Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ നയങ്ങളിൽ ചീഫ് സെക്രട്ടറി അഭിപ്രായം പറയേണ്ടെന്നു യൂത്ത് ലീഗ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണിനെ വിമർശിച്ച് യൂത്ത് ലീഗ് രംഗത്ത്. സർക്കാർ നയങ്ങളിൽ അഭിപ്രായം പറയേണ്ടതു ഗുമസ്തന്മാരല്ലെന്നു യൂത്ത് ലീഗ് പ്രസിഡന്റ് പി എം സാദിഖ് അലി പറഞ്ഞു. ചീഫ് സെക്രട്ടറി അനാവശ്യമായി സർക്കാർ വിഷയങ്ങളിൽ ഇടപെടരുത്. ജിജി തോംസണെ ഭരണനേതൃത്വം നിലയ്ക്കു നിർത്തണമെന്നും സാദിഖ് അലി ആവശ്യപ്പെട്ടു.

അറബിക് സർവകലാശാലയുടെ ആവശ്യമില്ലെന്നും വിദേശ ഭാഷകൾ എല്ലാം പഠിപ്പിക്കാൻ ഒരു സർവകലാശാലയുടെ ആവശ്യമെയുള്ളുവെന്നും ജിജി തോംസൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണു യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP