Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടുപണി സ്ഥലത്തേക്ക് കുട്ട ചോദിച്ചെത്തിയപ്പോൾ അതിക്രമം; കോതമംഗലത്ത് ഒമ്പത്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

വീടുപണി സ്ഥലത്തേക്ക് കുട്ട ചോദിച്ചെത്തിയപ്പോൾ അതിക്രമം; കോതമംഗലത്ത് ഒമ്പത്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വീടുപണി സ്ഥലത്തേയ്ക്ക് കുട്ട ചോദിച്ചെത്തിയ ഒൻപതുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.ഐരൂർ പാടം സ്വദേശി മണിയാട്ടുകുടി നൗഷാദ് (35)നെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.അയിരൂർ പാടം സ്വദേശിയായ ഇയാൾ മൂവാറ്റുപുഴയിൽ ഹോട്ടൽ ജീവനക്കാരനാണ്. പെൺകുട്ടിയുടെ വീട് പണി നടന്നു വരികയായിരുന്നു. ഈ ആവശ്യത്തിലേയ്ക്ക് കൂട്ട വാങ്ങിവരാൻ മതാപിതാക്കൾ കൂടിയെ യുവാവിന്റെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു.

വീട്ടിൽ കുട്ട ചോദിച്ചെത്തിയ പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം അകത്തെ മുറിയിൽ വൃദ്ധയായ ഇയാളുടെ മാതാവ് നിസ്‌കരത്തിലായിരുന്നു. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ലന്നാണ് പെൺകുട്ടിയുടെ വിവരണത്തിന് പൊലീസിന് വ്യക്തമായിട്ടുള്ളത് .

പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെതുടർന്ന് രക്ഷിതാക്കൾ കോതമംഗലം പൊലീസിന് നൽകിയ പരാതിയിലാണ് നൗഷാദിനെ കസ്റ്റഡിയിലെടുത്തത്. എസ് ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടിയിൽ നിന്നും വനിതാ പൊലീസ് വിവരങ്ങൾ ശേഖരിച്ചതനുസരിച്ച് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് കോതമംഗലംപൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP