Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാദാ ഹോട്ടലുകളിൽ പോലും ഇവർ നൽകുന്ന ടിപ്പ് നൂറും ഇരുനൂറുമൊക്കെ; കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര; താൻ നാരങ്ങാവെള്ളം കഴിച്ചാൽ ഒപ്പമുള്ളവർക്ക് ജ്യൂസ് വാങ്ങി നൽകും! എന്തുവന്നാലും അമ്മ തോന്നും പോലെ ജീവിക്കൂ; ഇനി ആരെക്കൊണ്ടും അത് മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് മകളും; ക്രൂര കൊലപാതകത്തിൽ മകൾ മരിച്ചെങ്കിലും രാജേശ്വരിയുടെ ജീവിതം അടിപൊളി; പാപ്പു ദുരിത കയത്തിലും: ജിഷയുടെ അച്ഛന്റേയും അമ്മയുടേയും ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

സാദാ ഹോട്ടലുകളിൽ പോലും ഇവർ നൽകുന്ന ടിപ്പ് നൂറും ഇരുനൂറുമൊക്കെ; കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര; താൻ നാരങ്ങാവെള്ളം കഴിച്ചാൽ ഒപ്പമുള്ളവർക്ക് ജ്യൂസ് വാങ്ങി നൽകും! എന്തുവന്നാലും അമ്മ തോന്നും പോലെ ജീവിക്കൂ; ഇനി ആരെക്കൊണ്ടും അത് മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് മകളും; ക്രൂര കൊലപാതകത്തിൽ മകൾ മരിച്ചെങ്കിലും രാജേശ്വരിയുടെ ജീവിതം അടിപൊളി; പാപ്പു ദുരിത കയത്തിലും: ജിഷയുടെ അച്ഛന്റേയും അമ്മയുടേയും ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ജിഷ കൊല്ലപ്പെട്ടതിനെത്തുടർന്ന് മാതാവ് രാജേശ്വരിക്ക് സർക്കാർ ഏർപ്പെടുത്തിയ പൊലീസ് സംരക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. താൽപര്യപ്പെടുന്നവരെ മാത്രം ഡ്യൂട്ടിക്കയച്ചാൽ മതിയെന്ന ഇവരുട നിലപാട് പലപ്പോഴും അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.പക്ഷേ ഈ അതൃപ്തി ഇവർ പുറത്തറിയിക്കുന്നില്ലന്നുമാത്രം. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇഷ്ടം തോന്നിയ പൊലീസുകാരിക്ക് രാജേശ്വരി 'സമ്മാനമായി 'വച്ചുനീട്ടിയത് 2000 രൂപ.അവർ ഇത് സ്‌നേഹപൂർവ്വം നിരസിച്ചു.ഡ്യൂട്ടി കഴിഞ്ഞ് ബസ്് കയറി വീട്ടിലേക്കുള്ള യാത്രക്കിടെ ബാഗ് തുറന്നുനോക്കിയ അവർ ഞെട്ടി.ബാഗിൽ കണക്കിൽപ്പെടാത്ത 2000 രൂപ.ആലോചിച്ചപ്പോൾ ബാഗിൽ പണമെത്തിയതിന്റെ ഗുട്ടൻസ് ഇവർക്ക് പിടികിട്ടി.

പക്ഷേ ജിഷയുടെ പാപ്പുവിന്റെ ജീവിതം നരഗതുല്യമാണ്. വാഹനമിടിച്ചതിനൈത്തുടർന്ന് എഴുന്നേറ്റ് നടക്കാൻ പോലൂം ആവാതെ വീടിനുള്ളിൽ ഏകനായി കിടന്ന കിടപ്പിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെകുറിച്ചുള്ള വിവരം പുറംലോകത്തെത്തിച്ചതും മാധ്യമങ്ങൾ തന്നെ. ഈ സമയം സമ്പന്നതയുടെ മടത്തട്ടിലേക്ക് വഴിമാറിയ ഭാര്യ രാജേശ്വരി മകളുടെ മരണത്തിലൂടെ വീണുകിട്ടയ 'സൗഭാഗ്യം' ആവോളം ആസ്വദിക്കുകയായിരുന്നു.ഇവരുടെ ആർഭാട ജീവിതത്തിന്റെ കഥ ഇന്ന് നാട്ടിലെ കൊച്ചുകുട്ടികൾക്കിടിയിൽ പോലും പാട്ടാണ്. ഇവരുടെ 'ടിപ്പ് 'നേരിൽ വാങ്ങാൻ മടിച്ച തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പൊലീസുകാരി തുറന്നുപറഞ്ഞപ്പോൾ സഹപ്രവർത്തകർ പോലും അമ്പരന്നു.

താൻ കാണാതെ രാജേശ്വരി ബാഗിൽ പണം നിക്ഷേപിക്കുകയായിരുന്നെന്ന് ഇവർക്ക് ബോദ്ധ്യമായി. ഇവർ ഉടൻ താൻ ജോലിചെയ്യുന്ന സ്‌റ്റേഷനിൽ എത്തി മേലധികാരിയെ വിവരം ധരിപ്പിച്ചു. റിപ്പോർട്ടെഴുതി പണം സ്റ്റേഷനിൽ ഏൽപ്പിക്കാനായിരുന്നു ഉന്നതങ്ങളിൽ നിന്നും ഇവർക്ക് ലഭിച്ച നിർദ്ദേശം. പിറ്റേന്ന് സ്റ്റേഷനിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ വീട്ടിലെത്തി തുക രാജേശ്വരിയെ ഏൽപ്പിച്ചു.മേലിൽ ഇത് അവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജേശ്വരിയുടെ ഇപ്പോഴത്തെ സഹായ മനഃസ്ഥിതിയുടെ ഒരു ഉദാഹരണം മാത്രമാണ് ഇതെന്നാണ് അടുത്തറിയുന്നവർ നൽകുന്ന വിവരം. സാദാ ഹോട്ടലുകളിൽ പോലും ഇവർ നൽകുന്ന ടിപ്പ് നൂറും ഇരുനൂറുമൊക്കെയാണെത്രെ. ഏതാനും മാസം മുമ്പ് മൂന്ന് ആഴ്ചക്ക് മുകളിലായി ഷുഗറും പ്രഷറും കൂടിയ നിലയിൽ ഇവർ വിവിധ ആശുപത്രികളിൽ ചികത്സയിലായിരുന്നു.

ആദ്യം പെരുമ്പാവൂർ സാജ്ജോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളം ഇവിടെ ചികത്സിച്ചിട്ടും ഷുഗർ കുറഞ്ഞില്ല.തുടന്ന് അങ്കാമാലി ലിറ്റിൽ ഫ്‌ലളവർ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചയോളം ഇവിടെ ചികത്സ തുടർെന്നങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.ഇതിനിടയിൽ പനിയും പിടിപെട്ടു.ഇതോടെ ഇവിടുത്തെ ചികത്സ മതിയാക്കി ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി. ഷുഗർ 240 വരെ എത്തിയ അവസ്ഥയിലായിരുന്നു ഇവരെ ഇവിടെ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭക്ഷണം കർശന നിയന്ത്രണമേർപ്പെടുത്തിയപ്പോൾ ഇത് സാധാരണ നിലയിലേക്ക് എത്തി. ഷുഗറും കൊളസ്‌ട്രോളും ഉയരാൻ കാരണം തിരക്കിയപ്പോൾ താൻ സ്ഥിരമായി ഹോട്ടൽ ഭക്ഷണമാണ് കഴിച്ചിരുന്നതെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഒരു ദിവസം ഈ ഇനത്തിൽ ഇവർ സാമാന്യം ഭേതപ്പെട്ട തുക തന്നെ ഇവർ ചിലവഴിക്കുന്നുണ്ടെന്നാണ് അടുത്തറിയുന്നവർ നൽകുന്ന വിവരം.

കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര.ഒ പ്പമുള്ള വനിത കോസ്റ്റബിൾമാരുടെ യാത്ര സൗകര്യം കൂടി കണക്കിലെടുത്താണ് കാർ യാത്രയെന്നാണ് ഇവർ പുറമേ പറയുന്നത്. താൻ നാരങ്ങാവെള്ളം കഴിച്ചാൽ ഒപ്പമുള്ളവർക്ക് ജ്യൂസ് വാങ്ങി നൽകുന്ന സ്വഭാവമാണ് അടുത്ത കാലത്തായി രാജേശ്വരിയിൽ കാണുന്നത്. പണമില്ലാതെ ജീവിച്ച അവസ്ഥിൽ ആരും തങ്ങളെ മനുഷ്യരായിപ്പോലും കരുതിയില്ലെന്നും പണം കയ്യിലുള്ളപ്പോൾ ഇങ്ങിനെയൊക്കെ നടന്നാൽ നാട്ടുകാർ ബഹുമാനിക്കുമെന്നുള്ള ധാരണയായിരിക്കാം ആഡംബര ജീവിതത്തോടുള്ള മാതാവിന്റെ ഭ്രമത്തിന് കാരമമെന്നുമാണ് മകൾ ദീപയുടെ വിലയിരിത്തൽ.

'എന്തുവന്നാലും അമ്മ തോന്നും പോലെ ജീവിക്കു. ഇനി ആരെക്കൊണ്ടും അത് മാറ്റാൻ പറ്റുമെന്നും തോന്നുന്നില്ല.'ദീപ മറുനാടനോട് വ്യക്തമാക്കി. ജിഷ കൊല്ലപ്പെട്ട ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ചികത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റിൽ സർക്കാർ പണിതുനൽകിയ കോൺക്രീറ്റ് വീട്ടിലേക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകൾ ദീപയും മകനും. ഇപ്പോൾ ഈ വീടിന് സൗകര്യം പോരെന്നാണ് ഇവരുടെ പ്രധാന പരാതി. തുണിയുണക്കാൻ സ്ഥലമില്ലന്നും ഒരുമുറി പൊലീസുകാരികൾ എടുത്തുവെന്നും അതിനാൽ വീടിന് സൗകര്യം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ഇവർ ജില്ലാകളക്ടർക്ക് മുന്നിൽ എത്തിയിരുന്നു. സർക്കാർ നിർമ്മിച്ചുനൽകിയ രണ്ടുമുറിയും അടുക്കളയും ഹാളുമുള്ള കെട്ടിടത്തിൽ നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ ജിവിതം ദുസഖമാണെന്നാണ് രാജേശ്വരിയുടെ പരിദേവനം.

കളക്ടറുടെയും രാജേശ്വരിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടൽ ബാക്കിയുള്ള പണം ഉപയോഗപ്പെടുത്തി വീടിന് മുകളിലേക്ക് ഒരു നിലകൂടി പണിയണമെന്നാണ് ഇവർ കളക്ടറുടെ മുന്നിൽ ഉയിച്ച ആവശ്യം. എന്നാൽ ഈ ആവശ്യം കളക്ടർ അംഗീകരിച്ചില്ല. കൈയിൽ പണമെത്തുതനുസരിച്ച് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്നായിരുന്നു കളക്ടറുടെ നിലപാട്. അടിയന്തിര ധനസഹായമായിക്കിട്ടിയ ഒരുലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴൽകിണർ താഴ്‌ത്താൻ തികഞ്ഞില്ലെന്നും ഇതിനായി ഒരുലക്ഷത്തിമുപ്പതിനായിരം രൂപ ചെലവായെന്നും ഇവർ പിന്നീട് വെളിപ്പെടുത്തി.സർക്കാൽ ചെലവിലെത്തിച്ച പൈപ്പുവെള്ളം തുരുമ്പം ചെളിയും മറ്റും മൂലം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കുഴൽകിണർ കുഴിക്കേണ്ടി വന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

ആറുസെന്റിൽ 620 സ്വകയർ ഫീറ്റ് വരു കോൺക്രീറ്റ് കെട്ടിടമാണ് സർക്കാർ രാജേശ്വരിക്ക് നിമ്മിച്ച് നൽകിയത്. 42 ദിവസം കൊണ്ട് 11 ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിർമ്മിതി കേന്ദ്രം വീട് നിർമ്മാണം പൂർത്തിയാക്കിയത്. മൂന്നുവശം ചുറ്റുമതിലും തീർത്തിട്ടുണ്ട്. രാജേശ്വരിയുടെ സൗകര്യാർത്ഥം അലക്കുകല്ലും അരകല്ലുമുൾപ്പെയുള്ള നിലവിലെ ജീവിതസാഹചര്യത്തിന് അനുയോജ്യമായ ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീട് നിർമ്മാണം പൂർത്തിയായ അവസരത്തിൽ നിർമ്മിതി കേന്ദ്രം അധികൃതർ വ്യക്തമാക്കിയിരുന്നു. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേർന്ന് ഒരുസെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും ഈ ഭാഗത്ത് ചുറ്റുമതിലില്ലാത്തതിനാൽ പ്രദേശവാസികൾ ഇവിടം കേന്ദ്രമാക്കി ചുറ്റിത്തിരിയുകയാണെന്നും ഇത് ശല്യമായി മാറിയെന്നും അതിനാൽ ഈ സ്ഥലം നിലവിലെ സ്ഥലത്തോട് ചേർത്ത് മതിൽ കെട്ടിസംരക്ഷിക്കണമെന്നുള്ള ആവശ്യവും രാജേശ്വരി കളക്ടർക്ക് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു.

പാർട്ടിക്കാർ പിരിച്ചുനൽകി ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശയും സർക്കാർ പ്രഖ്യപിച്ച പ്രതിമാസ പെൻഷനായി പ്രഖ്യാപിക്കപ്പെട്ട 5000 രൂപയുമാണ് നിലവിലെ വരുമാനമെന്നും ഇത് തന്റെയും മകളുടെയും ആശുപത്രി ചെലവിനും മറ്റാവശ്യങ്ങൾക്കുമായി ചെലവിടുകയാണെന്നുമാണ് അടുത്തകാലത്ത് ഇവർ പുറത്ത് വിട്ട വിവരം. ജിഷകൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവർ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടർ രാജമാണിക്യം മുൻകൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ ഇതുവരെ പലവകയിൽ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടൻ ജയറാം നൽകിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവർത്തകർ നൽകിയ രണ്ടരലക്ഷം രൂപയും സർക്കാർ അനുവദിച്ച പത്തുലക്ഷം രൂപയുമാണ്് ഈ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട വലിയതുകൾ. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ്ഗക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവർക്ക് ലഭിച്ചിട്ടുണ്ട്.വിവിധ സംഘടനകളും വ്യക്തികളും സംഭാവനയായി നൽകിയ തുകയും അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.

കെ പി സി സി പതിനഞ്ചുലക്ഷം രൂപ രാജേശ്വരിക്ക് കൈമാറിയിട്ടുണ്ട്.ഈ തുക പെരുമ്പാവൂർ അർബൻ ബാങ്ക് ശാഖയിലാണ് നിക്ഷേപിച്ചിട്ടുള്ളത്.രണ്ട് അക്കൗണ്ടുകളിലും നോമിനിയായി ദീപയുടെ പേരാണ് ചേർത്തിട്ടുള്ളത്.ഇതിന് പുറമേ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തീക സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തായ വിവരം.ഇതേക്കുറിച്ചുള്ള കൃത്യമായ കണക്കുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കേസിന്റെ വിചാരണ അവസാന ഘട്ടത്തോടടുക്കുമ്പോഴും പലഘട്ടത്തിലായി ജിഷുടെ കൊപാകത്തെ ബന്ധപ്പെടുത്തി രാജേശ്വരിയിൽ നിന്നുണ്ടായ പ്രതികരണങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷക സംഘത്തിനായിട്ടില്ല എന്നതാണ് ഏറെ ഖേദകരം.ഈ വിഷയത്തിൽ അന്വേഷണം വേണ്ടെന്ന് വച്ച പൊലീസിന്റെ നിലപാടിനെ പൊതുസമൂഹം വീക്ഷിക്കുന്നത് ഏറെ സംശയത്തോടെയാണ്.

തുടരും.......

(രാജ്യത്തെ നടുക്കിയ അരും കൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമ വിദ്യാർത്ഥിനി ജിഷയുടേത്. നവംബർ അവസാനമോ ഡിസംബർ ആദ്യ മോ ഈ കേസിൽ വിധി ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തിൽ ഈ സംഭവത്തിന്റെ എല്ലാവശങ്ങളെയും പരാമർശിച്ചുള്ള പരമ്പരയുടെ നാലാം ഭാഗമാണ് ഇത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP