Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു; മരിച്ചത് മാനത്തുമംഗലം സ്വദേശി മാസിൻ; യുവാവിനെ ആശുപത്രിയിലെത്തിച്ചത് പിൻകഴുത്തിന് വെടിയേറ്റ നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു; മരിച്ചത് മാനത്തുമംഗലം സ്വദേശി മാസിൻ; യുവാവിനെ ആശുപത്രിയിലെത്തിച്ചത് പിൻകഴുത്തിന് വെടിയേറ്റ നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

മറുനാടൻ ബ്യൂറോ

മലപ്പുറം: പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി 21 കാരനായ മാസിൻ ആണ് മരിച്ചത്. 

പിൻകഴുത്തിന് വെടിയേറ്റ നിലയിൽ വൈകിട്ട് അഞ്ചരയോടെ ഇയാളെ പെരിന്തൽമണ്ണ അൽ-ഷിഫ ആശുപത്രിയിലെത്തിച്ചു.

ചോരയിൽ കുളിച്ച ഇയാളെ ഒരു സ്‌കൂട്ടറിൽ നടുക്കിരുത്തിയാണ് രണ്ട് പേർ ചേർന്ന് കൊണ്ടുവന്നത്. മാസിനെ ആശുപത്രിയിലാക്കിയ ശേഷം ഇവർ പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

നഗരത്തിലെ മാട് റോഡിൽ വച്ചാണു വെടിയേറ്റതെന്നാണു പൊലീസിന്റെ നിഗമനം. സുഹൃത്തുക്കളോടൊപ്പം എയർഗൺ ഉപയോഗിക്കാൻ പഠിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണു സൂചന. സുഹൃത്തുക്കൾതന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നു കരുതുന്നു. കോഴിക്കോട് ഓഡിയോളജി എൻജിനീയറിങ് വിദ്യാർത്ഥിയാണ് മാസിൻ.

 

ഇയാളെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ചും വിവരമില്ലാത്തത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP