Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും വലിയ മൺകുടം സ്വന്തമാക്കി മലയാളി; 12 ലക്ഷം രൂപ മുടക്കി കുടം സ്വന്തമാക്കിയത് ഗുരുവായൂർ സ്വദേശി റോഷൻ; കരകൗശല വസ്തുക്കളോടുള്ള അഭിനിവേശം മൂത്ത റോഷൻ ഈ കുടംവാങ്ങിയത് പുതുതായി വെച്ച വീടിന്റെ പൂന്തോട്ടം അലങ്കരിക്കാൻ

ലോകത്തിലെ ഏറ്റവും വലിയ മൺകുടം സ്വന്തമാക്കി മലയാളി; 12 ലക്ഷം രൂപ മുടക്കി  കുടം സ്വന്തമാക്കിയത് ഗുരുവായൂർ സ്വദേശി റോഷൻ; കരകൗശല വസ്തുക്കളോടുള്ള അഭിനിവേശം മൂത്ത റോഷൻ ഈ കുടംവാങ്ങിയത് പുതുതായി വെച്ച വീടിന്റെ പൂന്തോട്ടം അലങ്കരിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒരു മൺകുടത്തിന് 12 ലക്ഷം രൂപ എന്ന് കേട്ടാൽ ആരും ഞെട്ടും. എന്നാൽ പൊന്നും വില കൊടുത്ത് ഇത് സ്വന്തമാക്കിയതാകട്ടെ ഒരു മലയാളിയും. 280 കിലോ തൂക്കമുള്ള ഈ കുടം ലോകത്തിലെ തന്നെ ഏറ്റവും വലിയ മൺകുടമാണെന്നാണ് അവകാശവാദം. ഗുരുവായൂർ സ്വദേശിയായ എ.പി. റോഷൻ എന്ന മലയാളി വ്യവസായിയാണ് ഈ കുടം സ്വന്തമാക്കിയത്.

മോഹ വിലനൽകി ഈ കുടം സ്വന്തമാക്കിയതിന് റോഷന് പറയുന്ന കാരണം കേട്ടാൽ നമ്മൾ വീണ്ടും ഞെട്ടും കരകൗശല വസ്തുക്കളോടുള്ള അഭിനിവേശം മാത്രം. നിർമ്മാണത്തിലിരിക്കുന്ന തന്റെ പുതിയ വീടിന്റെ പൂന്തോട്ടത്തിൽ വെയ്ക്കാനാണ് റോഷൻ ഈ കുടം വാങ്ങിയത്. ജനക്പുരിയിലെ ഭുവനേഷ് പ്രസാദ് പ്രജാപതിയാണ് കുടത്തിന്റെ ശില്പി.

കൗതുകംതോന്നുന്ന കരകൗശലവസ്തുക്കൾ റോഷന് എന്നും ഹരമാണ്. വ്യത്യസ്തമായ കരകൗശല വസ്തുക്കളുടെ വലിയശേഖരം തന്നെ റോഷനുണ്ട്. ഇതെല്ലാം വീടിന് അലങ്കാരമാക്കിയിരിക്കുകയാണ്. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ എ.പി. റോഷൻ മരുന്നുവ്യാപാരിയാണ്. പുതുതായി വാങ്ങിയ ഈ മൺകുടം പ്രത്യേകം സജ്ജീകരിച്ച ട്രക്കിൽ നാട്ടിലെത്തിക്കും. ഇതിന് ഒരാഴ്ചയെടുക്കും.

ഗിത്തോർണിയിലെ സംസ്‌കൃതികേന്ദ്രയിൽ നടന്ന കരകൗശല മേളയിലാണ് റോഷൻ ഇത് കണ്ടെത്തിയത്. എല്ലാവർഷവും നടക്കുന്ന മേളയിലെ ഇത്തവണത്തെ മുഖ്യ ആകർഷണവും ഈ കൂറ്റൻ മൺകുടമായിരുന്നു. ലേലത്തിന് വെച്ച മൺകുടത്തിന് റോഷൻ മോഹവില നൽകിയതും അതുകൊണ്ടുതന്നെ.

കുടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അഞ്ചുവർഷമെടുത്തെന്ന് ശില്പി ഭുവനേഷ് പറഞ്ഞു. നിർമ്മാണത്തിനിടയിൽ പല തവണ കുടം തകർന്നു. ആറാമത്തെ ശ്രമം വിജയം കണ്ടു. പാരമ്പര്യമായി കരകൗശലവസ്തുക്കൾ നിർമ്മിക്കുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. സാധാരണ കുടം ഉണ്ടാക്കുന്ന ചക്രത്തിൽ തന്നെയാണ് ഇതും നിർമ്മിച്ചത്. 63 ഇഞ്ച് വ്യാസമാണ് കുടത്തിനുള്ളത്. 60 ഇഞ്ച് വ്യാസമുള്ള ചൈനയിലെ മൺകുടത്തിനാണ് നിലവിൽ ഗിന്നസ് റെക്കോഡുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP