Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി പന്ത് സർക്കാരിന്റെ കോർട്ടിൽ; നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള മിനിമം വേജസ് കമ്മിറ്റി ശുപാർശ സമർപ്പിച്ചു; റിപ്പോർട്ടിൽ മാനേജ്‌മെന്റുകൾ ഉടക്ക് തുടരുന്നു; എതിർപ്പിനെ ഒറ്റക്കെട്ടായി ചെറുക്കാൻ യുഎൻഎ അടക്കമുള്ള നഴ്‌സുമാരുടെ സംഘടനകൾ; സമരത്തെ തുടർന്ന് ചേർത്തല കെവി എം ആശുപത്രി അടച്ചുപൂട്ടുന്നു

ഇനി പന്ത് സർക്കാരിന്റെ കോർട്ടിൽ; നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള മിനിമം വേജസ് കമ്മിറ്റി ശുപാർശ സമർപ്പിച്ചു; റിപ്പോർട്ടിൽ മാനേജ്‌മെന്റുകൾ ഉടക്ക് തുടരുന്നു; എതിർപ്പിനെ ഒറ്റക്കെട്ടായി ചെറുക്കാൻ യുഎൻഎ അടക്കമുള്ള നഴ്‌സുമാരുടെ സംഘടനകൾ; സമരത്തെ തുടർന്ന് ചേർത്തല കെവി എം ആശുപത്രി അടച്ചുപൂട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശ സർക്കാരിന് സമർപ്പിച്ചു. മാനേജ്‌മെന്റുകളുടെ വിയോജനക്കുറിപ്പോടെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.ഇനി ഒരു മാസത്തിനുള്ളിൽ സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിക്കും. ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യമാണ് പ്രപ്പോസലിൽ പറഞ്ഞിരിക്കുന്നത്. ജൂലൈ മുതൽ മുൻകാല പ്രാബല്യം വേണമെന്നാണ് നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ ആവശ്യപ്പെട്ടിരിക്കുന്നത്. .നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ഡ്രാഫ്റ്റ് ഇറക്കുമെന്ന് ലേബർ കമ്മീഷണർ പറഞ്ഞു.

സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പള പരിഷ്‌കരണമാണ് നേഴ്‌സിങ് മേഖലയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്.50 കിടക്കകൾ വരെയുള്ള ആശുപത്രികൾ, 51 മുതൽ 100 വരെ, 101 മുതൽ 200 വരെ, 201 ന് മുകളിൽ കിടക്കയുള്ള ആശുപത്രികൾ എന്നിങ്ങനെ തരംതിരിച്ചാണ് ശമ്പള വർദ്ധന.50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ 6890 മുതൽ 9485 രൂപ വരെയാണ്് അടിസ്ഥാന ശമ്പളത്തിൽ വർദ്ധന

ആശുപത്രിയിലെ മുഴുവൻ ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള ശുപാർശയാണ് മിനിമം വേജസ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.ഗ്രേഡ് 8, പാരാമെഡിക്കൽ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനുള്ള ശുപാർശയും കമ്മിറ്റി സമർപ്പിച്ചിട്ടുണ്ട്.

നേരത്തെ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനിച്ച ശമ്പള ഘടന നടപ്പാക്കാനാവില്ലെന്നു മാനേജ്‌മെന്റുകൾ വ്യക്തമാക്കിയിരുന്നു. ജൂലൈ 10നു മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരുമാനിച്ച ഇതര ജീവനക്കാരുടെ ശമ്പള വർധനയും അവർ തള്ളിക്കളഞ്ഞു.

നിലവിലെ ശമ്പളത്തിൽനിന്നു 40% വർധനയും ബത്തയും നൽകാമെന്നാണ് അവരുടെ നിലപാട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പളം നടപ്പായില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനത്തിലാണു നഴ്‌സുമാരുടെ സംഘടനകൾ. കഴിഞ്ഞ അഞ്ചിനു ചേർന്ന മിനിമം വേജസ് കമ്മിറ്റിയിൽ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ മുഖ്യമന്ത്രിയും മന്ത്രിമാരും നിർദ്ദേശിച്ചതിനെക്കാൾ ഉയർന്ന ശമ്പളം ആവശ്യപ്പെട്ടതാണു മാനേജ്‌മെന്റുകളെ പിന്നോട്ട് വലിച്ചത്.

മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അടിസ്ഥാന ജീവനക്കാർക്കു 15,200 രൂപ, നഴ്‌സിന് 17,200 രൂപ, നഴ്‌സിങ് അസിസ്റ്റന്റിന് 16,800 രൂപ എന്ന രീതിയിൽ 171 തസ്തികകളെക്കുറിച്ചും ധാരണയിൽ എത്തി. ഇതനുസരിച്ചു നിലവിലെ ശമ്പളത്തിൽ 60% വർധനയുണ്ടാകും. എന്നാൽ നഴ്‌സുമാരുടെ ശമ്പളം നിർണയിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശുപാർശകൾ നടപ്പാക്കണമെന്നു നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. മാനേജ്‌മെന്റുകൾ ഇതു നിരാകരിച്ചതോടെയാണു നഴ്‌സുമാർ സമരത്തിനിറങ്ങിയത്.

സമരം ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചു. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്പളം നൽകുമെന്നു പിണറായി വിജയൻ പ്രഖ്യാപിച്ചു. കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിർണയിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയും സുപ്രീംകോടതി സമിതിയുടെ ശമ്പളഘടനയാണു ശുപാർശ ചെയ്തത്.

അതിനിടെ, നഴ്‌സുമാർ സമരം തുടരുന്ന സാഹചര്യത്തിൽ ചേർത്തല കെവി എം ആശുപത്രി അടച്ചുപൂട്ടുകയാണെന്നു മാനേജ്‌മെന്റ് അറിയിച്ചി. ആശുപത്രിയിൽ പ്രവേശിച്ച രോഗികൾ ഡിസ്ചാർജ് ചെയ്തുപോകുന്ന മുറയ്ക്ക് നിമയവിധേയമായിത്തന്നെ ആശുപത്രി അടച്ചുപൂട്ടും. വേതനവർധന ആവശ്യപ്പെട്ടുള്ള സമരം അറുപതുദിവസം പിന്നിട്ടവേളയിലാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

നഴ്‌സുമാരും രാഷ്ട്രീയപ്പാർട്ടികളും ഒത്തുചേർന്ന് ആശുപത്രിക്കെതിരെ അക്രമം നടത്തുകയാണെന്നും മാനേജ്‌മെന്റ് ആരോപിച്ചു. സമരം പലപ്പോഴും അക്രമാസക്തമാകുന്നത് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും ജീവനു ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ശമ്പളവർധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 117 നഴ്‌സുമാരാണ് കഴിഞ്ഞ രണ്ടുമാസമായി സമരം ചെയ്യുന്നത്. ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാരസമരം തുടരുമെന്നാണ് നഴ്‌സുമാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP