Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനാശാസ്യമെന്ന ചാനൽ വാർത്ത അവസരമൊരുക്കിയപ്പോൾ ശ്രീരാമസേനയെ വെല്ലുന്ന ഗുണ്ടാ വിളയാട്ടവുമായി ബിജെപി പ്രവർത്തകരുടെ അഴിഞ്ഞാട്ടം; കോഴിക്കോട്ട് ഹോട്ടൽ തല്ലിത്തകർത്തു; മണിക്കൂറുകൾകൊണ്ട് ഒരു യുവവ്യവസായി കുത്തുപാളയെടുത്ത വിധം

അനാശാസ്യമെന്ന ചാനൽ വാർത്ത അവസരമൊരുക്കിയപ്പോൾ ശ്രീരാമസേനയെ വെല്ലുന്ന ഗുണ്ടാ വിളയാട്ടവുമായി ബിജെപി പ്രവർത്തകരുടെ അഴിഞ്ഞാട്ടം; കോഴിക്കോട്ട് ഹോട്ടൽ തല്ലിത്തകർത്തു; മണിക്കൂറുകൾകൊണ്ട് ഒരു യുവവ്യവസായി കുത്തുപാളയെടുത്ത വിധം

കോഴിക്കോട്: കോഴിക്കോട് സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷവിധിച്ചത് ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ്. ഇങ്ങനെ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധം രൂപം കൊള്ളുകയും ചെയ്യുന്നു. എന്നാൽ കർണ്ണാടകത്തിലെ ശ്രീരാമസേനയുടെ ഗുണ്ടകൾ പബ്ബ് അടിച്ചു തകർത്ത സംഭവത്തെ പോലും വെല്ലുന്ന സംഭവങ്ങളാണ് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരു റെസ്റ്റോറന്റിൽ അരങ്ങേറിയത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് കണ്ട് അനാശാസ്യം നടക്കുന്നുണ്ടെന്ന് ആരോപിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദ് ടിവി നൽകിയ വാർത്തയുടെ ചുവടു പിടിച്ച് ഒരു വിഭാഗം യുവമോർച്ചാ പ്രവർത്തകർ ഹോട്ടലിൽ അഴിഞ്ഞാടുകയായിരുന്നു.

അനാശാസ്യത്തിന് അവസരം നൽകുന്നെന്ന് ആരോപിച്ച് ചാനൽ വാർത്തയ്ക്ക് പിന്നാലെയെത്തിയ ബിജെപി- യുവമോർച്ചാ പ്രവർത്തകരാണ് സദാചാര ഗുണ്ടകളുടെ റോൾ ഏറ്റെടുത്തത്. ഹോട്ടൽ ചില്ലുകളും തല്ലിത്തകർത്തതോടൊപ്പം കസേരകളും മറ്റ് സാമഗ്രികളും ബിജെപി പ്രവർത്തകർ നശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഡൗൺ ടൗൺ റെസ്റ്റോറന്റിലായിരുന്നു സദാചാര പൊലീസിന്റെ വിളയാട്ടം.

വിദ്യാർത്ഥികൾ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് അനാശാസ്യത്തിന് അവസരം നൽകുന്നതെന്ന പേരിൽ ചാനൽ സംപ്രേഷണം ചെയ്തത്. റസ്റ്റോറന്റിന്റെ പാർക്കിങ് ഏരിയയിൽ വിദ്യാർത്ഥികൾ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇരുപതോളം വരുന്ന യുവമോർച്ച പ്രവർത്തകർ ഹോട്ടലിലെത്തി ആക്രമണം അഴിച്ചുവിട്ടത്. കോഴിക്കോട് പി ടി ഉഷ റോഡിലാണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ഫർണ്ണിച്ചറുകളും ഉപകരണങ്ങളുമെല്ലാം സദാചാര പൊലീസിന്റെ ആക്രമണത്തിൽ തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സ്ഥാപനത്തിന് ഉണ്ടായത്.

വളരെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലാണ് തല്ലിത്തകർത്തത്. ഒരു വിഭാഗം യുവ വ്യവസായികളുടെ സംരംഭമായിരുന്നു ഇത്. യുവമോർച്ചാ നേതാവ് പ്രകാശ്‌ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലിൽ ആക്രമണം നടത്തിയത്. ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് ടി നസിറുദ്ദീൻ ആരോപിച്ചു. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും നസറുദ്ദീൻ ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകരുടെ സദാചാര പൊലീസ് നടപടി തടയണമെന്നാവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP