Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗതാഗത കുരുക്കില്ലാതെ വേഗം എത്താൻ മന്ത്രിയുടെ കാറിന് പിന്നാലെ ശരം പോലെ പാഞ്ഞു; യുവ ബിസിനസുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഗതാഗത കുരുക്കില്ലാതെ വേഗം എത്താൻ മന്ത്രിയുടെ കാറിന് പിന്നാലെ ശരം പോലെ പാഞ്ഞു; യുവ ബിസിനസുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കായംകുളം: ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിച്ച യുവ ബിസിനസുകാരനെ പൊലീസ് പിടിച്ചു. ചോദ്യം ചെയ്യലിന് ഒടുവിൽ ഉദ്ദേശം മനസ്സിലായപ്പോൾ വിട്ടയയ്ക്കുകയും ചെയ്തു. മന്ത്രി കെ ബാബുവിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്നതാണ് ഇയാൾക്ക് വിനയായത്.

മന്ത്രി കെ.ബാബുവിന്റെ വാഹനവ്യൂഹത്തെ കാറിൽ പിന്തുടർന്ന ബിസിനുകാരനെയാണ് പൊലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. തിരുവനന്തപുരം സ്വദേശിയും കമ്പ്യൂട്ടർ ബിസിനസുകാരനുമായ ശ്യാം രവീന്ദ്രനെയാണ് പിടികൂടി വിട്ടയച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയിരുന്ന മന്ത്രിയുടെ കാറിനെ ആലപ്പുഴ മുതൽ ശ്യാം പിന്തുടർന്നു. പൈലറ്റ് വാഹനം ഹൈവേ പൊലീസിനെയും കായംകുളം പൊലീസിനെയും വിവരം അറിയിച്ചു.

ഇന്നലെ രാത്രി ഒൻപതോടെ ദേശീയപാതയിൽ കായംകുളത്തിന് തെക്ക് മുക്കടയിൽ വച്ചാണ് സിനിമാ സ്‌റ്റൈലിൽ കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർ കസ്റ്റഡിയിലെടുത്ത് കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഗതാഗതക്കുരുക്ക് ഇല്ലാതെ പെട്ടെന്ന് തിരുവനന്തപുരത്ത് എത്താനാണ് ഇങ്ങനെ പിന്തുടർന്നതെന്ന് ശ്യാം പൊലീസിനോട് പറഞ്ഞു. പരിശോധന നടത്തി ഒരു മണിക്കൂറിന് ശേഷം കാർ സഹിതം ശ്യാമിനെ വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP