Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാടകയ്ക്ക് താമസിച്ചു അയൽപക്കത്തെ വീട്ടമ്മമാരുമായി ഒളിച്ചോടുന്ന വിരുതൻ പിടിയിൽ; കുരുക്കിൽ വീണത് നിരവധി യുവതികൾ

വാടകയ്ക്ക് താമസിച്ചു അയൽപക്കത്തെ വീട്ടമ്മമാരുമായി ഒളിച്ചോടുന്ന വിരുതൻ പിടിയിൽ; കുരുക്കിൽ വീണത് നിരവധി യുവതികൾ

തിരുവന്തപുരം: വാടകയ്ക്ക് താമസിച്ച് അയൽപക്കത്തെ വീട്ടമ്മമാരുമായി ഒളിച്ചോടുന്ന വിരുതൻ ഒടുവിൽ പൊലീസ് പിടിയിലായി. പ്രണയം നടിച്ച് അടുത്ത വീട്ടിലെ വീട്ടമ്മയുമായി ഒളിച്ചോടിയ നേമം സ്വദേശിയെ കർണാടകയിലെ കുടകിൽ നിന്നാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പാചകത്തൊഴിലാളിയായ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിലെ വീട്ടമ്മമാരെ വലയിൽ വീഴ്‌ത്തുന്നതും ഒളിച്ചോടുന്നതും ഒരു പതിവാണത്രേ. നേരത്തെ ജോലി ചെയ്തിരുന്ന റാന്നി, നെയ്യാറ്റിൻകര, കുമ്പനാട്, തിരുവന്തപുരം എന്നിവിടങ്ങളിൽ നിന്നെല്ലാം അയൽപക്കത്തെ വീട്ടമ്മമാരുമായി ഇയാൾ ഒളിച്ചോടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. 

എരുമേലി പ്രപ്പോസിൽ താമസിച്ചു വരികയായിരുന്ന ഇയാൾ അടുത്ത വീട്ടിലെ 23 കാരിയായ വീട്ടമ്മ, രണ്ടു വയസുകാരൻ മകൻ എന്നിവരുമായാണ് ഇക്കുറി ഒളിച്ചോടിയത്. യുവതിയെ കാണാതായതോടെ ഭർത്താവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുടകിൽ നിന്ന് ഇവരെ പിടികൂടിയത്. രണ്ടരമാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ. യുവതിയെ പിന്നീട് കോടതി ബന്ധുക്കൾക്കൊപ്പം വിട്ടു.

ഒളിച്ചോട്ടത്തിനു പുറമെ അല്ലറ ചില്ലറ തട്ടിപ്പുകേസുകളും ഇയാളുടെ പേരിലുണ്ട്. കുമ്പനാട് താമസിക്കുന്നതിനിടയിൽ പ്രണയത്തിലായ വീട്ടമ്മയുടെ ഭർത്താവിന്റെ പേരിൽ ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു. വീട്ടമ്മയുടെ ഭർത്താവിന്റെ പേരിൽ ആൾമാറാട്ടം നടത്തി ബാങ്കിൽ നിന്ന് വായ്പയെടുത്ത കേസിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. റാന്നിയിലെ ഒരു ഹോട്ടലിൽ പണിയെടുക്കുമ്പോൾ ഒപ്പം ജോലി ചെയ്തിരുന്ന സ്ത്രീയുടെ മാല വാങ്ങി പണയം വച്ചശേഷം തിരികെ എടുത്തുനൽകാത്തതിനും ഇയാളുടെ പേരിൽ കേസുണ്ടെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP