Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറം ഉണ്യാലിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; ഗുരുതരമായി പരുക്കേറ്റ അക്‌ബറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

മലപ്പുറം ഉണ്യാലിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; ഗുരുതരമായി പരുക്കേറ്റ അക്‌ബറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

എംപി റാഫി

മലപ്പുറം : താനൂർ ഉണ്യാലിൽ ഡിവൈഎഫ്‌ഐ നേതാവിനെ സംഘം വെട്ടി പരുക്കേൽപ്പിച്ചു. ഇരു കൈകളും കാലും അറ്റ് തൂങ്ങിയ അക്‌ബറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡിവൈഎഫ്‌ഐ അഞ്ചുടി യൂണിറ്റ് പ്രസിഡണ്ട് ചെറുപുരക്കൽ അക്‌ബർ (21) നെയാണ് വെട്ടി പരുക്കേൽപ്പിച്ചത്. ഇന്ന് രാത്രി 9 മണിയോടെ ഉണ്യാൽ അഴീക്കലിന് സമീപത്ത് വച്ചാണ് അക്രമം.

തിരൂരിലെ ഗൾഫ് ബസാറിലെ ജീവനക്കാരനായ അക്‌ബറും സുഹത്ത് സഹദും ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെയാണ് സുമോ വാനിലെത്തിയ സംഘം ആക്രമിച്ചത്. ബൈക്കിന്റെ പുറകിലെത്തിയ ഒരു വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചു. പുറകെയെത്തിയ സുമോ വാനിൽ നിന്നും വാളുകളുമായി എത്തിയ സംഘം ക്രൂരമായി വെട്ടുകയായിരുന്നു. വെട്ടേറ്റ് അക്‌ബറിന് റ ഇരു കൈകളും കാലും അറ്റുതൂങ്ങി . വിവരമറിഞ്ഞ് നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ശുശുഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP