Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്കെതിരെ പൊലീസ് വെടിവെയ്‌പ്പ്; മരണം പതിനൊന്നായി; കൊല്ലപ്പെട്ടവരിൽ ഒരുസ്ത്രീയും; പൊലീസ് വെടിവെച്ച് കോന്നത് കോപ്പർ പ്ലാന്റ് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു എന്നാരോപിച്ച് സമരം നടത്തിയ പാവപ്പെട്ട ജനങ്ങളെ; പരിക്കേറ്റ പലരുടേയും നില ഗുരുതരം: പൊലീസ് അതിക്രമം അഴിച്ചു വിട്ടത് രാഷ്ട്രീയ വൈരം മറന്ന് എല്ലാ പാർട്ടികളും ഒന്നിച്ച സമരത്തിന് നേരെ

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്കെതിരെ പൊലീസ് വെടിവെയ്‌പ്പ്; മരണം പതിനൊന്നായി; കൊല്ലപ്പെട്ടവരിൽ ഒരുസ്ത്രീയും; പൊലീസ് വെടിവെച്ച് കോന്നത് കോപ്പർ പ്ലാന്റ് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു എന്നാരോപിച്ച് സമരം നടത്തിയ പാവപ്പെട്ട ജനങ്ങളെ; പരിക്കേറ്റ പലരുടേയും നില ഗുരുതരം: പൊലീസ് അതിക്രമം അഴിച്ചു വിട്ടത് രാഷ്ട്രീയ വൈരം മറന്ന് എല്ലാ പാർട്ടികളും ഒന്നിച്ച സമരത്തിന് നേരെ

തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. സ്ത്രീകളടക്കം 11 പേർ കൊല്ലപ്പെട്ടതായി ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ ഓഫീസ് സ്ഥിരീകരിച്ചു. വെടിവയ്പിൽ ഇരുപതിനടുത്ത് പ്രതിഷേധക്കാർക്കു പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്
. പ്രതിഷേധം അക്രമാസക്തമായതോടെ പ്രദേശത്ത് 144 പുറപ്പെടുവിച്ചു.

സ്റ്റെറിലൈറ്റ് വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് സാമൂഹിക പ്രവർത്തകരും പ്രദേശവാസികളുമാണ് തൂത്തുക്കുടിയിലേക്ക് എത്തിയത്. ഇവർക്ക് നേരെ പൊലീസ് വെടി ഉതിർക്കുകയാരുന്നു. സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടണമെന്നും ഇതിൽ നിന്നുണ്ടാകുന്ന മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നും ആരോപിച്ചണ് ജനം പ്രതിഷേധം നടത്തിയത്. സറ്റെർലൈറ്റ് കോപ്പർ തൂത്തുക്കുടിയിലെ തങ്ങളുടെ യൂണിറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധവുമായി ജനം എത്തിയത്.

നിലവിൽ സ്റ്റെർലൈറ്റ് കോപ്പർ 400,000 ടൺ ഉത്പാദനമാണ് വർഷം തോറും നടത്തുന്നത്. ഇത് വ്യാപിപ്പിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാൽ ഇത് ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നൂറുകണക്കിന് ആൾക്കാരാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയത്. അയൽ ജില്ലകളിൽ നിന്ന് പോലും സമരത്തിൽ പങ്കെടുക്കാൻ നിരവധി പേർ ഇവിടേക്ക് എത്തിച്ചേരുന്നു.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഉറപ്പുവരുത്തിയശേഷം പ്ലാന്റ് പ്രവർത്തിച്ചാൽ മതിയെന്ന നിലപാടിലാണ് തൊഴിലാളികൾ ഉൾപ്പെടെയുള്ള സമരക്കാർ ആദ്യം പ്രതിഷേധവുമായി എത്തിയത്. പിന്നീട് പ്ലാന്റ് അടച്ചു പൂട്ടണമെന്നും ആവശ്യം ശക്തമായി. ജനങ്ങളുടെ സമരത്തിന് പിന്തുണയുമായി എല്ലാ രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയിരുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസങ്ങളായി തുടരുന്ന സമരത്തിൽ പങ്കെടുത്തിരന്നു. പ്ലാന്റ് പുറംതള്ളുന്ന പുകയിലെ വിഷാംശം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് പ്രധാന ആരോപണം. വിഷവാതകം പുറന്തള്ളുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടാൻ 2010ൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി കമ്പനിക്ക് 100 കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. 2013 മാര്ച്ച് 31ന് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തിശേഷം പ്ലാന്റ് തുറക്കാൻ അനുമതി നൽകുകയായിരുന്നു.

ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ മക്കൾ നീതി മയ്യം നേതാവും സിനിമാ നടനുമായ രജനീകാന്തും സർക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു. തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിനെതിരേ ജനങ്ങൾ സമരം നടത്തുമ്പോൾ സർക്കാർ എന്തുചെയ്യുകയാണെന്ന് രജനീകാന്ത് ചോദിച്ചിരുന്നു. പ്ലാന്റിന് അനുമതി നൽകിയ സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് രജനി ട്വിറ്ററിൽ കുറിച്ചിരുന്നു.

1996 ലാണ് തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് പ്രവർത്തനം തുടങ്ങിയത്. അന്ന് മുതൽ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റിന്റെ പ്രവർത്തനം മേഖലയുടെ പാരിസ്ഥിതികാവസ്ഥയെ തകിടം മറിച്ചു. ജലസ്രോതസ്സുകളും മണ്ണും വായുവും വിഷമയമായി. ജനങ്ങൾ പ്ലാന്റിനെതിരെ പ്രക്ഷോഭങ്ങൾ തുടങ്ങി. ഒടുവിൽ പരാതി സുപ്രീംകോടതിയിലെത്തി.

പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിർദ്ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവർത്തനം തുടരുകയായിരുന്നു. ഇപ്പോൾ കമ്പനിക്ക് രണ്ടാം ഘട്ട വികസനത്തിന് സർക്കാർ അനുമതി നൽകിയതോടെയാണ് തൂത്തുക്കുടിയിൽ വീണ്ടും പ്രക്ഷോഭങ്ങൾ ശക്തമായത്.

ആയിരങ്ങളാണ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഇവിടേക്ക് എത്തുന്നത്. പ്ലാന്റ് വീണ്ടും വികസിപ്പിച്ചാൽ അത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി നാശം കണക്കാക്കാൻ കഴിയാത്ത അത്ര വലുതാകുമെന്ന് വിദഗ്ദർ പറയുന്നു. ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെന്നും പരിസ്ഥിതി നാശം ഉണ്ടാക്കില്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP