1 aed = 18.22 inr 1 eur = 71.17 inr 1 gbp = 83.22 inr 1 kwd = 219.54 inr 1 sar = 17.84 inr 1 usd = 67.09 inr
Feb / 2017
20
Monday

3000 കോടി മുടക്കി ആപ്പിളിനെ തോൽപ്പിക്കുന്ന സ്മാർട്ട് ഫോൺ ഇറക്കുമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മലയാളി സഹോദരന്മാരുടെ മാംഗോ ഫോൺ വീണ്ടും വരുന്നു; ജയിലിൽ നിന്നിറങ്ങിയ അഗസ്റ്റിൻ സഹോദരന്മാർ ഇക്കുറി ജനത്തെ പറ്റിക്കുന്നത് ദുബായിൽ നിന്നും; കുട പിടിക്കുന്നത് ദേശാഭിമാനിയും; തട്ടിപ്പുകാരുടെ ചെലവിൽ എംടിയെ ആദരിക്കുന്നതിന് എതിരെ എങ്ങും പ്രതിഷേധം

February 20, 2017

തിരുവനന്തപുരം: എത്രവലിയ കൊള്ളക്കാരനാണെങ്കിലും പണം മുടക്കി പരസ്യം നൽകുന്നുണ്ടെങ്കിൽ പിന്നെ മറ്റൊന്നും നോക്കേണ്ടെന്നാണ് മലയാളത്തിലെ മിക്ക മുഖ്യധാരാ പത്രങ്ങളുടെയും പോളിസി. ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല, സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ പാർട്ടി മുഖപത...

17-ാം വയസ്സിൽ വീടുവിട്ട സുനി 50,000 രൂപ മോഷ്ടിച്ച് വാങ്ങിയ പൾസർ ബൈക്കിലൂടെ പൾസർ സുനിലായി; ഇഷ്ടപ്പെട്ട പൾസർ ബൈക്ക് കണ്ടാൽ പൂട്ടുതുറക്കാൻ രണ്ടാമതൊന്ന് ആലോചിക്കില്ല; രാത്രിയിൽ മാത്രം വീട്ടിൽ വരുന്ന ശീലം; നിരവധി പിടിച്ചുപറിക്കേസുകളിൽ പ്രതിയായിട്ടും സിനിമാക്കാരുടെ ഇഷ്ടക്കാരനായി; പൾസർ സുനിയുടെ കഥ

February 20, 2017

കൊച്ചി : സ്‌കൂൾ പഠനത്തോടെ തന്നെ വഴിവിട്ട ജീവിതമാണ് പൾസർ സുനിയുടേത്. ചെറിയ മോഷണം തുടങ്ങിയപ്പോഴേ വീട്ടുകാരുടെ കണ്ണിലെ കരടായി. 17-ാം വയസ്സിൽ നാടുവിട്ടു. പിന്നെ എങ്ങനെ സിനിമാക്കാരുടെ പ്രിയതമനായെന്ന് വീട്ടുകാർക്കും അറിയില്ല. എല്ലാ സൂപ്പർതാരങ്ങളുമായും സുനി...

14 രാജ്യങ്ങളുടെയും ദേശീയ പതാക കൃത്യമായി ഉപയോഗിച്ചിട്ടും ഇന്ത്യൻ പതാകയിൽ നിന്നും അശോക ചക്രം ചാടി പുറത്തുപോയത് എങ്ങനെ? ദേശീയ പതാകയെ അപമാനിച്ചു പ്രസിദ്ധീകരിച്ച മുഴുപേജ് ജോയ് ആലുക്കാസ് പരസ്യത്തെ കുറിച്ച് ചോദിക്കാൻ വായനക്കാരൻ മനോരമയിൽ വിളിച്ചത് വൈറലായപ്പോൾ

February 20, 2017

തിരുവനന്തപുരം: ബിസിനസ് ലാഭകരമാക്കാൻ പല വിധത്തിലുള്ള പരസ്യങ്ങളുമായി സ്ഥാപനങ്ങൾ രംഗത്തുവരാറുണ്ട്. അതിന് ദേശീയ വികാരണങ്ങളെയും കൂട്ടുപിടിക്കുന്ന പതിവ് ഇന്ത്യൻ കച്ചവടക്കാർക്കുണ്ട്. അത്തരമൊരു ശ്രമം നടത്തിയ ജോയ് ആലുക്കാസ് ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കയാണ്. ...

ഇടത് പ്രമുഖന്റെ രണ്ട് മക്കളും പ്രമുഖ സൂപ്പർസ്റ്റാറുമാണ് ഭാവനയെ തട്ടിക്കൊണ്ട് പോയതിന് ചുക്കാൻ പിടിച്ചതെന്ന് ദേശീയ പത്രമായ ഡിഎൻഎ; സൂപ്പർ സ്റ്റാറുമായി പിണങ്ങിയ ഭാര്യക്കൊപ്പം നിന്നത് ഭാവനയുമായുള്ള നടന്റെ പിണക്കത്തിന് കാരണമായെന്നും ഡിഎൻഎ; നടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുമ്പോൾ

February 20, 2017

കൊച്ചി: നടി ഭാവനയെ തട്ടിക്കൊണ്ട് പോയത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. തെന്നിന്ത്യയിലെ മുൻനിര താരമായ ഭാവനയെ തട്ടിക്കൊണ്ട് പോയത് ദേശീയ മാദ്ധ്യമങ്ങളിലും വലിയ വാർത്തയാണ്. വെറും വാർത്തയ്ക്ക് അപ്പുറം എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടുകളും കൊടുക്കാൻ മത്സ...

മുത്തങ്ങ അനുസ്മരണം എങ്ങനെ വലിയ ഫണ്ട് ചെലവഴിച്ചുള്ള മേളകളായി? വീണ്ടും കുടിൽകെട്ടൽ സമരം തുടങ്ങിയ സികെ ജാനുവിന് തിരിച്ചടി; ആദിവാസി ഗോത്രമഹാസഭയിൽ നിന്ന് രാജിവച്ചതായി സംസ്ഥാന സെക്രട്ടറി; ജാനുവിന്റെ സമരം സംശയാസ്പദമെന്ന് ഗീതാനന്ദനും

February 20, 2017

കൽപറ്റ:  മുത്തങ്ങയിൽ കുടിൽകെട്ടി സമരം തുടങ്ങിയെങ്കിലും സി.കെ. ജാനുവിന്റെ പ്രവർത്തനങ്ങളിലും സംഘപരിവാർ ബന്ധത്തിലും ആദിവാസി ഗോത്രമഹാസഭയിൽ എതിർപ്പ് പടരുന്നു. ജാനുവിന്റെ ഏകാധിപത്യ നിലപാടിലും രാഷ്ട്രീയ മോഹങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനത്തിലും പ്രതിഷേധി...

സീനിയർ ജേർണലിസ്റ്റ് ഫോറം മുതിർന്ന പത്രക്കാരുടെ സംഘടനയെന്നു കരുതി സ്പോൺസർമാരുടെ ക്യൂ; റിട്ടയർ ചെയ്തവർ സംഘടനയുടെ പേരിൽ പണപ്പിരിവും വെള്ളമടിയും; വീട്ടിൽ ഇരിക്കേണ്ട പ്രായത്തിലെ കൊള്ളരുതായ്മയുടെ പേരിൽ സംഘടന പിളർപ്പിലേക്ക്; നല്ല കാലത്ത് നേതാക്കളെ വിരട്ടി കഴിഞ്ഞവർ സംഘടന പിടിക്കാൻ കോടതി കയറുന്നു

February 19, 2017

കോട്ടയം: സംസ്ഥാനത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ സംഘടനയെന്നറിയപ്പെടുന്ന സീനിയർ ജേണലിസ്റ്റ് ഫോറം പിളർപ്പിലേക്കു നീങ്ങുന്നു. മുതിർന്ന മാദ്ധ്യമപ്രവർത്തകരെന്നു വിശേഷിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ വിരമിച്ച പത്രപ്രവർത്തകർ ചേർന്നു രൂപവത്കരിച്ച സംഘടനയിൽ ...

വാദിക്കൊപ്പം സഹോദരനെ കേറ്റില്ലെന്ന് ചെങ്ങന്നൂർ ആർ ഡി ഒ; പ്രതിക്കൊപ്പം അമ്മയും സഹോദരന്മാരും കേറുന്നത് എങ്ങനെയെന്ന് മറുചോദ്യം; ഭർതൃവീട്ടുകാരുടെ സ്വത്ത് തട്ടലിനെതിരെ നൽകിയ പരാതിയിൽ വർഷം ഒന്നു കഴിഞ്ഞിട്ടും തീരുമാനമില്ല

February 19, 2017

ചെങ്ങന്നൂർ: വാദിക്കൊപ്പം സഹോദരനെ കേറ്റില്ലെന്ന് ആർ ഡി ഒ.. എന്നാൽ എങ്ങനെ പ്രതിക്കൊപ്പം ബന്ധുക്കളെ ഇരുത്തിയെന്ന് മറു ചോദ്യം. നീതി തേടി എത്തുന്നവർക്ക് സർക്കാർ ഓഫീസിൽ നീതി കിട്ടില്ലെന്ന് വാദവുമായി സമൂഹ മാദ്ധ്യമങ്ങളിൽ വിഡിയോ വൈറലാകുന്നു. ചെങ്ങന്നൂർ ആർഡിഒയ...

നടി മേനകയെ തട്ടിക്കൊണ്ടു പോകാനും പൾസർ സുനി ശ്രമിച്ചിരുന്നതായി സൂചന നൽകി ഭർത്താവ് സുരേഷ്‌കുമാർ; അഞ്ചുകൊല്ലം മുമ്പ് ജോണി സാഗരികയുടെ ഡ്രൈവറായിയിരിക്കെ നടത്തിയ ശ്രമത്തിൽ നൽകിയ പരാതി പൊലീസ് മുക്കി; ജോണി ഒഴിവാക്കിയ കൊടും ക്രിമിനൽ ആക്രമിക്കപ്പെട്ട നടിയുടെ സാരഥിയാകുന്നത് പിന്നീട് മുകേഷ് അടക്കം രണ്ടു നായകന്മാരുടെ കൂടി ഡ്രൈവറായ ശേഷം

February 19, 2017

തിരുവനന്തപുരം: ഇപ്പോൾ പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പൾസർ സുനി അഞ്ചുകൊല്ലം മുമ്പ് പ്രശസ്ത നടി മേനകാ സുരേഷിനേയും തട്ടിക്കൊണ്ടുപോയി ബഌക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി മുൻനിര പ്രൊഡ്യൂസറും മേനകയുടെ ഭർത്താവുമായ ജി സുരേഷ്...

വിടരും മുമ്പേ കൊഴിഞ്ഞു പോയൊരു ചെമ്പനീർ പൂവുപോലെ നിന്റെ ജീവൻ; ഇനിയെന്തു നൽകുമെൻ അമ്മയ്ക്കു പകരം എന്തു ഞാൻ ചോദിക്കുമെൻ അമ്മയ്ക്കു നൽകാൻ; കവിത പോലെ അവളുടെ ജീവനും കൊഴിഞ്ഞു പോയി; ആത്മഹത്യ ചെയ്ത അന്മരിയയുടെ കവിതയിൽ ഒളിച്ചിരിക്കുന്നത് എന്ത്?

February 19, 2017

കണ്ണൂർ: കവി മനസ്സുള്ള സ്വപ്ന ജീവിയായിരുന്നു ആന്മരിയ. രണ്ടു വർഷം മുമ്പ് ആന്മരിയ എഴുതിയ കവിത പോലെ അവളുടെ ജീവനും കൊഴിഞ്ഞു പോയി. 'ഒരു വിടരാപൂവ് ' എന്ന പേരിൽ അന്ന് ആന്മരിയ എഴുതിയ കവിത പോലെ തന്നെ അവളും വിടരും മുമ്പേകൊഴിഞ്ഞു പോയി. ആന്മരിയ എഴുതിയ കവിത ഇങ്ങിന...

ബിവറേജിലെ ക്യൂവിൽ ഇഴഞ്ഞു കയറുന്ന 'പാമ്പിന്' അറിയുമോ തന്റെ പിന്നിൽ ചാനൽ സംഘം ആണെന്ന്; 52 കോടി വിലയുള്ള കൊച്ചിയിലെ വീട് കണ്ടു വാ പൊളിക്കുന്ന ബ്രിട്ടീഷുകാർ; ബി ബി സി ആരംഭിച്ച കേരള പരമ്പര വൻഹിറ്റ്; ബ്രിട്ടീഷ് ചാനലുകളുടെ കണ്ണ് മലയാളക്കരയിൽ

February 19, 2017

ലണ്ടൻ: ക്യൂവിൽ നിൽക്കുമ്പോൾ ഉന്തും തള്ളും ഉണ്ടാക്കാതെ മര്യാദ പാലിക്കുക എന്നത് ബ്രിട്ടീഷ് സംസ്‌ക്കാരത്തിന്റെ ഭാഗമാണ് . ഇടയിൽ നുഴഞ്ഞു കയറുക എന്നത് ചിന്തിക്കുകയും വേണ്ട . പ്രായമുള്ളവരോ കൈകുഞ്ഞുങ്ങളോ ആയി വരുന്നവർക്ക് മുൻഗണനയും ഈ ക്യൂവിൽ ലഭിക്കും . ഇതൊക്ക...

കിട്ടാനുള്ളത് 108 കോടി; കാശുണ്ടായിട്ടും കുടിശികയടയ്ക്കാതെ ആർഭാടജീവിതം നയിക്കുന്ന 31 പേരുടെ വീടിനു മുന്നിൽ സമരത്തിന് ബാങ്ക് ജീവനക്കാർ; കാത്തലിക് സിറിയൻ ബാങ്കുകാർ നടത്തുന്ന സമരത്തിനെതിരേ വ്യാപാരികളും ബാങ്ക് ജീവനക്കാരുടെ സംഘടനയും

February 19, 2017

തൃശൂർ: വായ്പാ കുടിശികക്കാരുടെ സ്ഥാപനങ്ങൾക്കും വീടിനും മുന്നിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ സമരത്തിനെതിരെ വ്യാപാരികളും ബെഫിയും രംഗത്ത്. ബാങ്കിന്റെ ഹെഡ്ഡ് ഓഫീസിലേക്കും ചെയർമാന്റെ വീട്ടിലേക്കും മാർച്ച് നടത്തുമെന്ന് വ്യാപാരികൾ. കുടിശിക തിരിച്ചുപിടിക്ക...

ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ; മലയാളം സംസാരിച്ചാൽ കടുത്ത ശിക്ഷ; അച്ചടക്ക ലംഘനം നടത്തുന്നവരെ കർശനമായി നേരിടും; മലങ്കര കത്തോലിക്ക സഭയുടെ കലയപുരത്തെ ബഥനി സ്‌കൂളിലെ പീഡന മുറകൾ അതിക്രൂരം; ഏഴാ ക്ലാസുകാരനെ അടിച്ച് ആശുപത്രിയിലാക്കിയ പ്രിൻസിപ്പൾ ഒളിവിൽ

February 19, 2017

കൊല്ലം: മലങ്കര കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള കലയപുരത്തെ മാർ ഇവാനിയോസ് ബഥനി സ്‌കൂളിലെ പ്രിൻസിപ്പാൾ ഫാദർ ജോൺ പാലവിളക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും. അതിക്രൂരമായ വിധത്തിൽ ഈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്...

നെഹ്‌റു കോളേജിനെ തൊടാൻ സർക്കാർ മടിച്ചതെന്തിനെന്ന് ഒടുവിൽ വ്യക്തമായി; മന്ത്രി ബാലന്റെ ഭാര്യ രാജിവച്ചു തടി തപ്പിയത് വിഷ്ണുവിന്റെ പോസ്റ്റ്‌മോർട്ടം വരെ വിവാദം ആയപ്പോൾ; വി എസ് സന്ദർശിച്ചതും നീതി കിട്ടുമെന്ന് ഉറപ്പു നൽകിയതും ഈ അവിശുദ്ധ ബന്ധം മൂലം

February 19, 2017

പാലക്കാട്: പാമ്പാടി നെഹ്രുകോളേജിലെ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ കള്ളക്കളികൾ ഒരുപാട് നടന്നു. കോളേജ് ചെയർമാൻ കൃഷ്ണദാസിന്റെ അറസ്റ്റ് പോലും അട്ടിമറിക്കപ്പെട്ടു. പോസ്റ്റ് മോർട്ടം റിപ്പോർട്ടും ശരിയായ രീതിയിൽ ആയില്ല. പല നിർണ്ണായക തെളിവുകളും ...

നിങ്ങൾ പഠിച്ചു ഒരു ജോലിക്കായി അലയുമ്പോൾ ഇതു പോലെ ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയാലേ അതിന്റ വില അറിയുകയുള്ളൂ; ഞങ്ങളുടെ അടുത്തു വരുന്ന കസ്റ്റമേഴ്‌സിനെ ഇതുവരെ ബുദ്ധിമുട്ടിച്ചിട്ടില്ല; ദയവു ചെയ്ത് ഞങ്ങളുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണം: കല്യാൺ സിൽക്‌സ് വിഷയത്തിൽ തൊഴിലാളികൾക്ക് പറയാനുള്ളത്

February 18, 2017

തിരുവനന്തപുരം: കല്യാൺ സിൽക്ക്സിലെ ഷർട്ട് മാറ്റലും മർദനവും തീർത്തത് വലിയ വിവാദമാണ്. മറുനാടൻ വാർത്ത പുറത്തുവിട്ടതോടെ മർദ്ദന വിഷയം ഒതുക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുകയാണ്. ഇതിനിടെയാണ് കല്യാണിലെ ജീവനക്കാരും വിശദീകരണവുമായി സൈബർ ലോകത്ത് സജീവമായിരിക്കു...

വേണ്ടപ്പെട്ടവരെ ജയിൽ തുറന്ന് വെളിയിൽ വിടാനുള്ള സർക്കാരിന്റെ മോഹത്തിന് ഗവർണറുടെ ചുവപ്പു കാർഡ്; കൊടിയ ലൈംഗിക കുറ്റവാളികളെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവരെയും അങ്ങനെ വെറുതെ വിടാനാവില്ല; 1850 തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശയിൽ കൂടുതൽ വിശദീകരണം തേടി ഫയൽ തിരിച്ചയച്ച് ഗവർണർ സദാശിവം

February 18, 2017

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1850 തടവുകാരെ ശിക്ഷാ കാലാവധി തീരും മുമ്പേ മോചിപ്പിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിന് ചുവപ്പുകൊടി കാട്ടി ഗവർണർ പി സദാശിവം. ഇത്രയും തടവുകാരുടെ മോചനത്തിന് അനുമതി നൽകുന്നത് വേണ്ടത്ര പരിശോധനകൾ നട...

MNM Recommends