Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെമ്പനോട വില്ലേജ് ഓഫീസിലെത്തിയ റവന്യു സെക്രട്ടറിയെ യൂത്ത് ലീഗ് തടഞ്ഞുവച്ചു; കർഷകന്റെ ആത്മഹത്യയിൽ സർക്കാർ എന്ത് നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് പി.എച്ച് കുര്യനോട് യൂത്ത് ലീഗ്; ഉപരോധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

ചെമ്പനോട വില്ലേജ് ഓഫീസിലെത്തിയ റവന്യു സെക്രട്ടറിയെ യൂത്ത് ലീഗ് തടഞ്ഞുവച്ചു; കർഷകന്റെ ആത്മഹത്യയിൽ സർക്കാർ എന്ത് നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് പി.എച്ച് കുര്യനോട് യൂത്ത് ലീഗ്; ഉപരോധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

കോഴിക്കോട്: ഭൂമിയുടെ കരം സ്വീകരിക്കാൻ വിസമ്മതിച്ചതിൽ മനംനൊന്ത് കർഷകൻ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ തെളിവെടുപ്പിനെത്തിയ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച് കുര്യനെ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവച്ചു. ചെമ്പനോട വില്ലേജ് ഓഫീസ് പരിസരത്തു വച്ചായിരുന്നു സംഭവം.

ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ പേരിന് നടപടികൾ ഒതുക്കുകകയാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. സർക്കാർ ഇക്കാര്യത്തിൽ എടുക്കുന്ന നടപടി പ്രഖ്യാപിച്ച ശേഷം മാത്രമെ അദ്ദേഹത്തെ പോകാൻ അനുവദിക്കുകയുള്ളൂവെന്നും യൂത്ത് ലീഗ് പ്രവർത്തകർ അറിയിച്ചു. ഉപരോധം ഇരുപത് മിനിട്ടോളം നീണ്ടു. തുടർന്ന് പൊലീസെത്തി യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സമരത്തിനിടെ യൂത്ത് ലീഗ് പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസമായിരുന്നു ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട കാവിൽപുരയിടത്തിൽ കെ.ജെ. തോമസിനെ(ജോയി-57) വില്ലേജ് ഓഫീസ് കാര്യാലയത്തില് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൈവശ ഭൂമിയിയുടെ കരമടയ്ക്കാൻ വില്ലേജ് അധികൃതർ സമ്മതിക്കാത്തതിൽ മനം നൊന്തായിരുന്നു ആത്മഹത്യ. ഇതേത്തുടർന്ന് വില്ലേജ് ഓഫീസറെയും അസിസ്റ്റന്റിനെയും ജില്ലാ കളക്ടർ യു.വി. ജോസ് അന്വഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP