Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീപിടിച്ച കാറിൽ നിന്ന് ഭാര്യയെയും, മക്കളെയും രക്ഷിച്ചു; സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതെ യുവാവിന് ദാരുണാന്ത്യം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ചത് കോയമ്പത്തൂരിൽ വച്ച്

തീപിടിച്ച കാറിൽ നിന്ന് ഭാര്യയെയും, മക്കളെയും രക്ഷിച്ചു; സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതെ യുവാവിന് ദാരുണാന്ത്യം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ചത് കോയമ്പത്തൂരിൽ വച്ച്

മറുനാടൻ ബ്യൂറോ

കോയമ്പത്തൂർ: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, കോയമ്പത്തൂരിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഒരാൾ മരിച്ചു. കർണാടക കോലാർ ആണ്ടക്കർപേട്ട് ബസാർ വീഥിയിൽ ദിലീപ് കുമാർ ഗൗഡയാണു മരിച്ചത്. പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് കുമാറും കുടുംബവും കാറിൽ കൊച്ചിയിൽ സഹോദരനെ കാണാൻ പോകുമ്പോഴാണ് അപകടം. ഭാര്യ ആശ ദേവുഡ, മകൻ എച്ചു, മകൾ എത്തൽ എന്നിവരും കാറിലുണ്ടായിരുന്നു.

കേരള രജിസ്‌ട്രേഷൻ കാറാണ് ഞായറാഴ്ച പുലർച്ചെ രണ്ടോടെ എൽ ആൻഡ് ടി ബൈപാസ് റോഡിൽ മധുക്കര ടോൾ ഗേറ്റിനു സമീപമെത്തിയപ്പോൾ അപകടത്തിൽ പെട്ടത്. എൻജിനിൽനിന്നു തീ ഉയരുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഭാര്യയെയും കുട്ടികളെയും വിളിച്ചുണർത്തി കാറിൽ നിന്നിറക്കിയ ദിലീപ് കുമാറിനു പെട്ടെന്നു സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നു പൊലീസ് അറിയിച്ചു. കാറിനകത്തു കുടുങ്ങിയ ദിലീപ് കുമാർ പൊള്ളലേറ്റു മരിച്ചു. കാറിൽ തീ പടരാനുള്ള കാരണം വ്യക്തമല്ലെന്നു മധുക്കര പൊലീസ് പറഞ്ഞു.

എഞ്ചിൻ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മക്കളും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP