Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രികാലങ്ങളിൽ ആഡംബര ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരന്റെ ജോലി; പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ഓംശാന്തി ഓശാനയിലെ ശംഭുവണ്ണൻ കളിയും കൂടെ മാലപൊട്ടിക്കലും; ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ പിന്നാലെ പതുങ്ങിച്ചെന്ന് ഉപദ്രവിക്കൽ പ്രധാന ഹോബി; അപമാനംഭയന്ന് പലരും പരാതി നൽകാൻ മടിച്ചെങ്കിലും ഒടുവിൽ വണ്ടിനമ്പർ സഹിതം ഒരു സ്ത്രീയുടെ പരാതിയെത്തി; കണ്ടാലറിയുമെന്ന് പറഞ്ഞ് രണ്ടു പെൺകുട്ടികളും വന്നതോടെ ശ്രീകാര്യം സ്വദേശിയായ 22കാരനെ പൊക്കി പൊലീസ്

രാത്രികാലങ്ങളിൽ ആഡംബര ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരന്റെ ജോലി; പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ഓംശാന്തി ഓശാനയിലെ ശംഭുവണ്ണൻ കളിയും കൂടെ മാലപൊട്ടിക്കലും; ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ പിന്നാലെ പതുങ്ങിച്ചെന്ന് ഉപദ്രവിക്കൽ പ്രധാന ഹോബി; അപമാനംഭയന്ന് പലരും പരാതി നൽകാൻ മടിച്ചെങ്കിലും ഒടുവിൽ വണ്ടിനമ്പർ സഹിതം ഒരു സ്ത്രീയുടെ പരാതിയെത്തി; കണ്ടാലറിയുമെന്ന് പറഞ്ഞ് രണ്ടു പെൺകുട്ടികളും വന്നതോടെ ശ്രീകാര്യം സ്വദേശിയായ 22കാരനെ പൊക്കി പൊലീസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: വഴിയാത്രക്കാരായ സ്ത്രീകളേയും സ്‌കൂൾ കോളേജ് വിദ്യാർത്ഥിനികളേയും ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് ലൈംഗികമായി അക്രമിക്കുന്ന യുവാവിനെ ഒടുവിൽ പൊലീസ് പിടികൂടി.

ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി സുജിത്ത് എന്ന 22കാരനെ കഴിഞ്ഞ ദിവസം മണ്ണന്തല സബ് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ ഇടവക്കോട് നിന്നും പിടികൂടുകയായിരുന്നു. ലൈംഗികമായി അക്രമിക്കുന്നതിന് പുറമെ ഇയാൾ മാലമോഷണവും പതിവാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നതോടെയാണ് പ്രതി കുടുങ്ങിയത്.

രാത്രികാലങ്ങളിൽ നഗരത്തിലെ ഒരു ആഡംബര ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുകയാണ് സുജിത്ത്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിന് സമീപമുള്ള കെജെകെ ഹോസ്പിറ്റൽ പരിസരം കേന്ദ്രീകരിച്ചാണ് ഇയാൾ തമ്പടിക്കുന്നത്.

ഹോസ്പിറ്റലിന്റെ അടുത്തുള്ള റോഡ് വഴി പാറോട്ട്കോണം എന്ന സ്ഥലത്തും തട്ട് എന്ന കോളനിയിലേക്കും പോകാൻ രണ്ട് റോഡുകളാണിള്ളത്. ഇതിൽ പാറോട്ട്കോണം ഭാഗത്ത് നിരവധി വീടുകളാണുള്ളത്. നിരവധി സ്ത്രീകളും പെൺകുട്ടികളും ഇതുവഴി പോകാറുമുണ്ട്. ഇത് നന്നായി അറിയാവുന്ന പ്രതി അവിടം കേന്ദ്രീകരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് വരുന്ന വീട്ടമ്മമാരെയും നാലാഞ്ചിറയിലെ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും പഠനം കഴിഞ്ഞ് വരുന്ന പെൺകുട്ടികളേയും ഇയാൾ പിന്നാലെ നടന്ന് കമന്റ് പറയുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്യുമായിരുന്നു. ആളില്ലാത്ത തക്കം നോക്കി ഇയാൾ സ്ത്രീകളേയും പെൺകുട്ടികളേയും കടന്ന് പിടിക്കുമായിരുന്നു. ബൈക്കിലെത്തി പെൺകുട്ടികളെ പിന്നിൽ നിന്ന് തട്ടിയ ശേഷം കടന്നുകളയുന്നതും ഇയാളുടെ പതിവാണെന്നും മണ്ണന്തല സബ്ഇൻസ്പെക്ടർ അനൂപ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇയാൾക്കെതിരെ പരാതി നൽകാൻ പലരും മടിച്ചിരുന്നു. അപമാനഭയം കാരണമാണ് ആരും പരാതിയുമായി മുന്നോട്ട് വരാതിരുന്നത്. പിന്നീട് ഇയാൾ കടന്ന് പിടിക്കാൻ ശ്രമിച്ച ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയും ബൈക്കിന്റെ നമ്പർ കുറിച്ച് നൽകുകയും ചെയ്തു. പിന്നീട് പരാതിയുമായി വന്ന രണ്ട് പെൺകുട്ടികൾ ഇയാളെ കണ്ടാൽ തിരിച്ചറിയുമെന്നും പൊലീസിന് മൊഴി നൽകിയതോടെയാണ് പ്രതി വലയിലായത്.

പരാതിക്കാരി നൽകിയ മൊഴിയിൽ പറഞ്ഞ വാഹന നമ്പർ കേന്ദ്രീകരിച്ച് പോലസ് നടത്തിയ അന്വേഷണത്തിൽ ബജാജ് ഡിസ്‌കവർ ബൈക്ക് നഗരത്തിലെ ഒരാളുടേതാണെന്ന് കണ്ടെത്തി. എന്നാൽ ഇയാൾ ബൈക്ക് എക്സ്ചേഞ്ച് മേളയിൽ വച്ചപ്പോൾ സുജിത്ത് വാങ്ങുകയായിരുന്നു എന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി.

ഇടവക്കോട് നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപായി ഇയാളുടെ ഫോട്ടോ പെൺകുട്ടികൾ തിരിച്ചറിയുകയും ചെയ്തതോടെ സുജിത്ത് പൊലീസിന്റെ വലയിലായി. ഇയാൾക്കെചിരെ ഐപിസി 323, 354 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP