Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാനൂരിൽ ബിജെപി-സിപിഎം സംഘർഷം; നാല് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനുമടക്കം അഞ്ചു പേർക്ക് വെട്ടേറ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാനൂരിൽ ബിജെപി-സിപിഎം സംഘർഷം; നാല് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനുമടക്കം അഞ്ചു പേർക്ക് വെട്ടേറ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: പാനൂരിന് സമീപം കണ്ണംവെള്ളിയിൽ ബിജെപി-സിപിഎം സംഘർഷം. അഞ്ച് പേർക്ക് വെട്ടേറ്റു. നാല് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനുമാണ് വെട്ടേറ്റത്.

ബിജെപി പ്രവർത്തകനായ കണ്ണംവെള്ളിയിലെ മുത്തേടത്ത് താഴെകുനിയിൽ റോജി (19) നും സിപിഎം പ്രവർത്തകരായ കണ്ണംവെള്ളിയിലെ റിജിൽ, ശ്രീരാഗ്, വിബിൻ, ഷൈൻ എന്നിവർക്കുമാണ് വെട്ടേറ്റത്. ബിജെപി പ്രവർത്തകനെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കണ്ണംവെള്ളി കല്ലുള്ളപുനത്തിൽ മടപ്പുര പരിസരത്ത് അർദ്ധരാത്രി 12 ഓടെയാണ് സംഭവം. മടപ്പുരയിൽ ഉത്സവത്തിന് എത്തിയതായിരുന്നു ഇവർ. അക്രമ വിവരം അറിഞ്ഞ് ചൊക്ലി പൊലീസ് സ്ഥലത്തെതതി. സംഘർഷം കണക്കിലെടുത്ത് കണ്ണംവെള്ളി പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP