Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ആക്ടീവയിൽ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവർ ഉയർത്തി; അടിയിൽ എന്താണുള്ളതെന്ന് കാണട്ടെ എന്ന് അവർ പറഞ്ഞു'; റോഡിൽ സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോളുണ്ടായ ദുരനുഭവം പങ്കുവെച്ച് മോഡൽ

'ആക്ടീവയിൽ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവർ ഉയർത്തി; അടിയിൽ എന്താണുള്ളതെന്ന് കാണട്ടെ എന്ന് അവർ പറഞ്ഞു'; റോഡിൽ സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോളുണ്ടായ ദുരനുഭവം പങ്കുവെച്ച് മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: തിരക്കേറിയ നഗത്തിലെ റോഡിൽ സ്‌കൂട്ടറിൽ യാത്രചെയ്യവെ അനുഭവിക്കേണ്ടിവന്ന ലജ്ജാകരമായ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ഈ മോഡൽ. ഇൻഡോർ സ്വദേശിയായ ആകർഷി ശർമയാണ് അപരിചിതരായ രണ്ടുപേരിൽനിന്ന് തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന തന്റെ വസ്ത്രം അവർ ഉയർത്തിയെന്നും അടിയിൽ എന്താണുള്ളതെന്ന് കാണട്ടെ എന്ന് അവർ പറഞ്ഞതായും ആകർഷി ട്വീറ്റ് ചെയ്തു.

'തിരക്കേറിയ നഗരത്തിൽകൂടി സ്‌കൂട്ടറിൽ പോകുമ്പോൾ രണ്ടുപേർ തന്നെ ആക്രമിക്കുകയായിരുന്നെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. ആക്ടീവയിൽ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവർ ഉർത്തി. 'അടിയിൽ എന്താണുള്ളതെന്ന് കാണട്ടെ' എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇത്. അവരെ തടയാൻ ശ്രമിക്കുന്നതിനിടയിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഞാൻ മറിഞ്ഞു വീണു'- അപകടത്തിൽ സംഭവിച്ച പരിക്കിന്റെ ചിത്രങ്ങൾ അടക്കം ട്വീറ്റ് ചെയ്തുകൊണ്ട് അവർ പറഞ്ഞു.

ഈ സംഭവങ്ങൾ നടന്നത് തിരക്കേറിയ പാതയിലായിരുന്നെന്നും ഒരാളും ഇതിൽ ഇടപെട്ടില്ലെന്നും ആകർഷി ശർമ പറയുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയിൽ അക്രമികളുടെ വാഹനത്തിന്റെ നമ്പർ ശ്രദ്ധിക്കാൻ പോലും സാധിച്ചില്ല. സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

സ്‌കൂട്ടർ മറിഞ്ഞ് നിലത്തുവീണ തന്നെ പ്രായംചെന്ന ഒരാൾ സഹായിക്കാനെത്തി. തന്റെ വസ്ത്രധാരണം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് അയാൾ പറഞ്ഞതായും അവർ പറയുന്നു. എന്തു ധരിക്കണം എന്നത് എന്റെ തിരഞ്ഞെടുപ്പാണ്. വസ്ത്രധാരണത്തിന്റെ പേരിൽ എന്നെ ഉപദ്രവിക്കാൻ ആർക്കും അധികാരമില്ല- അവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP