Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു ദിവസം മുമ്പു ഗൾഫിൽനിന്നു വന്ന യുവാവ് ഉപ്പയുടെ മുന്നിൽ കുത്തേറ്റു മരിച്ചു; രണ്ടു മാസം മുമ്പ് വിവാഹിതനായ യുവാവിനെ കൊന്ന് കേസിൽ സഹോദരന്റെ കൂട്ടുകാർ പ്രതികൾ

അഞ്ചു ദിവസം മുമ്പു ഗൾഫിൽനിന്നു വന്ന യുവാവ് ഉപ്പയുടെ മുന്നിൽ കുത്തേറ്റു മരിച്ചു; രണ്ടു മാസം മുമ്പ് വിവാഹിതനായ യുവാവിനെ കൊന്ന് കേസിൽ സഹോദരന്റെ കൂട്ടുകാർ പ്രതികൾ

പാലക്കാട്: അഞ്ചു ദിവസം മുമ്പ് ഗൾഫിൽനിന്ന് നാട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് പിലാത്തറയിൽ പുത്തൻപീടിയേക്കൽ ബാബുവിന്റെ മകൻ റിയാസ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വീടിനു മുമ്പിൽ വച്ചാണ് സംഭവം.

ജനുവരി 28നായിരുന്നു റിയാസിന്റെ വിവാഹം. അതിനുശേഷം ദിവസങ്ങൾക്കകം ജോലി സ്ഥലമായ ഖത്തറിലേക്ക് പോയി. ലുലുവിൽ ജോലി ചെയ്യുന്ന റിയാസ് കഴിഞ്ഞ 21നാണ് നാട്ടിൽ മടങ്ങിയെത്തിയത്.

കൊലപാതകത്തിനു പിന്നിൽ റിയാസിന്റെ ജ്യേഷ്ഠൻ ഫിറോസിന്റെ സുഹ്യത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്. ഫിറോസ് നേരത്തെ ഗൾഫിലായിരുന്നു. നാലുമാസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാളെ പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന നിഷാദിന്റെ വീട്ടിൽ വച്ച് രാത്രി സമയത്ത് കണ്ടിരുന്നതായി പറയുന്നു. ഇതിനെ ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തതായി പറയുന്നു. നേരത്തെ മദ്യപാനം ശീലം ഉണ്ടായിരുന്ന ഫിറോസ് അതെല്ലാം നിർത്തി നല്ല ജീവിതം നയിച്ചു വന്നിരുന്ന സമയത്താണ് ഇതെല്ലാം ഉണ്ടായത്.

മാനസികമായ തകർന്ന ഫിറോസ് പഴയ മദ്യപാനശീലത്തിലേക്ക് തിരിച്ചുപോയി. നാട്ടിലെത്തിയ റിയാസ് തകർന്ന ജ്യേഷ്ഠനെയാണ് കണ്ടത്. തുടർന്ന് ഇക്കാര്യം ചോദിക്കാനായി രണ്ടുതവണ റിയാസ് പ്രതി നിഷാദിന്റെ വീട്ടിലെത്തിയതായി പറയുന്നു. രണ്ടുതവണയും കാണാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാത്രി നിഷാദും കൂട്ടുകാരൻ അസീസും ഒപ്പം മറ്റു ചിലരും റിയാസിനെ അന്വേഷിച്ചുചെന്നു. റിയാസ് വീട്ടിൽ ഇല്ലെന്നു ഉമ്മ നഫീസബീവി വന്നവരെ അറിയിച്ചു. അത്യാവശ്യമായി കാണണം എന്നാവശ്യപ്പെട്ടപ്പോൾ ഉപ്പ ബാബുവാണ് റിയാസിനെ ഫോണിൽ വിളിച്ചത്.

വീട്ടിലേക്ക് വരികയായിരുന്ന റിയാസിനെ വീടിനുമുമ്പിൽ വച്ച് ഇവർ കാണുകയും വാഗ്വാദത്തെ തുടർന്ന്, ആയുധവുമായി വന്ന പ്രതികൾ കുത്തുകയുമാണ് ചെയ്തത്. ആദ്യത്തെ രണ്ടുകുത്ത് നിഷാദാണ് കുത്തിയതെന്നാണ് റിയാസിന്റെ ഉപ്പ പൊലീസിനോട് പറഞ്ഞത്. പുറത്ത് രണ്ടു കുത്തേറ്റിട്ടുണ്ട്. ആകെ അഞ്ചുകുത്താണ് ഏറ്റിട്ടുള്ളത്. നഫീമയാണ് റിയാസിന്റെ ഭാര്യ. പ്രതികളിൽ നിഷാദ്, അസീസ് തുടങ്ങിയവർ പൊലീസ് കസ്റ്റഡിയിൽ ആയതായി സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP