഷേമസഭ; തൃക്കാരിയൂർ ക്ഷേത്രത്തിന് മുന്നിൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ കത്തിച്ചു; പത്രമടക്കം എല്ലാ മാതൃഭൂമി പ്രസിദ്ധീകരണങ്ങളും ഉപേക്ഷിച്ചതായും പ്രഖ്യാപനം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: എസ് ഹരീഷിന്റെ നോവലിൽ ചിത്രീകരിച്ച രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം ഹൈന്ദവ അവഹേളനമെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ നോവലിസ്റ്റിനും മാതൃഭൂമിക്കും എതിരെ പ്രതിഷേധം ശക്തമാകുന്നു. യോഗ ക്ഷേമ സഭയും ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തി. ബ്രാഹ്മണരെയും പൂജാരിമാരെയും ഹിന്ദു സ്ത്രീകളെയും അവഹേളിച്ച മാധ്യമ അധർമ്മത്തിനെതിരെ യോഗക്ഷേമസഭ പ്രവർത്തകർ പ്രതിഷേധിച്ചു.

തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിനു മുന്നിൽ ചേർന്നയോഗത്തിൽ പ്രതിഷേധക്കാർ മാതൃഭൂമി പ്രസിദ്ധികരണങ്ങൾ കത്തിച്ചു. പത്രമടക്കം എല്ലാ മാതൃഭൂമി പ്രസിദ്ധീകരണങ്ങളും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമര പരിപാടി. യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി സജി നമ്പൂതിരി, യോഗക്ഷേമസഭ ഉപസഭ പ്രസിഡണ്ട് സി വി കെ നമ്പൂതിര, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി വി എം മണി, മാങ്കുളം സുരേഷ് എന്നിവർ പങ്കെടുത്തു. അതേസമയം സോഷ്യൽ മീഡിയയിലും നോവലിലെ പരാമർശം വലിയ ചർച്ചയായിട്ടുണ്ട്.

'പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തിൽ പോകുന്നന്നത്? ആറു മാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു. 'പ്രാർത്ഥിക്കാൻ' ഞാൻ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'. ഞാൻ ചിരിച്ചു. 'അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ.'-മാതൃഭൂമി ആഴ്ചപ്പതിപ്പിൽ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണം ഇങ്ങനെയായിരുന്നു.

ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമാകുന്നത്. ഹരീഷിനെതിരെ സൈബർ ആക്രമണം ശക്തിയായതോടെ ഫെയ്സ് ബുക്കും പൂട്ടി ഹരീഷ് പിന്മാറി. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാതൃഭൂമിക്ക് എതിരെയും ഹൈന്ദവ സംഘടനകളുടേയും സംഘപരിവാറിന്റേയും പ്രതിഷേധം ഉയരുന്നത്.

മനപ്പൂർവ്വം ഹിന്ദുത്വത്തെ അവഹേളിക്കാൻ ഹരീഷ് ശ്രമിച്ചുവെന്നാണ് സംഘ പരിവാർ അനുകൂലികളുടെ നിലപാട്. പരസ്യമായി കുരീപ്പുഴ ശ്രീകുമാറിനെ മർദ്ദിച്ച പോലെ ഹരീഷിനെയും മർദ്ദിക്കുമെന്നും എസ്. ഹരീഷിന്റെ കൈ വെട്ടണമെന്നും സംഘപരിവാർ അനുയായികൾ പരസ്യമായി ആഹ്വാനം ചെയ്യുന്നുണ്ട്. കൂടാതെ ഹരീഷിന്റെ അമ്മയെ ഉൾപ്പടെ ഉള്ള ആളുകളെ സംഘം ചേർന്ന് സൈബർ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. എല്ലാം അതിരുവിട്ടപ്പോഴാണ് ഹരീഷ് ഫെയ്സ് ബുക്ക് പേജ് തന്നെ പൂട്ടിയത്.

അപ്പർ കുട്ടനാടിനെ തന്നെ പ്രധാന കഥാപാത്രമാക്കി ഹരീഷ് എഴുതിയ നോവലാണ് ഇപ്പോൾ സംഘപരിവാർ സംഘടനകളുടെ ആക്രമണത്തിനിരയായിരിക്കുന്നത്. മീശ എന്ന കഥാപാത്രമാണ് നോവലിലെ കേന്ദ്രബിന്ദു. അയാളിലൂടെയാണ് കഥാകാരൻ കഥ പറയുന്നത്. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് ഹരീഷ്. കഥയിൽ ആർത്തവ സമയത്തെ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്. നോവൽ പ്രസീദ്ധീകരിച്ച മാതൃഭൂമിക്ക് നേരേയും ആക്രമണത്തിന് ആഹ്വാനമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP