Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവധി ദിനത്തിൽ അർദ്ധരാത്രിയിലും സേവനം ചെയ്ത് മാതൃകയായി ഹെൽത്ത് നേഴ്‌സ്; പ്രസവവേദനയെടുത്ത അന്യ സംസ്ഥാന യുവതിക്ക് വൈദ്യ സഹായമെത്തിച്ച ബിന്ദുവിന് നാട്ടുകാരുടെ കയ്യടി

അവധി ദിനത്തിൽ അർദ്ധരാത്രിയിലും സേവനം ചെയ്ത് മാതൃകയായി ഹെൽത്ത് നേഴ്‌സ്; പ്രസവവേദനയെടുത്ത അന്യ സംസ്ഥാന യുവതിക്ക് വൈദ്യ സഹായമെത്തിച്ച ബിന്ദുവിന് നാട്ടുകാരുടെ കയ്യടി

എം പി റാഫി

മലപ്പുറം: അവധി ദിനത്തിൽ അന്യ സംസ്ഥാന യുവതിക്ക് വൈദ്യ സഹായമെത്തിച്ച നേഴ്‌സിന് നാട്ടുകാരുടെ കയ്യടി. അർദ്ധരാത്രിയിലും ചികിത്സയെത്തിക്കാൻ പാടുപെട്ട ഹെൽത്ത് നഴ്സ് ബിന്ദുവിന്റെ സേവനമാണ് മാതൃകയായത്. വേങ്ങര സാമ്യൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഊരകം സ്വദേശി കീഴാറ്റുകുന്നത്ത് ബിന്ദുവാണ് അവധി ദിനത്തിൽ അർദ്ധരാത്രിയിലും സേവനം ചെയ്ത് മാതൃകയായത്.

വേങ്ങര കുറ്റൂർ പാക്കടപുറായ എ വി കോർട്ടേഴ്സിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയായ സാന്ദ്ര (28)യാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പ്രസവവേദനയെടുത്ത് വൈദ്യസഹായമില്ലാതെ കഷ്ട്ടപെട്ടത്.പ്രദേശത്തെ അംഗനവാടി വർക്കറാണ് അർദ്ധരാത്രിക്കുശേഷം സംഭവം ബിന്ദുവിനെ അറിയിച്ചത്. ബിന്ദു തന്റെ മകൾ നിമിഷയെയും കൂട്ടി പാക്കടപുറായയിലെത്തി പ്രസവ ശുശ്രൂഷ നൽകി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചു.

വേങ്ങരയിലെ സ്വകാര്യ ആശുപത്രി യിൽ നിന്നും ആംബുലൻസ് എത്തിച്ച് ബിന്ദു തന്നെ അമ്മയെയും കുഞ്ഞിനെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ എത്തിച്ചു. ശേഷം കൂട്ടിരുന്ന് നേരം പുലർന്നശേഷമാണ് മടങ്ങിയത്. ബിന്ദുവിന്റെ നിസ്വാർത്ഥ സേവനത്തിന് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. നിരവധി അഭിനന്ദന പ്രവാഹങ്ങൾ ഇതിനോടകം എത്തിക്കഴിഞ്ഞു.

അതേ സമയം ബിന്ദുവിന്റെ ഇടപെടലോടെ സർക്കാർ ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് നേഴ്‌സുമാരുടെ കുറവും ചർച്ചയായിട്ടുണ്ട്. അറുപതിനായിരത്തിൽപരം ജനസംഖ്യയുള്ള വേങ്ങര പഞ്ചായത്തിൽ നിലവിൽ വെറും അഞ്ച് ജുനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരാണ് ജോലി ചെയ്യുന്നത്. സർക്കാർ ചട്ടപ്രകാരം അയ്യായിരം ജനങ്ങൾക്ക് ഒരു ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് ആണ് വേണ്ടത്. എന്നാൽ ഇവിടെ ഇപ്പോൾ പതിമൂവായിരത്തോളം ആളുകളെ നോക്കേണ്ട ചുമതല ഒരു ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സിനാണ്. നേഴ്‌സുമാരുടെ കുറവ് ഉടൻ നികത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രാപ്പകലില്ലാതെയും അവധി ദിനത്തിലും സ്തുത്യർഹമായ പൊതു സേവനം നൽകിയ ബിന്ദുവിനെ കേരള എൻജിഒ അസോസിയേഷൻ ഭാരവാഹികൾ നേരിൽ കണ്ട് അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP