Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മയക്കു മരുന്ന് നൽകി ബോധം കെടുത്തി ദുബായിൽ നിന്നും നാട്ടിലേക്ക് തട്ടിക്കൊണ്ടു വന്നു; പയ്യാമ്പലത്തെ റിസോർട്ടിൽ കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങി വീടിനു മുന്നിൽ ഇറക്കി വിട്ടു; പാസ്പോർട്ടിൽ വിസ കാൻസൽ ചെയ്തതായി വ്യാജമായി സീൽ ചെയ്തു; ആഭരണങ്ങളും സർട്ടിഫിക്കറ്റുകളും ഫ്ളാറ്റും കൈക്കലാക്കി; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ ദുബായിലെ ജന്റർ സെക്യൂരിറ്റി സർവ്വീസ് സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്

മയക്കു മരുന്ന് നൽകി ബോധം കെടുത്തി ദുബായിൽ നിന്നും നാട്ടിലേക്ക് തട്ടിക്കൊണ്ടു വന്നു; പയ്യാമ്പലത്തെ റിസോർട്ടിൽ കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങി വീടിനു മുന്നിൽ ഇറക്കി വിട്ടു; പാസ്പോർട്ടിൽ വിസ കാൻസൽ ചെയ്തതായി വ്യാജമായി സീൽ ചെയ്തു; ആഭരണങ്ങളും സർട്ടിഫിക്കറ്റുകളും ഫ്ളാറ്റും കൈക്കലാക്കി; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ ദുബായിലെ ജന്റർ സെക്യൂരിറ്റി സർവ്വീസ് സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്

രഞ്ജിത് ബാബു

കണ്ണൂർ: മയക്കു മരുന്ന് കലർത്തിയ ചായ നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വിദേശത്തു നിന്നും നാട്ടിലേക്ക് തട്ടിക്കൊണ്ടു വന്നതായി യുവതിയുടെ പരാതി. കണ്ണൂരിനടുത്ത എളയാവൂരിലെ ശിവത്തിൽ ഹയാനയുടെ പരാതിയിൽ ആറു പേർക്കെതിരേ കേസ്.

ദുബായിൽ ബിസിനസ്സുകാരനായ മാഹി പെരിങ്ങാടിയിലെ നയിം മൂസയുടേയും കൂട്ടാളികളായ കണ്ണൂർ ആനക്കുളത്തെ ഷാജി, കണ്ടാലറിയാവുന്ന മറ്റ് നാലുപേർ എന്നിവർക്ക് എതിരേയാണ് കേസ്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ നിർദ്ദേശിച്ചത്. നെയിം മൂസയുടെ ദുബായിലുള്ള ജന്റർ സെക്യൂരിറ്റി സർവ്വീസ് എന്ന സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ഹയാന.

കോളേജ് പഠനകാലത്ത് ഹയാനയുടെ സഹപാഠിയായിരുന്നു നയിം മൂസ. അതേ തുടർന്നുള്ള സൗഹൃദത്തിന്റെ പേരിലാണ് സ്ഥാപനത്തിൽ ജോലി തന്നത്. പ്രതിമാസം 4500 ദിർഹം ശമ്പളം തരുമെന്ന് പറഞ്ഞെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. മാത്രമല്ല ജോലി സമയവും കൂടുതലായിരുന്നു. സ്ഥാപനത്തിൽ നിന്നും സെക്യൂരിറ്റികളെ അയക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെ ഹയാന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അവിടെ കേസായാൽ പിടിക്കപ്പെടുന്നത് മാനേജർ പദവിയിലുള്ള താനായിരിക്കും എന്നതിനാലാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ഇതോടെ നയിംമിന്റെ സ്വഭാവം മാറി. വിരോധം കാരണം ചായയിൽ മയക്കു മരുന്ന് കലർത്തി അബോധാവസ്ഥയിലാക്കിയ ശേഷം 2016 ഡിസംബർ 28 ന് വിമാന മാർഗ്ഗം തന്നെ നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.

നയിം മൂസ തന്നെ താങ്ങി പിടിച്ചാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വന്നത്. അവിടുന്ന് ഇന്നോവാ കാറിൽ കയറ്റി കണ്ണൂർ പയ്യാമ്പലത്തെ അറേബ്യൻ റിസോർട്ടിൽ കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹയാനയുടെ പരാതിയിൽ പറയുന്നു. ശേഷം പല പേപ്പറിലും തന്റെ ഒപ്പിട്ടു വാങ്ങി കാറിൽ തന്റെ വീടിനു മുന്നിൽ ഇറക്കി വിട്ടു. തന്റെ പാസ്പോർട്ടിൽ വിസ കാൻസൽ ചെയ്തായും വ്യാജമായി അച്ചടിപ്പിച്ചു. താൻ വീണ്ടും വിദേശത്തേക്ക് കടക്കുന്നത് വിലക്കാനായിരുന്നു ഇങ്ങിനെ ചെയ്തത്. തന്റെ ആഭരണങ്ങളും സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം തന്നെ ദുബായിലെ ഫ്ളാറ്റിലാണ് ഉള്ളത്. അതെല്ലാം തന്നെ അവർ കൈക്കലാക്കി.

ഈ വിവരങ്ങൾ കാണിച്ച് കണ്ണൂർ ടൗൺ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെല്ലാം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് കോടതിയിൽ പരാതി നല്കിയത്. മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതോടെയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ടൗൺ പൊലീസിന് നിർദ്ദേശം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP