Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ ഫാക്ടറിയിൽ വൻതീപിടിത്തം:17 പേർ മരിച്ചു; തീപിടിച്ചത് ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണിൽ; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ ഫാക്ടറിയിൽ വൻതീപിടിത്തം:17 പേർ മരിച്ചു; തീപിടിച്ചത് ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണിൽ; രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ 17 പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.അഞ്ചോ അതിലധികമോ തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്. അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കി. .10 ഓളം ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കാർപെറ്റ് ഫാക്ടറിയിൽനിന്നു തുടങ്ങിയ തീ മറ്റു ഫാക്ടറികളിലേക്കു പടരുകയായിരുന്നെന്നാണു റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്‌നിശമനസേന അറിയിച്ചു.

ആഴ്ചകൾക്കു മുൻപു മുംബൈയിലെ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീകളടക്കം 14 പേർ മരിച്ചിരുന്നു. ജനുവരി എട്ടിന് ബെംഗളൂരുവിലെ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ജനുവരി ആറിന് മുംബൈയിലെ സ്റ്റുഡിയോയിലും തീപിടിത്തമുണ്ടായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP