Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മ്യാന്മർ സൈനികരുടെ നരഹത്യയിൽ പൊലിഞ്ഞത് 6,700 റോഹിങ്ക്യ മുസ്‌ലിങ്ങളുടെ ജീവൻ; മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് നടത്തിയ സർവേ കണ്ട് ഞെട്ടി ലോകം; ഓഗസ്റ്റിനു ശേഷം 647,000 റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു; പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാണിച്ച ഓങ് സാങ് സ്യൂക്കിക്ക് അന്തർദേശീയ തലത്തിൽ രൂക്ഷവിമർശനം

മ്യാന്മർ സൈനികരുടെ നരഹത്യയിൽ പൊലിഞ്ഞത് 6,700 റോഹിങ്ക്യ മുസ്‌ലിങ്ങളുടെ ജീവൻ; മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് നടത്തിയ സർവേ കണ്ട് ഞെട്ടി ലോകം; ഓഗസ്റ്റിനു ശേഷം 647,000 റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു; പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാണിച്ച  ഓങ് സാങ് സ്യൂക്കിക്ക് അന്തർദേശീയ തലത്തിൽ രൂക്ഷവിമർശനം

നയ്പിഡോ: മ്യാന്മർ സൈനികരുടെ നരഹത്യയിൽ 6,700 റോഹിങ്യ മുസ്‌ലിംകൾ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തലുമായി രാജ്യാന്തര ആരോഗ്യ സംഘടനയായ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് രംഗത്ത്. അഭയാർഥികളായി ബംഗ്ലാദേശിൽ എത്തപ്പെട്ട റോഹിങ്യകൾക്കിടയിൽ സർവേ നടത്തിയാണ് എംഎസ്എഫ് റിപ്പോർട്ട് തയാറാക്കിയത്.

സൈനിക അതിക്രമത്തിൽ 400 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് മ്യാന്മർ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ അതിന്റെ എത്രയോ ഇരട്ടി വരുമെന്നാണ് സംഘടന കണ്ടെത്തിയത്. ഓഗസ്റ്റിനു ശേഷം 7 ലക്ഷത്തോളം റോഹിങ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്നും മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് പറയുന്നു.

വടക്കൻ റാഖൈൻ സംസ്ഥാനത്ത റോഹിങ്യകളുമായി ബന്ധപ്പെട്ട ചിലർ സൈനിക ചെക്കുപോസ്റ്റുകൾ ആക്രമിച്ചെന്നു പറഞ്ഞ് നടത്തിയ ആക്രമണം രാജ്യം മൊത്തെം വ്യാപിക്കുകയായിരുന്നു, ഓഗസ്റ്റിലാണ് സൈന്യം രോഹിങ്യകൾക്ക് എതിരേ തുടങ്ങിയ ആക്രമണം വളരെ അധികം രൂക്ഷമാവുകയായിരുന്നു.

രോഹിങ്യകൾക്ക് എതിരേയുള്ള മനുഷ്യാവകാശധ്വംസനത്തെ അപലപിക്കാൻ തയാറാവാത്ത സ്യൂകിക്ക് എതിരേ അന്തർദേശീയ തലത്തിൽ രൂക്ഷവിമർശനം ഉ യർന്നിരുന്നു. അവർക്കു നൽകിയ ബഹുമതി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

ജൂൺ 2012 മുതൽ മ്യാന്മാറിൽ അരാകാന സംസ്ഥാനത്തുനിന്ന് റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾക്കെതിരേ അക്രമാസക്തമായ ജനക്കൂട്ടം അതിക്രമങ്ങൾ നടത്തുന്നുണ്ട റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞുകയറിയവരാണെന്ന് ആരോപിക്കപ്പെടുന്നുത്. അധികൃതരുടെ സഹായത്തോടെയാണ് കലാപം നടക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് റിപ്പോർട്ടു ചെയ്തിരുന്നു.

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാന്മർ പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന മുസ്ലിം വിഭാഗമാണ് റോഹിങ്യകൾ. പത്ത് ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവർക്ക് മ്യാന്മർ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യം കുറഞ്ഞ ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ സാധിക്കില്ല.

2016-17 കലഘട്ടത്തിലെ പ്രതിസന്ധിക്ക് മുൻപ് മ്യാന്മറിൽ ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി കണക്കുകൾ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യൻ ജനതയ്ക്ക് 1982 ലെ മ്യാന്മർ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരുന്നു.

എട്ടാം നൂറ്റാണ്ടിലെ റോഹിങ്ക്യ ചരിത്രത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനു കഴിയുന്നതിനു മുൻപ് മ്യാന്മറിലെ നിയമം റോഹിങ്യകളെ അവിടുത്ത് എട്ട് ദേശീയ ദേശീയ വംശങ്ങളിൽ ഒന്നായി അംഗീകരിക്കാറില്ല. സഞ്ചാര സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികളിൽ എന്നിവയിൽ നിന്നും ഈ ജനങ്ങൾ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു.തിരിച്ചറിയൽ കാർഡോ ജനനസർട്ടിഫിക്കറ്റുകളോ പോലും ഇവർക്ക് സർക്കാർ നിഷേധിക്കുന്നു ഈ ജനത അവിടെ പരമ്പരാഗതമായി തന്നെ ഇവിടെ വിവേചനത്തിനിരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല. മ്യാന്മറിലെ റോഹിൻഗ്യകൾ നേരിടുന്ന നിയമപരമായ ഇന്നത്തെ അവസ്ഥയെ വർണ്ണവിവേചനവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്

പട്ടാളത്തിനു മുൻതൂക്കമുള്ള ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധിസ്റ്റുകളാലും സൈന്യങ്ങളാലും ബലാത്സംഗമുൾപ്പടെയുള്ള നീചമായ പീഡനങ്ങൾക്കിരയാക്കപ്പെട്ടു കൊണ്ടിരിക്കുന്ന അരാക്കൻ സ്ത്രീകളുടെ എണ്ണം പ്രതിദിനം കൂടിക്കൊണ്ടിരിക്കുകയാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP