Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി; വാഹന പരിശോധനയ്ക്ക് കൈകാണിച്ചിട്ടും മറ്റൊരു കാറിൽ ഉരസിയിട്ടും നിർത്താതെ പോയി; തട്ടിക്കൊണ്ട് പോയത് വാടകയ്‌ക്കെടുത്ത കാറിൽ; തട്ടിക്കൊണ്ട് പോകൽ കുഴൽപ്പണ സംഘത്തിന്റെ സംഘർഷമോ എന്ന സംശയത്തിൽ പൊലീസ്

കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി; വാഹന പരിശോധനയ്ക്ക് കൈകാണിച്ചിട്ടും മറ്റൊരു കാറിൽ ഉരസിയിട്ടും നിർത്താതെ പോയി; തട്ടിക്കൊണ്ട് പോയത് വാടകയ്‌ക്കെടുത്ത കാറിൽ; തട്ടിക്കൊണ്ട് പോകൽ കുഴൽപ്പണ സംഘത്തിന്റെ സംഘർഷമോ എന്ന സംശയത്തിൽ പൊലീസ്

മലപ്പുറം: യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. മങ്കടയ്ക്കു സമീപം വടക്കാങ്ങരയിൽനിന്നാണ് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയത്. വിവരം ലഭിച്ചതിനെത്തുടർന്നു മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പൊലീസ് തിരച്ചിൽ തുടങ്ങി. മങ്കടയിൽനിന്ന് മഞ്ചേരിയിലെത്തിയ കാറിന്, പതിവു വാഹനപരിശോധനയുടെ ഭാഗമായി പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയി. കാർ മലപ്പുറം കോഴിക്കോട് ഭാഗത്തേക്ക് പോയതായി പൊലീസ് പറയുന്നു.

മറ്റൊരു കാറുമായി ഉരസിയിട്ടും വാഹനം നിർത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയുടെ പേരിലുള്ള കാർ മറ്റൊരാൾക്കു വാടകയ്ക്കു നൽകിയതാണെന്നു കണ്ടെത്തി. ഉച്ചയ്ക്കാണു സംഭവം. കുഴൽപ്പണ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമാണോ സംഭവമെന്നും അന്വേഷിക്കുന്നുണ്ട്. ട്യൂഷൻ കഴിഞ്ഞുപോയ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP