Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശുഹൈബിന്റെ കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി; കൊലപാതകത്തിന് ഉപയോഗിച്ച വെളുത്ത വാഗൺ ആർ കാർ വാടകയ്‌ക്കെടുത്തത് പാലോട്ടുകാവിൽനിന്നും; വാടകയ്‌ക്കെടുത്തതും തിരികെ നൽകിയതും പ്രതി അഖിൽ

ശുഹൈബിന്റെ കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി; കൊലപാതകത്തിന് ഉപയോഗിച്ച വെളുത്ത വാഗൺ ആർ കാർ വാടകയ്‌ക്കെടുത്തത് പാലോട്ടുകാവിൽനിന്നും; വാടകയ്‌ക്കെടുത്തതും തിരികെ നൽകിയതും പ്രതി അഖിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗൺ ആർ കാറാണു പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചത്. ശനിയാഴ്ച പിടിയിലായ അഖിലാണു കാർ വാടകയ്‌ക്കെടുത്തത്. കൊല നടത്തിയ ശേഷം കാർ 14നു തിരികെ നൽകി.

അതേസമയം, ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ പ്രവർത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയിൽ അൻവർ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടിൽ വീട്ടിൽ കെ.അഖിൽ (24), തൈയുള്ള പുതിയപുരയിൽ ടി.കെ.അഷ്‌കർ (25) എന്നിവരെയാണ് കർണാടകയിലെ വീരാജ്‌പേട്ടയിൽനിന്ന് അറസ്റ്റ് ചെയ്തത്.

ഇതോടെ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വീരാജ്‌പേട്ടയിൽനിന്നും കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ അഷ്‌കർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അൻവർ സാദത്തിനെയും അഖിലിനെയും ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP