Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പകൽമുഴുവൻ ഉയരുന്ന കനത്ത സ്‌ഫോടനങ്ങളിൽ വീടുകൾ മിക്കവയും വിണ്ടുകീറി; പാറകളുമായി ചീറിപ്പായുന്ന ലോറികൾ റോഡും തകർത്തു; ജീവിതം ദുസ്സഹമാക്കി രാത്രി കാട്ടാനശല്യവും; മൂക്കന്നൂരിൽ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി പാറമട; പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതരും

പകൽമുഴുവൻ ഉയരുന്ന കനത്ത സ്‌ഫോടനങ്ങളിൽ വീടുകൾ മിക്കവയും വിണ്ടുകീറി; പാറകളുമായി ചീറിപ്പായുന്ന ലോറികൾ റോഡും തകർത്തു; ജീവിതം ദുസ്സഹമാക്കി രാത്രി കാട്ടാനശല്യവും; മൂക്കന്നൂരിൽ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി പാറമട; പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതരും

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ യാതൊരു മാനദണ്ഡവുമില്ലാതെ പ്രവർത്തിക്കുന്ന പാറമടകൾ വീടുകളെ തകർക്കുന്നു. അമിതമായ സ്‌ഫോടനങ്ങളെ തുടർന്ന് പുതിയ കെട്ടിടങ്ങളിൽ പോലും വലിയ വിള്ളൽ പ്രത്യക്ഷപ്പെടുകയാണ്. പ്രശ്‌നം ചൂണ്ടിക്കാട്ടി പലകുറി ജനങ്ങൾ അധികൃതരെ പരാതിയുമായി സമീപിച്ചെങ്കിലും ഇപ്പോഴും ക്വാറി മാഫിയ വമ്പൻ സ്‌ഫോടനങ്ങളുമായി മുന്നേറുകയാണ്.

മൂക്കന്നൂർ ഞാലുക്കര സ്വദേശി പി പി പോളിയുടെ നേതൃത്വത്തിലാണ് പാറമട പ്രവർത്തിക്കുന്നത്. വാട്ടർടാങ്കിനു സമീപം പ്രവർത്തിക്കുന്ന ഈ പാറമട രണ്ടരവർഷം മുൻപ് പ്രവർത്തനം നിർത്തിയിരുന്നതാണ്. പിന്നീട് കഴിഞ്ഞ ജനുവരി മുതലാണ് പാറമട വീണ്ടും ആരംഭിച്ചത്. നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കണമെന്ന് പറഞ്ഞാണ് ലൈസൻസ് നൽകിയതെങ്കിലും യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് പാറമട പ്രവർത്തിക്കുന്നതെന്നാണ് സമീപവാസികളുടെ പരാതി.

വീടുകളിൽ വിള്ളലുകൾ വീണ് വീടുകൾ നശിക്കുന്നതോടൊപ്പം പഞ്ചായത്ത് തോട് തകർന്ന് തോ്ട്ടിലൂടെ ഒഴുകുന്ന ചെള്ളി വെള്ളം കിണറുകളിലേക്ക് ഒഴുകുന്ന സ്ഥിതിപോലും ഉണ്ട്. ഇതോടെ വെള്ളം കുടിക്കുന്നതിനോ തുണികൾ കഴുകുന്നതിനോ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. പകൽ സമയങ്ങളിൽ പാറമടകളിൽ നടക്കുന്ന സ്‌ഫോടനങ്ങളുടെ പ്രകമ്പനങ്ങളുടെ ഭീതിക്കുപുറമെ കാട്ടാന ശല്യവും നാട്ടുകാരെ ഭയപ്പെടുത്തുന്നു രാത്രികാലങ്ങളിൽ. അമ്പത് മീറ്റർ അകലം മാത്രമുള്ള വനത്തിനുള്ളിൽ നിന്ന് കാട്ടാനകൾ രാത്രി കാലങ്ങളിൽ എത്താറുള്ള മേഖലയാണ്. പാറപൊട്ടിക്കൽ മൂലം വിണ്ടുനിൽക്കുന്ന വീടുകൾ എപ്പോൾ വേണമെങ്കിലും വീഴുമെന്ന ഭീതിയിലാണ് പലരും. വർഷകാലം വരുന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകും.

ഓരോ പാറമടയിലും ദിവസവും പത്തോളം ജാക്ക് ഹാമറുകൾ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. നിയമാനുസൃതം പറഞ്ഞതിലേറെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതായാണ് പരാതി. നാലിരട്ടിയിലധികം ഇവിടെ ഉപയോഗിക്കുന്നുണ്ടെന്നും പ്രദേശത്തെ രോഗികൾക്കും ഗർഭിണികൾക്കുമെല്ലാം ഇത് പ്രശ്‌നമുണ്ടാക്കുന്നെന്നും നാട്ടുകാർ പറയുന്നു. പാറയുമായി അമിതഭാരവും വഹിച്ചുകൊണ്ടുള്ള ഭാരവാഹനങ്ങളുടെ അമിത ഓട്ടം മൂലം നെല്ലിച്ചോട്-വെള്ളപ്പാറ റോഡും തകർന്നു.

ഭാരവാഹനങ്ങൾ ഓടുന്നത് നിരോധിച്ചിട്ടുണ്ടങ്കിലും നിയമങ്ങൾക്കും ഉത്തരവുകൾക്കും യാതൊരും വിലയും കൽപ്പിക്കാതെയാണ് പാറകടത്ത്. ദിനംപ്രതി 500 ലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ ഇത്തരത്തിൽ കടന്നുപോകുന്നത്. നാട്ടുകാരുടെ യാത്രകൾക്കും ഭീഷണി ഉയർത്തിയാണ് വാഹന ഓട്ടം. ഇതോടൊപ്പം പാറമടയുടെ മറവിൽ വനം കയ്യേറുന്നതായ ആക്ഷേപവും ഉയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP