Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതത്തിൽ ആദ്യമായി ശബരിമല ചവിട്ടി മുഖ്യമന്ത്രി പിണറായി അയ്യപ്പസന്നിധിയിൽ; ദേവസ്വം അധികൃതരുടെ പൊന്നാട സ്വീകരിച്ച്, തോരാ മഴ വകവയ്ക്കാതെ കാനനപാതയിലൂടെ കാൽനടയായി മലകയറി പിണറായി ; ഉദ്ഘാടനവും അവലോകനവും കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോൾ ശബരീശനെ കണ്ടുവണങ്ങാനായി ദിലീപ് സന്നിധാനത്തേക്ക്

ജീവിതത്തിൽ ആദ്യമായി ശബരിമല ചവിട്ടി മുഖ്യമന്ത്രി പിണറായി അയ്യപ്പസന്നിധിയിൽ; ദേവസ്വം അധികൃതരുടെ പൊന്നാട സ്വീകരിച്ച്, തോരാ മഴ വകവയ്ക്കാതെ കാനനപാതയിലൂടെ കാൽനടയായി മലകയറി പിണറായി ; ഉദ്ഘാടനവും അവലോകനവും കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോൾ ശബരീശനെ കണ്ടുവണങ്ങാനായി ദിലീപ് സന്നിധാനത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതി വിലയിരുത്തുന്നതിനും മണ്ഡലകാല ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനുമായി മല ചവിട്ടി മുഖ്യമന്ത്രി പിണറായി സന്നിധാനത്തേക്ക്. ഇന്ന് വൈകീട്ടോടെ പമ്പയിലെത്തിയ പിണറായി എട്ടുമണിയോടെയാണ് നീലിമല കയറി സന്നിധാനത്തേക്ക് കാൽനടയായി എത്തുന്നത്. നാലുകിലോമീറ്ററോളം വരുന്ന കാനനപാതയിലൂടെ നടന്നാണ് മുഖ്യമന്ത്രി സന്നിധാനത്തേക്ക് പോകുന്നത്.

പിണറായിയുടെ ആദ്യ ശബരിമല സന്ദർശനം ആണ് ഇത്. ശക്തമായ മഴയാണ് ശബരിമലയിൽ. നാളെ തുലാം ഒന്നിന് നട തുറക്കുന്നതിനാൽ ഭക്തരും സന്നിധാനത്തേക്ക് പ്രവഹിക്കുന്നുണ്ട്. മഴ വകവയ്ക്കാതെ കാൽനടയായി തന്നെ മല ചവിട്ടാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. പമ്പയിൽ പൊന്നാട അണിയിച്ചാണ് മലകയറുന്നതിന് എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം അധികൃതർ സ്വീകരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളിയും ഉദ്യോഗസ്ഥരുടെ സംഘവും കൂടെയുണ്ട്. കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രിയുടെ മലകയറ്റം.

ഇന്ന് രാത്രി സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി നാളെ രാവിലെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്ന പുണ്യദർശനം കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനത്തിനം നിർവഹിക്കും. തുടർന്ന് ശബരിമല വികസന പദ്ധതികളും അദ്ദേഹം അവലോകനം ചെയ്യും. മണ്ഡലകാലം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി സന്നിധാനത്ത് എത്തുന്നത് ഒരുക്കങ്ങൾക്ക് വേഗം കൂട്ടും.

കഴിഞ്ഞ മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം പമ്പയിലെത്തി ദേവസ്വം ബോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും സന്നിധാനത്തേക്കു പോയിരുന്നില്ല. 4.99 കോടി രൂപ ചെലവിലാണു വിനോദസഞ്ചാര വകുപ്പ് ഇവിടെ കെട്ടിടം നിർമ്മിക്കുന്നത്. 24 മുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അടങ്ങുന്നതാണു പദ്ധതി. അവലോകനത്തിന് ശേഷം വൈകീട്ട് മൂന്നുമണിയോടെ മുഖ്യമന്ത്രി പിണറായി മലയിറങ്ങി പമ്പയിലെത്തും. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അതീവ സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുള്ളത്.

അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ പ്രതിയായ നടൻ ദിലീപും നാളെ അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ എത്തുന്നുണ്ട്. നാളെ ഉച്ചയ്ക്കു ശേഷമാണ് ദിലീപ് മലചവിട്ടി സന്നിധാനത്തേക്ക് തിരിക്കുകയെന്നാണ് വിവരം. ഇതോടെ ആ സമയത്ത് മലയിറങ്ങുന്ന മുഖ്യമന്ത്രിയും അയ്യപ്പദർശനത്തിന് എത്തുന്ന നടനും നേർക്കുനേർ കാണുമോയെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. ഇരുവരും തുലാം ഒന്നിന് സന്നിധാനത്ത് ഉണ്ടാകുമെന്ന നിലയിൽ നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് ഇരുവരുടേയും കൂടിക്കാഴ്ചയുണ്ടാകുമോ എന്ന ചർച്ച സോഷ്യൽ മീഡിയയിലും പലരും ഉന്നയിച്ചത്. എന്നാൽ ഇത് യാദൃച്ഛികമാണെന്നും ഇതിന് ഒരു സാധ്യതയും ഇല്ലെന്നുമാണ് ബന്ധപ്പെട്ടവരിൽ നിന്ന് ലഭിക്കുന്ന വിവരം.

എൺപത്തി അഞ്ച് ദിവസത്തെ ജയിൽവാസത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുന്ന ദിലീപ് അഭിനയ രംഗത്ത് വീണ്ട ഈ മാസം അവസാനത്തോടെ സജീവമാകും. 16 കോടി മുതൽ മുടക്കിൽ ഗോഗുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമായ കമ്മാര സംഭവത്തിന്റെ സെറ്റിലാണ് ദിലീപ് ആദ്യമെത്തുക. അതിന് മുമ്പ് ശബരിമല ദർശനം നിശ്ചയിക്കുകയും നാളെ രാവിലെയോടെ ദർശനത്തിന് തിരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അതേസമയം, ദിലീപിനൊപ്പം മല ചവിട്ടാൻ ഫാൻസുകാരും ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ദിലീപ് ശബരിമലയ്ക്ക് പോവാനായി വ്രതമെടുത്തിലായിരുന്നു കുറച്ചുകാലമായി. ശബരിമലയ്ക്ക് പോയി വന്നതിന് ശേഷം താടി എടുത്ത ശേഷമായിരിക്കും കമ്മാര സംഭവത്തിൽ ജോയിൻ ചെയ്യുക. 16ന് വൈകുന്നേരം ആലുവപ്പുഴയുടെ തീരത്തുള്ള തറവാട് വീട്ടിൽ നിന്ന് കെട്ട് നിറച്ച് നാളെ് പുലർച്ചെ മല ചവിട്ടുമെന്നാണ് ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. തുടർന്ന് നാളെ രാത്രിയോടെ ദിലീപ് മലയിറങ്ങും. ചിത്രത്തിന്റെ ഷൂട്ടിംങ് വരെയുള്ള ദിവസങ്ങളിൽ ആലുവയിലെ വീട്ടിൽ തുടരാനാണ് നടന്റെ ആലോചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP