Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്നവർക്ക് പാഠമായി ഒരു കാഴ്ച; ഫിനിഷിങ് ലൈനിന് തൊട്ട് മുന്നിൽ വീണ്് പോയാൽ പുറകെ വരുന്നയാൾ എന്ത് ചെയ്യും; മൽസര ബുദ്ധിയെ തോൽപിക്കുന്ന മാനുഷികതയുടെ കാഴ്ചയുമായി അമേരിക്കയിൽ നിന്നൊരു മാരത്തൺ മൽസരം

ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്നവർക്ക് പാഠമായി ഒരു കാഴ്ച; ഫിനിഷിങ് ലൈനിന് തൊട്ട് മുന്നിൽ വീണ്് പോയാൽ പുറകെ വരുന്നയാൾ എന്ത് ചെയ്യും; മൽസര ബുദ്ധിയെ തോൽപിക്കുന്ന മാനുഷികതയുടെ കാഴ്ചയുമായി അമേരിക്കയിൽ നിന്നൊരു മാരത്തൺ മൽസരം

വാഷിങ്ടൺ: ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്നവർക്ക് ഈ കാഴ്ച ചിലപ്പോൾ കണ്ണ് തുറപ്പിച്ചേക്കാം. ഏത് വിധേനയും വിജയിക്കാനായി മുന്നോട്ട് കുതിക്കുമ്പോൾ വീണ് കിടക്കുന്നവരെപ്പറ്റി ആരും ഓർക്കാറില്ല. അത് ഒരു മാരത്തണിലാണെങ്കിലോ. എന്നാൽ കണ്ട് നിന്ന കാഴ്ചക്കാരുടെ മനസ് നിറച്ച ഒരു സംഭവമാണ് ഡാലസ് മാരത്തൺ വേദിയിൽ കണ്ടത്.

മാരത്തൺ മത്സരത്തിൽ ഒന്നാമതായി കുതിച്ച എതിരാളി ഫിനിഷിങ് ലൈനിനു തൊട്ടു മുമ്പ് വീണു പോയപ്പോൾ ആ നിമിഷം ആ വേദിയിൽ സംഭവിച്ചത് മത്സരബുദ്ധിയെ തോൽപ്പിക്കുന്ന മനുഷ്യത്വമായിരുന്നു. എതിരാളിയെ ചേർത്തുപിടിച്ച് ഒന്നാം സ്ഥാനക്കാരിയാക്കിയ അരിയാന ലുട്ടർമാൻ എന്ന അത്ലറ്റായിരുന്നു വേദിയിലെ താരം.

ചാൻഡ്ലറാണ് മാരത്തൺ മത്സരത്തിന്റെ വേദിയിൽ ഫിനിഷിങ് ലൈനിനു തൊട്ടു മുൻപ് വീണുപോയത്. മത്സരത്തിന്റെ 39ാം കിലോമീറ്റർ ആയപ്പോഴാണ് ചാൻഡ്ലറുടെ കാലുകൾ കുഴയാൻ തുടങ്ങിയത്. 41ാം കിലോമീറ്റർ ആയപ്പോൾ കുഴഞ്ഞു വീണുപോകുകയും ചെയ്തു. തൊട്ടുപിന്നാലെ എത്തിയ അരിയാന ചാൻഡ്ലറെ എഴുന്നേൽപ്പിച്ചു ചേർത്തുപിടിച്ച് ഫിനിഷിങ് ലൈൻ തൊടുവിക്കുകയായിരുന്നു. ഒന്നാംസ്ഥാനത്ത് എത്തിയതിനു തൊട്ടുപിന്നാലെ ചാൻഡ്ലറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം 'ആ സാഹചര്യത്തെ മറികടന്ന് മുന്നോട്ടു പോകാൻ എന്നെ മനസ്സ് അനുവദിച്ചില്ല അരിയാന പറയുന്നു. അവളെ എങ്ങനെയെങ്കിലും സഹായിക്കുക എന്നതു മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഞങ്ങൾ ഫിനിഷിങ് ലൈനിനു സമീപത്ത് എത്തിയതോടെ ഞാൻ അവരെ മുന്നോട്ട് ചെറുതായൊന്ന് തള്ളിവിട്ടു'- അരിയാന പറഞ്ഞു. അരിയാനയുടെ പ്രവൃത്തിയെ കൈയടിച്ച് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP