Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമയിലെ പീഡനരംഗങ്ങൾക്കൊപ്പം മുന്നറിയിപ്പും പ്രദർശിപ്പിക്കണം; സെൻസർ ബോർഡിനും സാംസ്‌കാരിക സെക്രട്ടറിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി; ലൈംഗിക പീഡനം ഉൾപ്പടെയുള്ളവ പ്രദർശിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാൻ കാരണമായേക്കുമെന്ന് വിശദീകരണം

സിനിമയിലെ പീഡനരംഗങ്ങൾക്കൊപ്പം മുന്നറിയിപ്പും പ്രദർശിപ്പിക്കണം; സെൻസർ ബോർഡിനും സാംസ്‌കാരിക സെക്രട്ടറിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി; ലൈംഗിക പീഡനം ഉൾപ്പടെയുള്ളവ പ്രദർശിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാൻ കാരണമായേക്കുമെന്ന് വിശദീകരണം

തിരുവനന്തപുരം: സിനിമ-സീരിയൽ എന്നിവയിലെ പീഡനരംഗങ്ങൾക്കൊപ്പം മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്ത്രീകൾക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്നാണ് കമ്മീഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് നിർദ്ദേശം നൽകിയത്.

ഇതു സംബന്ധിച്ച് സെൻസർ ബോർഡിനും സാംസ്‌കാരിക സെക്രട്ടറിക്കും കമ്മീഷൻ നിർദ്ദേശം നൽകി. സിനിമകളിലും സീരിയലുകളിലും കാണിക്കുന്ന പീഡനരംഗങ്ങൾ സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും ചെയർമാൻ വ്യക്തമാക്കി.

ലൈംഗിക പീഡനം ഉൾപ്പടെയുള്ളവ പ്രദർശിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാൻ കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിഷയം കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സെൻസർ ബോർഡ് അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP