Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് ബിജെപി ജനപ്രതിനിധികൾക്ക്; കേസുകളുള്ള ബിജെപി എംപിമാരിൽ എട്ട് പേരും കേന്ദ്ര മന്ത്രിമാർ; റിപ്പോർട്ട് പുറത്ത് വിട്ടത് ദേശീയ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് ബിജെപി ജനപ്രതിനിധികൾക്ക്; കേസുകളുള്ള ബിജെപി എംപിമാരിൽ എട്ട് പേരും കേന്ദ്ര മന്ത്രിമാർ; റിപ്പോർട്ട് പുറത്ത് വിട്ടത് ദേശീയ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് ബിജെപി എംഎൽഎ മാരുടേയും എംപിമാരുടേയും പേരിൽ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി എംഎൽഎമാരും എംപിമാരും നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേസുകളുള്ള ബിജെപി എംപിമാരിൽ എട്ട് പേരും കേന്ദ്ര മന്ത്രിമാരാണ്.

എംപിമാരും എംഎൽഎമാരുമായി 58 ആളുകളുടെ പേരിൽ നിലവിൽ വിദ്വേഷ പ്രസംഗത്തിന് കേസുകളുണ്ട്. ഇതിൽ 15 ലോക്സഭാ എംപിമാരും 43 എംഎൽഎമാരുമാണ്. എംപിമാരിൽ 15-ൽ 10 പേരും ബിജെപിയുടേതാണ്. എയുഡിഎഫ്, ടിആർഎസ്, പിഎംകെ, എഐഎംഐഎം, ശിവസേന എന്നീ പാർട്ടികളുടെ ഓരോ എംപിമാരുടെ പേരിലും വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേസുണ്ട്. ദേശീയ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.

വിവിധ സംസ്ഥാനങ്ങളിൽ വിദ്വേഷ പ്രസംഗം നടത്തിയ 43 എംഎൽഎമാരിൽ 17 പേരും ബിജെപിക്കാരാണ്. അഞ്ച് വീതം തെുലങ്കാന രാഷ്ട്ര സമിതിയുടേതും ആൾ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന്റെയും എംഎൽഎമാരുടെ പേരിലുമാണ്. കൂടാതെ ടിഡിപിയിൽ നിന്ന് മൂന്ന്, രണ്ട് വീതം കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ജെഡിയു ശിവസേന എന്നിവരുടേയും ഒന്ന് വീതം ഡിഎംകെ, ബിഎസ്‌പി, എസ്‌പി എന്നീ പാർട്ടികളും എംഎൽഎമാരുടെ പേരിലും കേസുണ്ട്.

സംസ്ഥാനങ്ങളിൽ തെലങ്കാനയിലെ എംഎൽഎമാരുടെ പേരിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. 11 തെലങ്കാന എംഎൽഎമാരുടെ പേരിലാണ് വിദ്വേഷ പ്രസംഗത്തിന് കേസുള്ളത്. ഉത്തർ പ്രദേശിൽ നിന്ന് ഒമ്പതും ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് നാല് വീതം എംഎൽഎ മാരുടെ പേരിലും കേസുകളുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേസുകളുള്ള ബിജെപി എംപിമാരിൽ എട്ട് പേരും കേന്ദ്ര മന്ത്രിമാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP