Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കെ.എം മാണിക്കെതിരെ തെളിവില്ലെന്ന പേരിൽ കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നീക്കത്തിനു പിന്നിൽ സിപിഎമ്മിന്റെ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം; സർക്കാരിനു വേണ്ടി അഡ്ജസ്റ്റ്‌മെന്റ് നിലപാട് സ്വീകരിക്കുകയാണ് വിജിലൻസ്'; മാണിയെ വെള്ളപൂശാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പി.സി.ജോർജ്

'കെ.എം മാണിക്കെതിരെ തെളിവില്ലെന്ന പേരിൽ കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നീക്കത്തിനു പിന്നിൽ സിപിഎമ്മിന്റെ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം; സർക്കാരിനു വേണ്ടി അഡ്ജസ്റ്റ്‌മെന്റ് നിലപാട് സ്വീകരിക്കുകയാണ് വിജിലൻസ്'; മാണിയെ വെള്ളപൂശാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പി.സി.ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബാർകോഴ ഇടപാടിൽ കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന പേരിൽ കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നീക്കത്തിനു പിന്നിൽ സിപിഎമ്മിന്റെ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയമാണെന്നും മാണിയെ വെള്ളപൂശാനുള്ള നീക്കത്തിനെതിരെ താൻ കോടതിയെ സമീപിക്കുമെന്നും പി.സി.ജോർജ് എംഎ‍ൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

418 ബാറുകൾ പൂട്ടാൻ ഒരുകോടി രൂപയും 312 ബാറുകൾ പൂട്ടാതിരിക്കാൻ മൂന്നുകോടി രൂപയും ബാറുടമകൾ നൽകിയിട്ടുണ്ട്. തന്റേത് ആരോപണം മാത്രമാണെങ്കിൽ തനിക്കെതിരെ കെ.എം.മാണി കേസ് കൊടുക്കണം.

വിജിലൻസ് സംസ്ഥാനത്ത് നിർജീവമാണ്. സർക്കാരിനുവേണ്ടി അഡ്ജസ്റ്റ് മെന്റ് നിലപാട് സ്വീകരിക്കുകയാണ് ഈ വിഭാഗത്തിന്റെ ജോലി. മാണിക്കെതിരെ തെളിവില്ലെന്ന വിജിലൻസിന്റെ റിപ്പോർട്ടിനെതിരെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകും. ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കും. ആവശ്യമായ തെളിവുകൾ കോടതിയിൽ സമർപ്പിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസം.

കെ.എം.മാണിയെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കാതെ അന്നത്തെ പ്രതിപക്ഷം നിയമസഭയിൽ കാട്ടികൂട്ടിയതൊന്നും ജനങ്ങൾ മറന്നിട്ടില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട സംസ്ഥാന സർക്കാർ ജനവിധിയെ ഭയക്കുന്നു. അതിനായി കഴിയുന്നത്ര പാർട്ടികളെ കൂടെ കൂട്ടാൻ ശ്രമിക്കുകയാണ്.

ജനതാദൾ എന്ന പ്രസ്ഥാനത്തിന് സംസ്ഥാന അദ്ധ്യക്ഷന്റെ നാടായ വയനാട്ടിൽ പോലും സ്വാധീനമില്ല. അതുകൊണ്ട് അവരുടെ രാഷ്ട്രീയ നിലപാടിന് പ്രത്യേക പ്രധാന്യം കൽപ്പിക്കണ്ടതുമില്ല. വിജിലൻസിനെ ഉപയോഗിച്ച് സിപിഎം കളിക്കുന്ന അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെകുറിച്ച് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാട് വ്യക്തമാക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP