Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവിഹിത ബന്ധത്തിന് എത്തുന്ന കാമുകന് വെറൈറ്റിക്ക് വേണ്ടി പത്തുവയസുകാരിയെ കൂട്ടിക്കൊടുത്തു: പീഡിപ്പിക്കപ്പെട്ടത് മാതാപിതാക്കൾ നഷ്ടമായ ബാലിക: കൂട്ടിക്കൊടുത്തത് രക്ഷകവേഷം അണിഞ്ഞെത്തിയ ശേഷം: കോന്നിയിൽ നിന്നും പിടിയിലായ സ്മിതയുടെ കഥ ഇങ്ങനെ

അവിഹിത ബന്ധത്തിന് എത്തുന്ന കാമുകന് വെറൈറ്റിക്ക് വേണ്ടി പത്തുവയസുകാരിയെ കൂട്ടിക്കൊടുത്തു: പീഡിപ്പിക്കപ്പെട്ടത് മാതാപിതാക്കൾ നഷ്ടമായ ബാലിക: കൂട്ടിക്കൊടുത്തത് രക്ഷകവേഷം അണിഞ്ഞെത്തിയ ശേഷം: കോന്നിയിൽ നിന്നും പിടിയിലായ സ്മിതയുടെ കഥ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പതിവായി അവിഹിതബന്ധത്തിന് എത്തുന്ന കാമുകന് വെറൈറ്റിക്ക് വേണ്ടി പത്തുവയസുകാരിയെ കൂട്ടിക്കൊടുത്തു. പൊലീസ് കാമുകനെ പൊക്കിയപ്പോൾ താൻ ഒഴിവായി എന്ന ആശ്വാസത്തിൽ നാട്ടിലൂടെ നടന്നു. ഒടുവിൽ ബാലികയുടെ മൊഴി അനുസരിച്ച് പിടിയിലായപ്പോൾ യുവതിയുടെ കുറ്റസമ്മത മൊഴിയിൽ ഞെട്ടി പൊലീസും.

കാമുകന് ബാലികയെ കൂട്ടിക്കൊടുത്തതിന് പിടിയിലായത് പ്രമാടം ളാക്കൂർ മല്ലശേരി മൂലപറമ്പ് കോളനിയിൽ സ്മിത (29) യാണ്. ഈ കേസിൽ ഈ മാസം ആറിന് അറസ്റ്റിലായ ഇവരുടെ കാമുകൻ ളാക്കൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം മൂല പറമ്പിൽ അജി (42) പത്തനംതിട്ട സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

പിതാവ് മരണമടഞ്ഞ, മാതാവ് ഉപേക്ഷിച്ച കുട്ടിയെ കഴിഞ്ഞ 26 നാണ് പീഡിപ്പിച്ചതായി പൊലീസ് പറയുന്നത്. സ്മിത സംരക്ഷണ വേഷമണിഞ്ഞാണ് കുട്ടിയെ വശത്താക്കിയത്. അജിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്ന സ്മിത കുട്ടിയെ ഇയാൾക്ക് കാഴ്ചവെയ്ക്കാൻ കൂട്ടു നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കോന്നി സിഐ ആർ ജോസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ബാലികാസദനത്തിൽ കഴിയുന്ന കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി എടുത്തിരുന്നു. അജിയുടെ അറസ്റ്റിനു ശേഷം പൊലീസ് നിരീക്ഷണത്തിലായിരുന്നു സ്മിത. എന്നാൽ ഇവരാകട്ടെ താനീ കേസിൽ ഇല്ല എന്ന വിശ്വാസത്തിലും. പോക്സോ അറസ്റ്റ് ആയതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP