Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നടൻ ജയറാമിന്റെ മാനേജരെന്ന വ്യാജേന വേദിയിൽ കയറിയിരുന്ന് നിലവിളക്ക് കൊളുത്തി; സംഘാടകനാകുമെന്ന് കരുതി വേദിയിലൊപ്പമിരുത്തി ജയറാം; പ്രമുഖർ പങ്കെടുത്ത വേദിയിൽ ഷൈൻ ചെയ്ത് മുജിലാൽ; വേദിയിൽ പരിചയമില്ലാത്ത മുഖം കണ്ട് തമ്മിൽ തമ്മിൽ നോക്കി സംഘാടകർ

നടൻ ജയറാമിന്റെ മാനേജരെന്ന വ്യാജേന വേദിയിൽ കയറിയിരുന്ന് നിലവിളക്ക് കൊളുത്തി; സംഘാടകനാകുമെന്ന് കരുതി വേദിയിലൊപ്പമിരുത്തി ജയറാം; പ്രമുഖർ പങ്കെടുത്ത വേദിയിൽ ഷൈൻ ചെയ്ത് മുജിലാൽ; വേദിയിൽ പരിചയമില്ലാത്ത മുഖം കണ്ട് തമ്മിൽ തമ്മിൽ നോക്കി സംഘാടകർ

മലപ്പുറം: നടൻ ജയറാമിന്റെ മാനേജരെന്ന വ്യാജേന വിദ്യാരംഭ ഉദ്ഘാടന ചടങ്ങിൽ വേദിയിൽ കയറിയിരിക്കുകയും നിലവിളക്ക് കൊളുത്തുകയും ചെയ്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളെ സംഘാടകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃശൂർ സ്വദേശിയും തിരൂരിൽ താമസക്കാരനുമായ മുജിലാൽ എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തഛന്റെ തട്ടകമായ തിരൂർ തുഞ്ചൻ പറമ്പിൽ ബുധനാഴ്ച വൈകിട്ട് നടന്ന തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രമുഖരായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്ത ചടങ്ങിൽ വേദിയിൽ കയറിയിരിക്കുകയും വേദിയുടെ എല്ലാ നിയന്ത്രണവും ഏറ്റെടുത്താണ് മുജിലാൽ സംഘാടകരെ വരെ ഞെട്ടിച്ചത്.

ഉദ്ഘാടകനായെത്തിയ പത്മശ്രീ ജയറാം, എം ടി വാസുദേവൻ നായർ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, കെ.എക് ആന്റോ തുടങ്ങിയ പ്രമുഖരോടൊപ്പം മുജിലാൽ ഒരു മണിക്കൂറിലധികം വേദി പങ്കിട്ടു. ഈ സമയം മറ്റ് പ്രമുഖർ വേദിക്ക് താഴെയുണ്ടായിരുന്നു.

അധ്യക്ഷ പ്രസംഗം നടത്താൻ എഴുന്നേറ്റ എം ടിയുടെ കൈപിടിച്ച് പ്രസംഗ പീഠത്തിനടുത്ത് എത്തിച്ചതും ജയറാമിന്റെ ബൊക്കയും മറ്റും പിടിച്ചിരുന്നതും മുജിലാൽ ആയിരുന്നു. അതിഥികൾ നിലവിളക്ക് കൊളുത്താൻ എഴുന്നേറ്റപ്പാൾ ഇവിടെയും അവസരം പാഴാക്കാതെ ഫോട്ടോ പോസിനായി നിന്നു. മാത്രമല്ല, നിലവിളക്ക് കൊളുത്തുകയും ചെയ്തു.

പരിപാടിയുടെ ആദ്യാവസാനം വരെ വേദിയിൽ ഇരുന്നും വേദിയിൽ ചുറ്റിനടന്നും മുജി ലാൽ പരമാവധി ഷൈൻ ചെയ്തു. എന്നാൽ ചോദ്യം ചെയ്ത സംഘാടകരോട് ഇയാൾ പറഞ്ഞത് ജയറാമിന്റെ മാനേജരാണെന്നായിരുന്നു. ജയറാം കാർ ഇറങ്ങിയത് മുതൽ കൂടെ കൂടിയ മുജിലാലിനെ പൊലീസ് ആദ്യം മാറ്റിയെങ്കിലും ഫാൻസ് അസോസിയേഷൻ ഭാരവാഹിയാണെന്ന കള്ളം പറഞ്ഞായിരുന്നു ഇവിടുന്ന് രക്ഷപ്പെട്ടത്.

സംഘാടകരോ, അതിഥികളിലാരോ ആയിരിക്കുമെന്ന ഭാവത്തിൽ ജയറാമും ഇരുന്നു. ജയറാമിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോൾ വേദിയിലിരുന്ന മുജിലാലിന്റെ അഭ്യർത്ഥന മാനിച്ച് കമൽഹാസന്റെ ശബ്ദം അനുകരിക്കാൻ വരെ നടൻ തയ്യാറായി.

മുജിലാലിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സംഘാടകർ പിന്നീട് വേദിയിൽ നിന്ന് ഇറക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പത്രവിതരണത്തിനായി പരിപാടി സ്ഥലത്ത് എത്തിയെന്നായിരുന്നു ഇയാൾ പൊലീസിൽ പറഞ്ഞത്. മുമ്പ് സീരിയൽ രംഗത്ത് പ്രവർത്തിച്ചിരുന്ന ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നതായും നിരവധി കേസുകളുള്ളതായും നാട്ടുകാർ പറഞ്ഞു. സ്റ്റേഷനിലെത്തിച്ച മുജിലാലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP