Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരണം: ഓഖിയിൽ മരണസംഖ്യ 43 ആയി; കണ്ടെത്തിയ മൃതദേഹം ചെല്ലാനത്ത്; അജ്ഞാത മൃതദേഹം തീരത്ത് എത്തിച്ചത് നേവിയുടെ ദൗത്യസംഘം

ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരണം: ഓഖിയിൽ മരണസംഖ്യ 43 ആയി; കണ്ടെത്തിയ മൃതദേഹം ചെല്ലാനത്ത്; അജ്ഞാത മൃതദേഹം തീരത്ത് എത്തിച്ചത് നേവിയുടെ ദൗത്യസംഘം

തിരുവനന്തപുരം: കടലിൽ നിന്ന് ഒരു മൃതദേഹം കൂടി കിട്ടിയതോടെ ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു. ചെല്ലാനത്താണ് മൃതദേഹം എത്തിച്ചത്. നേരത്തെ, കടലിൽ തെരച്ചിൽ നടത്തിയിരുന്ന കോസ്റ്റ് ഗാർഡിന്റെ ഐ.എൻ.എസ് അഭിനവ് കപ്പൽ ഉൾക്കടലിൽ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹവുമായി വിഴിഞ്ഞം തീരത്തെത്തിയിരുന്നു. തുടർന്ന് മൃതദേഹം തിരിച്ചറിയൽ, പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഫിഷറീസിലെ രണ്ട് ലൈഫ് ഗാർഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുൾപ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഡെപ്യൂട്ടി തഹസിൽദാർ മോഹൻ രാജ്, വിഴിഞ്ഞത്തു നിന്നുള്ള ക്രിസ്തുദാസ് , പെൽക്കിസ്, റാഫി, ആന്റണി എന്നീ നാല് മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ട രണ്ടാമത്തെ തെരച്ചിൽ സംഘം നേവിയുടെ കപ്പലായ ഐ.എൻ. എസ് സുജാതയിൽ ഉൾക്കടലിലെ തെരച്ചിൽ തുടർന്നുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP