Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയന്ത്രണംവിട്ട വാഹനം കുട്ടികൾക്കു മേൽ പാഞ്ഞുകയറി; അപകടത്തിൽ ഒമ്പതു വിദ്യാർത്ഥികൾ മരിച്ചു; സ്‌കൂളിൽ നിന്നു വൈകിട്ട് പുറത്തേക്കു വന്ന വിദ്യാർത്ഥികളുടെ നേരെയാണ് വാഹനം ഇടിച്ച് കയറിയത്

നിയന്ത്രണംവിട്ട വാഹനം കുട്ടികൾക്കു മേൽ പാഞ്ഞുകയറി; അപകടത്തിൽ ഒമ്പതു വിദ്യാർത്ഥികൾ മരിച്ചു; സ്‌കൂളിൽ നിന്നു വൈകിട്ട് പുറത്തേക്കു വന്ന വിദ്യാർത്ഥികളുടെ നേരെയാണ് വാഹനം ഇടിച്ച് കയറിയത്

മറുനാടൻ മലയാളി ബ്യൂറോ

മുസഫർപൂർ: നിയന്ത്രണം വിട്ട വാഹനം കുട്ടികൾക്കു മേൽ പാഞ്ഞുകയറി ഒമ്പതു വിദ്യാർത്ഥികൾ മരിച്ചു. ബിഹാറിലെ മിനാപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ 20 പേർക്കു പരിക്കേറ്റിട്ടുണ്ട്.

മുസഫർപൂരിൽനിന്നു പത്തു കിലോമീറ്റർ അകലെയുള്ള സർക്കാർ സ്‌കൂളിൽനിന്നു വൈകിട്ട് വിദ്യാർത്ഥികൾ പുറത്തേക്കു വന്ന സമയത്താണ് നിയന്ത്രണംവിട്ട ബൊലേറോ വിദ്യാർത്ഥികൾക്കു മേലേയ്ക്കു പാഞ്ഞുകയറിയത്. പരിക്കേറ്റ വിദ്യാർത്ഥികളെ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു.

അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് സംഭവസ്ഥലത്തെത്തിയ ആർജെഡി എംഎൽഎ മുന്ന യാദവ് ആരോഖപിച്ചു. സന്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ബിഹാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP