Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലസ്ഥാനത്തെ സംഘർഷത്തിന് കാരണം ഇന്റലിജൻസ് മുന്നറിയിപ്പ് അവഗണിച്ചത്; അക്രമ സാധ്യതയുണ്ടെന്ന കാര്യം നേരത്തേ തന്നെ അറിയിച്ചിരുന്നതായി ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ;പാർട്ടി ഓഫീസുകൾക്കും നേതാക്കൾക്കും നേരെ ആക്രമണമുണ്ടാകുമെന്നും സുരക്ഷ ശക്തമാക്കണമെന്നും നിർദേശിച്ചിരുന്നതായും ഇന്റലിജൻസ് മേധാവി

തലസ്ഥാനത്തെ സംഘർഷത്തിന് കാരണം ഇന്റലിജൻസ് മുന്നറിയിപ്പ് അവഗണിച്ചത്; അക്രമ സാധ്യതയുണ്ടെന്ന കാര്യം നേരത്തേ തന്നെ അറിയിച്ചിരുന്നതായി ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ;പാർട്ടി ഓഫീസുകൾക്കും നേതാക്കൾക്കും നേരെ ആക്രമണമുണ്ടാകുമെന്നും സുരക്ഷ ശക്തമാക്കണമെന്നും നിർദേശിച്ചിരുന്നതായും ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലജൻസ് മേധാവിയുടെ മുന്നറിയിപ്പ് പൊലീസ് കാര്യമാക്കാത്തതാണ് നഗരത്തെ ഇന്നലെ യുദ്ധക്കളമാക്കിയത്. സംഘർഷ സാധ്യതയുണ്ടെന്നും വേണ്ട മുൻകരുതലെടുക്കണമെന്നും നിർദ്ദേശം നൽകിയിരുന്നുവെന്ന് ഇന്റലിജനൻസ് മേധാവി മുഹമ്മദ് യാസിൻ. ഇന്നലെ രാത്രി 9 മണിക്ക് തന്നെ രേഖാമൂലം പൊലീസിന് റിപ്പോർട്ട് നൽകിയതാണെന്നും മേധാവി പറയുന്നു. പാർട്ടി ഓഫീസുകൾക്കും നേതാക്കൾക്കും നേരെ ആക്രമണ സാധ്യതയെന്നായിരുന്നു റിപ്പോർട്ടെന്നും ഇന്റലിജൻസ് എ.ഡി.ജി.പി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ തുടർ സംഘർഷ സാധ്യതയുണ്ട്. ജാഗ്രത പുലർത്താൻ ഉത്തരമേഖല എ.ഡി.ജി.പിക്കും തൃശൂർ റേഞ്ച് ഐ.ജിക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഹമ്മദ് യാസിൻ പറഞ്ഞു.

രാത്രി ഒൻപത് മണിയോടെയാണ് നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സംഘർഷവും അക്രമവും നടക്കാൻ സാധ്യതയുണ്ടെന്ന നിർദ്ദേശം ലഭിച്ചതനുസരിച്ച് സി.പി.എം സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്ററിലും ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസിനും പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ആറ്റുകാലും മണക്കാടും കൗൺസിലർമാർക്കെതിരെയും സി.പി.എം ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെയും അക്രമമുണ്ടായിട്ടും ബിജെപി ഓഫീസിന് വേണ്ട സുരക്ഷ ഒരുക്കിയിരുന്നില്ല. രാത്രി ഒന്നരമണിയോടെ എസ്എഫ്ഐ ജില്ലാ ,സെക്രട്ടറി പ്രതിൻസാജ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഐപി ബിനു എന്നിവരുടെ നേത#ത്വത്തിലുള്ള സംഘമാണ് ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസ് അക്രമിക്കാനെത്തിയത്. മൂന്ന് ബൈക്കിലായി എത്തിയ സംഘത്തെ തടയാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ മാത്രമാണ് ശ്രമിച്ചത്.

ബേസ്ബോൾ സ്റ്റിക് ഉപയോഗിച്ചാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലെ വാഹനങ്ങൾ സി.പി.എം പ്രവർത്തകർ അടിച്ച് തകർത്തത്. ഇവരെ തടയാൻ ശ്രമിച്ചത് ഒരാൾ മാത്രമാണ് ഇയാളെ സി.പി.എം സംഘം കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇയാൾ ചികിത്സയിലാണ്. ബാക്കിയുണ്ടായിരുന്ന പൊലീസുകാർ അക്രമം നോക്കി നിൽക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അക്രമം നടക്കുമെന്നുള്ള നിർദ്ദേശമുണ്ടായിട്ടും ആവശ്യത്തിന് പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നില്ല. സ്ഥലത്തുണ്ടായിട്ടും അക്രമികളെ തടയാതെ നോക്കി നിന്നവരെ സസ്പെന്റ് ചെയ്തിട്ടുമുണ്ട്.

നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായ് നടന്ന വന്ന എബിവിപി എസ്എഫ്ഐ വിദ്യാർത്ഥികളുടെ സംഘർഷമാണ് ഇന്നലെ രാത്രിയിൽ തലസ്ഥാന നഗരത്തിൽ യുദ്ധസമാനമായ സാഹചര്യം ശ്രിഷ്ടിച്ചത്. ഇരു വിഭാഗ്തിനും സ്വാധീനമുള്ള കോളേജിൽ മറു വിഭാഗം യൂണിറ്റ് രൂപീകരിക്കാൻ നടത്തിയ ശ്രമമാണ് അക്രമത്തിന് തുടക്കം. ഇത് പിന്നീട് പ്രാദേശിക അക്രമങ്ങളായും, ജില്ലാ നേതാക്കളെ അക്രമിക്കുന്നതിലേക്കുമെത്തുകയായിരു്നനു. മിനഞ്ഞാന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടിൽ ആർഎസ്എസ് അക്രമം നടത്തിയത്. സമാനമായ രീതിയിലാണ് നഗരത്തിലേക്ക് അക്രമം വ്യാപിച്ചതും.

നഗരത്തിലെ എംജി കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും യൂണിറ്റ് രൂപീകരിക്കാൻ ഇരു വിഭാഗവും തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്എഫ്ഐ ശക്തി കേന്ദ്രമായ യൂണിവേഴ്സിറ്റിയിൽ എബിവിപി യൂണിറ്റ് തുടങ്ങുന്നുവെന്ന വാർത്തയാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെ എസ്എഫ്ഐ എംജി കോളേജിലേക്ക് മാർച്ച് നടത്തി അവിടെ യൂണിറ്റ് രൂപീകരിക്കുകയും നവാഗതർക്ക് സ്വാഗതം നൽകുകയും ചെയ്തു. പിന്നീട് എബിവിപി യീണിവേഴ്സിറ്റിയിൽ യൂണിറ്റ രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യത്തിന് പ്രവർത്തകരെത്താത്തിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ചാലയിൽ സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.കാട്ടാക്കട ശശിയുടെ വീടിനു നേരെയുണ്ടായ ആകമണത്തിൽ മുൻഭാഗത്തെ ജനൽ ചില്ലുകൾ മുഴുവൻ തകർന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോൾ മൂന്നുപേരും ബൈക്കിൽ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാൾ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാർ, സ്‌കൂട്ടർ എന്നിവ ആദ്യം തകർത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ വീടിന്റെ മുൻവാതിൽ കമ്പിപ്പാര, വാൾ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.

സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്ഐ ചാല ബ്ളോക്ക് പ്രസിഡന്റ് ആർ ഉണ്ണിയുടെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയും ആക്രമണുണ്ടായി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകർത്തു. മുൻ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകർത്തു. വിവരമറിഞ്ഞ് പാർട്ടി ചാല ഏരിയ സെക്രട്ടറി സുന്ദർ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.ആക്രമണവിവരം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മറ്റു നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളുടെ വീടുകളിലെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണം സിപിഎമ്മിന്റെ നേതൃത്വത്തിലാണെന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായിട്ടാണ് വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP