Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുണ്ടാസംഘത്തെപ്പോലെ യുവമോർച്ച പ്രവർത്തകർ തെരുവിൽ; ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പൂട്ടുതകർത്ത് പുതിയ താഴിട്ടു പൂട്ടി; തുറക്കണോ വേണ്ടയോ എന്നറിയാതെ ജീവനക്കാർ

ഗുണ്ടാസംഘത്തെപ്പോലെ യുവമോർച്ച പ്രവർത്തകർ തെരുവിൽ; ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പൂട്ടുതകർത്ത് പുതിയ താഴിട്ടു പൂട്ടി; തുറക്കണോ വേണ്ടയോ എന്നറിയാതെ ജീവനക്കാർ

തിരുവനന്തപുരം: ഓണക്കാലത്ത് സമ്പൂർണ മദ്യനിരോധനം വേണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടി. ജീവനക്കാർ പൂട്ടിയ താഴ് തല്ലിപ്പൊളിച്ച് പുതിയ പൂട്ടുകളിട്ടാണ് സർക്കാർ മദ്യവില്പനശാലകൾ യുവമോർച്ച സംഘങ്ങൾ പൂട്ടിയത്.

ഓണക്കാലത്ത് ഒരു മദ്യവില്പനശാലയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യുവമോർച്ച പ്രവർത്തകർ ഗുണ്ടാസംഘങ്ങളെപ്പോലെ മദ്യവില്പനശാലകളിലേക്ക് ഇരച്ചുകയറിയത്. വില്പനശാലകൾ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പല സ്ഥലങ്ങളിലും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പലയിടത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പലയിടത്തെയും വില്പനശാലകൾക്ക് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. തിരുവനന്തപുരത്തു മാത്രം പതിനഞ്ചോളം മദ്യഷോപ്പുകളാണ് യുവമോർച്ച പ്രവർത്തകർ പൂട്ടിച്ചത്. തിരുവനന്തപുരത്ത് കാട്ടാക്കടയിലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് പിടിച്ചെടുത്ത് പ്രവർത്തകർ താഴിട്ടുപൂട്ടിയത്.

പ്രവർത്തകരെ അടക്കിനിർത്താൻ കാസർകോട്ട് പൊലീസിന് ലാത്തിച്ചാർജുവരെ വേണ്ടിവന്നു. യുവമോർച്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും മദ്യ വില്പനശാലകൾക്ക് മുന്നിൽ യുവമോർച്ച പ്രവർത്തകർ സമരവുമായി എത്തിയത്. കാസർകോട് ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലയ്ക്ക് മുന്നിലാണ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജുണ്ടായത്. കോട്ടയം, കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലും സംഘർഷമുണ്ടായി. കരുനാഗപ്പള്ളിയിലെ ബിവറേജസ് കോർപ്പറേഷന്റെ വില്പനശാലയ്ക്ക് മുന്നിൽ സമരം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂരിൽ പാറക്കണ്ടിയിലെ വില്പനശാലയിൽ ഫ്രീസർ അടിച്ചുതകർത്ത പ്രവർത്തകർ മദ്യക്കുപ്പികളും എറിഞ്ഞുടച്ചു.

ഓണനാളുകളിൽ മദ്യനിരോധനം ഏർപ്പെടുത്തിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് യുവമോർച്ചയുടെ നീക്കം. ആക്രമണം ഭയന്ന് മദ്യവില്പനശാലകൾ പൂട്ടണോ തുറക്കണോ എന്നറിയാതെ കുഴങ്ങുകയാണ് ജീവനക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP