Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരുവ് നായ പ്രശ്‌നത്തിൽ ഷോർട്ട്ഫിലിമുമായി മൃഗസംരക്ഷണ വകുപ്പ്: 'മുറിപ്പാടുകൾ' ഒരുക്കിയത് വിഷയത്തിലെ ആശങ്കകൾ പരിഹരിക്കാൻ

തെരുവ് നായ പ്രശ്‌നത്തിൽ ഷോർട്ട്ഫിലിമുമായി മൃഗസംരക്ഷണ വകുപ്പ്: 'മുറിപ്പാടുകൾ' ഒരുക്കിയത് വിഷയത്തിലെ ആശങ്കകൾ പരിഹരിക്കാൻ

തെരുവ് നായ നിയന്ത്രണത്തിനുള്ള സർക്കാരിന്റെ നയമായ എബിസി പദ്ധതിയെ (വന്ധ്യംകരണം) കുറിച്ച് ജനങ്ങളിലുള്ള ആശങ്കകൾ ദൂരീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഷോർട്ഫിലിം നിർമ്മിച്ചു. നായ പ്രജനന നിയന്ത്രണ പരിപാടി ഫലപ്രാപ്തിയിലെത്താൻ പൊതുജനങ്ങളുടെയും കൂടി സഹകരണം അനിവാര്യമായി വന്ന സാഹചര്യത്തിലാണ് ഷോർട്ഫിലിം നിർമ്മിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. 'മുറിപ്പാടുകൾ' എന്ന പേരിൽ ത്രീ ഡോട്ട് അഡ്വർടൈസേഴ്‌സിന്റെ ബാനറിൽ മൃഗസംരക്ഷണ വകുപ്പ് നിർമ്മിച്ച ഈ ഷോർട്ഫിലിമിന്റെ രചനയും സംവിധാനവും ഡോ. നികേഷ് കിരൺ ആണ് നിർവഹിച്ചത്.

'ആക്ഷൻ ഹീറോ ബിജു' ഫെയിം അഭിജയ്ക്കൊപ്പം ഡോ. വിമൽ, ഡോ. അഭിലാഷ്, ഡോ.ഹരികൃഷ്ണപിള്ള, ഡോ. കിഷോർ എന്നീ വെറ്ററിനറി സർജന്മാരാണ് ഇതിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ക്യാമറ-സജു, സഹസംവിധായകർ-ഡോ. അബ്രഹാം, ഡോ. ആനന്ദ്, എഡിറ്റിങ്-സുജിത്, ബാക്ഗ്രൗണ്ട് സ്‌കോർ-സംഗീത്-സിബി, ഇഫക്ട്‌സ്-ഷിബു, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ്.

10 മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട്ഫിലിമിന്റെ പ്രകാശനം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ. എൻ. ശശിയിൽ നിന്ന് പകർപ്പ് ഏറ്റുവാങ്ങി വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജു നിർവഹിച്ചു. ഷോർട്ഫിലിമിന്റെ ലിങ്ക് പൊതുജനങ്ങൾക്ക് കാണാനായി 'മുറിപ്പാടുകൾ' എന്ന പേരിൽ യു ട്യൂബിലും ലഭ്യമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP