Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

82 യാത്രക്കാരാണു ശേഷി; താഴത്തെ നിലയിൽ രണ്ടു വാതിലുകൾ; രണ്ടു നിലകളിലും രണ്ടുവീതം സുരക്ഷാവാതിലുകൾ; കോഴിക്കോട്-കൊച്ചി ഡബിൾ ഡക്കർ ബസ് സർവ്വീസിന് കേന്ദ്രസർക്കാർ

82 യാത്രക്കാരാണു ശേഷി; താഴത്തെ നിലയിൽ രണ്ടു വാതിലുകൾ; രണ്ടു നിലകളിലും രണ്ടുവീതം സുരക്ഷാവാതിലുകൾ; കോഴിക്കോട്-കൊച്ചി ഡബിൾ ഡക്കർ ബസ് സർവ്വീസിന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോഴിക്കോട് നിന്ന് കൊച്ചിയിലേക്കും തിരിച്ചു ഇനി ഡബിൾ ഡക്കർ ബസ് സർവ്വീസ്. രാജ്യത്ത് 70 റൂട്ടുകളിൽ ഡബിൾ ഡെക്കർ ബസ് ഓടിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ കോഴിക്കോട് കൊച്ചിയും ഉൾപ്പെട്ടു. പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുകയും കാറുകളുടെ ഉപയോഗം കുറയ്ക്കുകയുമാണു ലക്ഷ്യം.

ഡബിൾ ഡെക്കർ ബസിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 82 യാത്രക്കാരാണു ശേഷി. താഴത്തെ നിലയിൽ രണ്ടു വാതിലുകൾ, രണ്ടു നിലകളിലും രണ്ടുവീതം സുരക്ഷാവാതിലുകൾ തുടങ്ങിയവ നിർബന്ധനകളിൽ ഉൾപ്പെടുന്നു.

പൊതുഗതാഗതത്തെ ശക്തിപ്പെടുത്താൻ വിവിധ രാജ്യങ്ങളിൽ ഡബിൾ ഡെക്കർ ബസുകൾ നിലവിലുണ്ട്. ഇതിന്റെ മാതൃകയിൽ കൂടുതൽ ഡബിൾ ഡെക്കർ ബസുകൾ പുറത്തിറക്കുമെന്നു നേരത്തേ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് കേരളവും ഉൾപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP