Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷിക്കാൻ ശ്രമിച്ചവരെ ശിക്ഷകരാക്കി കുടില തന്ത്രം; വ്യാജ പരാതി എഴുതിവാങ്ങിച്ചത് സിസ്റ്റർ ബിജി ജോസ്; ഇതിന്റെ മറപിടിച്ച് മഹിളാ സമഖ്യക്കുനേരെ ബാലാവകാശ കമ്മീഷന്റെ അന്വേഷണം; സ്ത്രീസുരക്ഷ പാഴ് വാക്കാവാതിരിക്കാൻ സിസ്റ്റർക്കും ഫാദർക്കും എതിരെ അടിയന്തര നടപടി വേണം: 'നീതി തേടി നിർഭയമാർ' പരമ്പരയുടെ അവസാന ഭാഗം

രക്ഷിക്കാൻ ശ്രമിച്ചവരെ ശിക്ഷകരാക്കി കുടില തന്ത്രം; വ്യാജ പരാതി എഴുതിവാങ്ങിച്ചത് സിസ്റ്റർ ബിജി ജോസ്; ഇതിന്റെ മറപിടിച്ച് മഹിളാ സമഖ്യക്കുനേരെ ബാലാവകാശ കമ്മീഷന്റെ അന്വേഷണം; സ്ത്രീസുരക്ഷ പാഴ് വാക്കാവാതിരിക്കാൻ സിസ്റ്റർക്കും ഫാദർക്കും എതിരെ അടിയന്തര നടപടി വേണം: 'നീതി തേടി നിർഭയമാർ' പരമ്പരയുടെ അവസാന ഭാഗം

അരുൺ ജയകുമാർ

തിരുവനന്തപുരം: കള്ള പരാതി എഴുതി വാങ്ങിയെന്നും താൻ വീണ്ടും പ്‌ളാന്റർ ഷാർവിയുടെ പീഡനത്തിന് ഇരയായി എന്നുള്ള വിവരവും ഉൾപ്പെടുത്തി പെൺകുട്ടി കോട്ടയം എസ്‌പിക്ക് നൽകിയ പരാതി പൊലീസിനോട് അന്വേഷിക്കാൻ ഉത്തരവായി. സഹോദരിയുടെ വിവാഹത്തിന് പോയപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നും ഒരു കോൺവെന്റിലേക്ക് കൊണ്ടു പോയി ബാലവകാശ കമ്മീഷൻ അംഗം സിസ്റ്റർ ബിജി ജോസ് തന്നിൽ നിന്ന് മഹിളാ സമഖ്യക്ക് എതിരെ നിർബന്ധിച്ച് പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. മഹിളാ സമഖ്യയുടെ അന്തേവാസി കേന്ദ്രത്തിൽ ഉപദ്രവവും മാനസിക പീഡനവും ഏറ്റുവെന്നും ഇതിന് പുറമെ തനിക്ക് വീട്ടിലേക്ക് പോകാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞിട്ടും, വിടാതെ തടഞ്ഞ് വെച്ചിരിക്കുകയാണ് എന്നുമാണ് കുട്ടിയിൽ നിന്ന് എഴുതി വാങ്ങിയതെന്നും പൊലീസിന് മൊഴി നൽകി.

പിന്നീട് ഇതേ കേസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി. താൻ പീഡിപ്പിക്കപ്പെട്ടതും വ്യാജ പരാതി എഴുതിച്ചതും ഇഷ്ടമല്ലാതെ വീട്ടിലേക്ക് കൊണ്ടു പോകാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഫാദർ ജോയ്‌സ് ജോർജ്, സംസ്ഥാന ബാലവകാശ കമ്മീഷൻ അംഗം ബിജി ജോസ് സിസ്റ്റർ എന്നിവര് ഇടപെട്ട കാര്യവും ഉൾപ്പെടെ മൊഴിയായി നൽകാൻ കോടതിയിൽ പെൺകുട്ടിയെ എത്തിച്ചു. രഹസ്യ മൊഴി നൽകാൻ എത്തിയ പെൺകുട്ടിയേയും സംഘത്തേയും കാത്ത് കുട്ടിയുടെ അച്ഛൻ കോടതി വളപ്പിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കുട്ടി ഇയാളോട് സംസാരിക്കാൻ താൽപര്യമില്ലന്നെ് പറഞ്ഞെങ്കിലും നിർബന്ധിച്ച് അടുത്ത് കൂടിയ ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.

തങ്ങൾക്ക് എതിരായി മൊഴി കോടുത്താൽ സംഗതി രൂക്ഷമാകുമെന്നും നിന്റെ സഹോദരിയേയും സഹോദരനേയും ആയിരിക്കും ഇതിന്റെ പേരിൽ ഉപദ്രവിക്കുകയെന്നും വേണ്ടി വന്നാൽ അവരെ കൊന്നുകളയുമെന്നും മര്യാദക്ക് പറയുന്നത് അനുസരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഇയാളുടെ ഭീഷണി. തന്നെ ഇത്രയും ഒന്നും ദ്രോഹിച്ചത് പോരെ എന്ന് പെൺകുട്ടി ചോദിച്ചപ്പോൾ മഹിളാ സമഖ്യക്ക് എതിരെ നൽകിയ പരാതികൾ സത്യമാണെന്നും അവിടെ പീഡനവും കഷ്ടപ്പാടുമാണന്നും വീട്ടിലേക്ക് പോയാൽ മതിയെന്നും മൊഴി നൽകാൻ ആ അച്ഛൻ വീണ്ടും ഭീഷണിപ്പെടുത്തി. കുട്ടി ഇതിന് വഴങ്ങില്ലന്നെും പീഡകർക്ക് അനുകൂലമായി മൊഴി പറയില്ലെന്നും മനസ്സിലാക്കിയ അച്ഛൻ കോടതി വളപ്പിൽ വച്ച് കുഞ്ഞിനെ മർദ്ദിക്കുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് ഇയാളെ പിടികൂടി പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന നിർഭയ അംഗങ്ങളോട് കാര്യം തിരിക്കി മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയുടെ അച്ഛനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

കോടതി വളപ്പിൽ അക്രമം കാണിച്ചതിനും മൊഴി മാറ്റണമെന്ന് നിർബന്ധിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി ഇയാളെ പൊലീസ് റിമാൻഡ് ചെയ്തു. എന്നാൽ മുകളിൽ നിന്ന് എഴുതി വാങ്ങിയ പരാതി പെൺകുട്ടിയുടെ അച്ഛൻ നേരത്തെ തന്നെ അധികൃതർക്ക് സമർപ്പിച്ചിരുന്നു. തന്റെ മകളെ നിർബന്ധിപ്പിച്ച് ഇത്തരത്തിൽ കുടുംബത്തിന് എതിരെ തിരിച്ചത് അധികൃതരാണെന്നും അയാൾ പരാതിയിൽ പറഞ്ഞു. പിതാവിന്റെ പരാതി ഫയലിൽ സ്വീകരിച്ച ബാലവകാശ കമ്മീഷൻ ഇപ്പോൾ മഹിളാ സമഖ്യ അധികൃതരെ വിളിച്ച് വരുത്തി ഹിയറിങ് നടത്തുകയാണ്. അതായത് ഇരകളെ രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് ബാലാവകാശ കമീഷന്റെ കാഴ്ചപ്പാടിൽ പീഡകർ.

കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും ചൂഷണങ്ങളും തടയേണ്ടവർ തന്നെ അതിന് ഒത്താശ ചെയ്തിട്ട് ഉത്തരവാദപെട്ട സ്ഥാനത്തിരുന്ന് വേട്ടക്കാരന്റെ പരാതി കേട്ട് ഇരയെ വിട്ടുകൊടുക്കുന്ന വിചിത്രമായ സംഭവം ആണ് ഇവിടെ ഉണ്ടായത്. സംരക്ഷിക്കേണ്ടവർ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന നിലയിലേക്ക് മാറി. അതിന് പിന്നാലെ അഭയംകൊടുക്കാൻ തയ്യാറായവരെ പോലും പ്രതികളാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീക്കുന്നു. ഈ വിഷയം സംബന്ധിച്ച് കന്യാസ്ത്രീയുടേയും ഫാദർ ജോയ്‌സ് ജോർജിന്റേയും പ്രതികരണങ്ങൾ മറുനാടൻ മലയാളി ആരാഞ്ഞെങ്കിലും ഇരുവരും പ്രതികരിക്കാൻ തയ്യറായില്ല.

സ്ത്രീസുരക്ഷയെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ പിണറായി സർക്കാർ ഭരിക്കുമ്പോഴാണ് കേരളത്തിന്റെ മനസ്സിനെ ഞെട്ടിക്കുന്ന ഈ സംഭവമെന്ന് ഓർക്കണം.ഇതുപോലെ എത്രയെത്ര പെൺകുട്ടികളുടെ ജീവിതം ഇവർ അമ്മാനമാടിയിരക്കും.അതുകൊണ്ടുതന്നെ വേട്ടക്കാർക്കൊപ്പം നിൽക്കുന്ന അധികൃതർക്കെതിരെ ശക്തമായ നടപടിയാണ് കേരളം കാത്തിരിക്കുന്നത്.
(അവസാനിച്ചു). 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP