Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണയം വച്ച സ്വർണം മൂക്കുപണ്ടമാണെന്ന് കണ്ടെത്തി; മാനക്കേട് ഭയന്ന് യുവതി തൂങ്ങി മരിച്ചു; പോത്തൻകോട് നടന്ന ദാരുണസംഭവം ഇങ്ങനെ

പണയം വച്ച സ്വർണം മൂക്കുപണ്ടമാണെന്ന് കണ്ടെത്തി; മാനക്കേട് ഭയന്ന് യുവതി തൂങ്ങി മരിച്ചു; പോത്തൻകോട് നടന്ന ദാരുണസംഭവം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോത്തൻകോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് കാട്ടായിക്കോണം ചന്തവിളാകത്ത് വീട്ടിൽ രതീഷിന്റെ ഭാര്യ അഹല്യ രതീഷിനെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. അഹല്യയുടെ ഭർത്താവ് രതീഷ് നാലു വർഷമായി ഗൾഫിലാണ്.

മരിച്ച അഹല്യ ചിറയിൻകീഴിലെ ഒരു സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ 65 പവനോളം പണയം വച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ സ്വർണം മുക്കുപണ്ടമാണെന്നു കണ്ടെത്തി. അഹല്യ സ്ഥാപനത്തിലെ സ്ഥിര ഉപഭോക്താവായിരുന്നു. ഒരു യുവാവും അമ്മയും ചേർന്ന് നടത്തിയ സ്ഥാപനമായിരുനിന്നു ഇത്.

അഹല്യ യുവാവില്ലാത്ത സമയം നോക്കിയാണ് സ്വർണം പണയം വയ്ക്കാനായി എത്തിയത്.തുടർന്ന് മകൻ എത്തി സ്വർണം പരിശോധിച്ചപ്പോൾ സ്വർണം മുക്കുപണ്ടമാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവാവും അമ്മയും അഹല്യയെ ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചു . എന്നാൽ അഹല്യ വിസമ്മതിച്ചിരുന്നു. ശേഷം യുവാവും അമ്മയും പൊലീസിൽ പരാതി നൽകുകയായിരുന്നു .

പൊലീസ ഇരുവരെയും അന്വേഷണ വിധേയമായി നേരിട്ട് സ്റ്റഷനിലേക്ക് ചെല്ലാൻ വിളിപ്പിച്ചു.ഇതിനു ശേഷം അഹല്യ കിടപ്പുമുറിയിൽ തൂങ്ങുകയായിരുന്നു. സത്യം തെള്ിയുമെന്ന് വന്നപ്പോൾ അത്ിൽ മനം നൊന്ത് മരിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം.മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പൊലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട് പൊലീസ്്് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസറ്റ് മോർട്ടം റിപ്പോർട്ടിനു ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുള്ളു എന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് 2 വയസ്സായ ഒരു മകനുണ്ട്.
സ്വർണ്ണ പണയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മരണത്തിൽ കലാശിച്ചതെന്ന് അഹല്യയുടെ ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP