Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് സ്റ്റേഷനിൽ യുവാവിനെ ക്രൂരമർദനത്തിന് ഇരയാക്കിയെന്ന് പരാതി; കണ്ണനല്ലൂർ സ്വദേശി അവശനിലയിൽ ആശുപത്രിയിൽ

പൊലീസ് സ്റ്റേഷനിൽ യുവാവിനെ ക്രൂരമർദനത്തിന് ഇരയാക്കിയെന്ന് പരാതി; കണ്ണനല്ലൂർ സ്വദേശി അവശനിലയിൽ ആശുപത്രിയിൽ

കൊല്ലം: പൊലീസ് സ്റ്റേഷനിൽ എസ്‌ഐയും പൊലീസുകാരും യുവാവിനെ ക്രൂരമർദനത്തിന് ഇരയാക്കിയെന്ന് പരാതി. കണ്ണനല്ലൂർ സ്വദേശി ഷമീമിനാണ് കൊട്ടിയം സ്റ്റേഷനിൽ ക്രൂരമർദനമേറ്റത്.

അവശനിലയിലാല ഷമീമിനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓണക്കാലത്ത് കണ്ണനല്ലൂരുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പുലർച്ചെ മൂന്നിനാണ് ഷമീമിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

വീട്ടിൽവച്ചുതന്നെ ഷമീമിനെ മർദിച്ചുവെന്നാണ് ആരോപണം. കഴുത്തിന് ഇടിക്കുകയും തുടർന്ന് സ്‌റ്റേഷനിലെത്തിച്ചശേഷം എസ്‌ഐ യും മൂന്ന് പൊലീസുകാരും ക്രൂരമായി മർദിച്ചെന്നും ഷമീം പറഞ്ഞു. എഴുന്നേക്കാൻ പോലും ആകാതിരുന്ന ഷമീമിനെ സുഹൃത്തുക്കൾ താങ്ങിയെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഷമീമിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. തുടർന്ന് ഷമീമിനെ ജാമ്യത്തിൽ വിടുകയായിരുന്നു. പ്രതിയാണെന്ന് പൊലീസിന് ഉറപ്പുണ്ടെങ്കിൽ വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കണമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കസ്റ്റഡിമർദനമെന്ന ആരോപണത്തെപ്പറ്റി പൊലീസ് പ്രതികരിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP