Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപരിചിതനെ രക്ഷിക്കാൻ പെരിയാറിൽ ചാടിയ യുവാവ് മരിച്ചു; അപരിചിതൻ രക്ഷപ്പെട്ടു

ആലുവ: അപരിചിതനെ രക്ഷിക്കാൻ പെരിയാറിൽ ചാടിയ യുവാവ് മരിച്ചു. അതേസമയം മുങ്ങിയ യുവാവ് രക്ഷപ്പെടുകയും ചെയ്തു. പടിഞ്ഞാറെ കടുങ്ങല്ലൂർ മയിലക്കര കൃഷ്ണലീലയിൽ ഉണ്ണികൃഷ്ണന്റെ മകൻ ഉല്ലാസാ(28)ണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിന് മണപ്പുറം ശിവക്ഷേത്രത്തിൽ മാലയിടാനെത്തിയതായിരുന്നു ഉല്ലാസ്.

ഇന്ന് രാവിലെ മണപ്പുറം കുളിക്കടവിലാണ് സംഭവം. കുളിക്കാനൊരുങ്ങുന്നതിനിടെ പുഴയിൽ കുളിച്ചുകൊണ്ടിരുന്ന മറ്റൊരാൾ മുങ്ങിത്താഴുന്നത് കണ്ട് ഉല്ലാസ് രക്ഷിക്കാനായി ചാടുകയായിരുന്നു. മുങ്ങിയെന്നു കരുതിയയാൾ രക്ഷപ്പെട്ടെങ്കിലും ഉല്ലാസ് ഒഴുക്കിൽപ്പെട്ടു. മുങ്ങൽ വിദഗ്ധരും ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സഹോദരൻ ഉമേഷിനൊപ്പമാണ് രാവിലെ ഉല്ലാസ് ക്ഷേത്രത്തിലെത്തിയത്.

കളമശേരി എച്ച്എംടി കമ്പനിയിലെ ജോലിക്കാരനായ ഉല്ലാസ് ഒരു മാസം മുമ്പാണ് വിവാഹിതനായത്. കടുങ്ങല്ലൂരിൽ കൃഷ്ണലീല എന്ന പേരിൽ കാറ്ററിങ് സർവീസ് സ്ഥാപനം നടത്തുകയാണ് ഉല്ലാസിന്റെ അച്ഛൻ. ലീലയാണ് ഉല്ലാസിന്റെ മാതാവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP