Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയുക്ത അധ്യക്ഷനെ സ്വീകരിക്കാൻ രാവിലെ തന്നെ മുൻപന്തിയിലുണ്ടായിരുന്ന സുധീരൻ ചെന്നിത്തലയുടെ പടയോരുക്കത്തിന് എത്തിയില്ല; കെപിസിസി മുൻ അധ്യക്ഷന്റെ അസാന്നിധ്യം ചർച്ചയാക്കി പടയൊരുക്കം വേദി; കാരണം വിശദീകരിക്കാതെ സുധീരൻ

നിയുക്ത അധ്യക്ഷനെ സ്വീകരിക്കാൻ രാവിലെ തന്നെ മുൻപന്തിയിലുണ്ടായിരുന്ന സുധീരൻ ചെന്നിത്തലയുടെ പടയോരുക്കത്തിന് എത്തിയില്ല; കെപിസിസി മുൻ അധ്യക്ഷന്റെ അസാന്നിധ്യം ചർച്ചയാക്കി പടയൊരുക്കം വേദി; കാരണം വിശദീകരിക്കാതെ സുധീരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മേളനത്തിൽനിന്നും കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ വിട്ടുനിന്നു. രാവിലെ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ സുധീരൻ എത്തിയിരുന്നു. സമ്മേളനത്തിൽനിന്നും വിട്ടുനിന്നതു സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് സുധീരൻ പറഞ്ഞു.

രാവിലെ 11.35ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഈ സമയം വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിക്കാൻ വി എം സുധീരൻ ഉണ്ടായിരുന്നു. ശേഷം കൃത്യം 12 മണിയോടെ തന്നെ രാഹുൽ പൂന്തുറയിലെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ, എംപിമാരായ കെസി വേണുഗോപാൽ, ശശിതരൂർ, ഡിസിസി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ എന്നിവർക്കൊപ്പമാണ് അദ്ദേഹം പൂന്തുറയിലെത്തിയത്. അവിടെയും സുധീരൻ എത്തിയിരുന്നില്ല.

തങ്ങളുടെ ഉറ്റവർ ഇനിയും തിരിച്ചെത്തിയില്ലെന്ന സങ്കടം പറഞ്ഞവരെ ആശ്വസിപ്പിച്ച ശേഷം അവർക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു നിയുക്ത കോൺഗ്രസ് അധ്യക്ഷൻ. സമീപത്തെ വീടുകളുടെ മുകളിലും മറ്റുമായി വൻ ജനാവലിയാണ് രാഹുലിനെ നേരിൽ കാണാനായി തടിച്ച് കൂടിയത്. ഇവിടെ ഏകദേശം അരമണിക്കൂറോളം ചെലവിട്ട ശേഷം കോൺഗ്രസ് നേതാക്കൾക്കൊപ്പം അദ്ദേഹം വിഴിഞ്ഞത്തേക്ക് പോവുകയായിരുന്നു. വിഴിഞ്ഞത്ത് തീരദേശ വാസികളെ കണ്ട ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയിലെത്തി.

5.30നു സെൻട്രൽ സ്റ്റേഡിയത്തിൽ പടയൊരുക്കം സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായും പങ്കെടുത്തപ്പോഴാണ് വീണ്ടും സുധീരന്റെ അസാന്നിധ്യം ചർച്ചയായത്. വേദിയിലും സമീപത്തും സുധീരനെ കണ്ടില്ല. കാര്യം അറിയാൻ മാധ്യമങ്ങൾ വിളിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP