Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ മൊബൈൽ ഫോണിലൂടെ ഏത് ഇന്റർനെറ്റ് ഉപയോഗവും നടത്താം; അമേരിക്കയിലെ 17കാരനായ മലയാളി വിദ്യാർത്ഥിയുടെ നേട്ടം ലോകം ചർച്ച ചെയ്യുന്നു

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ മൊബൈൽ ഫോണിലൂടെ ഏത് ഇന്റർനെറ്റ് ഉപയോഗവും നടത്താം; അമേരിക്കയിലെ 17കാരനായ മലയാളി വിദ്യാർത്ഥിയുടെ നേട്ടം ലോകം ചർച്ച ചെയ്യുന്നു

ന്യൂയോർക്ക്: അമേരിക്കയിലെ 17 വയസുകാരനായ മലയാളി വിദ്യാർത്ഥി ജേക്കബ് അജിത്ത് ആർക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഇത്രയും കുറഞ്ഞ പ്രായത്തിനിടെ നേടിയിരിക്കുന്നത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ മൊബൈൽ ഫോണിലൂടെ ഏത് ഇന്റർനെറ്റ് ഉപയോഗവും നടത്താമെന്നാണ് ഈ മിടുക്കൻ കണ്ടെത്തിയിരിക്കുന്നത്.

തന്ത്രശാലിയായ ഈ കൊച്ചുഹാക്കറുടെ നേട്ടം ലോകം ചർച്ച ചെയ്യുകയാണിപ്പോൾ. ഏതൊരു കമ്പ്യൂട്ടർ പ്രോഗ്രാമറും ഇതുവരെ കൈവരിക്കാത്ത നേട്ടമാണ് അജിത്ത് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. തന്റെ ടി-മൊബൈൽ ഫോണിൽ നിന്നും ഫ്രീയായി ഡാറ്റ ഹാക്ക് ചെയ്താണ് ഈ വിദ്വാൻ തന്റെ ഇന്റർനെറ്റ് ഉപയോഗങ്ങൾ നിർവഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

വെർജീനിയയിലെ തോമസ് ജെഫേർസൺ ഹൈസ്‌കൂൾ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലാണ് അജിത്ത് പഠിക്കുന്നത്. മീഡിയം പോസ്റ്റിൽ തന്റെ പുതിയ കണ്ടെത്തലിനെക്കുറിച്ച് അജിത്ത് എഴുതിയിട്ടുണ്ട്. ഇത് മഹത്തായ കണ്ടുപിടിത്തമാണെന്നാണ് അജിത്ത് സ്വയം അവകാശപ്പെട്ടിരിക്കുന്നത്.

ഇതിലൂടെ തനിക്ക് ക്ലൗഡിൽ നിന്നും ഡാറ്റയ്ക്ക് പണമടയ്ക്കാതെ ഏത് സോംഗും ഹോസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും അത് തന്റെ ഫോണിലൂടെ ആക്സസ് ചെയ്യാൻ സാധിക്കുമെന്നുമാണ് അജിത്ത് പറയുന്നത്. ആക്ടീവ് ഇൻർനെറ്റ് സർവീസില്ലാത്ത ഒരു സ്പെയർ ഫോണിൽ ഒരു ടി-മൊബൈൽ പ്രി-പെയ്ഡ് സിം കാർഡിട്ട് കളിക്കുമ്പോഴായിരുന്നു അജിത്ത് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.

ജിജ്ഞാസയുടെ പുറത്തായിരുന്നു താൻ ഇത് സംബന്ധിച്ച പരീക്ഷണം നടത്തിയതെന്നാണ് അജിത്ത് പറയുന്നത്. ഇത്തരം നെറ്റ് വർക്കുകൾ എത്തരത്തിലാണ് കോൺഫിഗർ ചെയ്തിരിക്കുന്നതെന്ന് പഠിക്കാൻ കൂടി വേണ്ടിയായിരുന്നു ഈ പരീക്ഷണമെന്നും അജിത്ത് വെളിപ്പെടുത്തുന്നു. ഒരു ആക്ടീവ് സർവീസില്ലാതെയും ഫോണിനെ നെറ്റ് വർക്കുമായി കണക്ട് ചെയ്യാൻ സാധിക്കുമെന്ന് അജിത്ത് കണ്ടെത്തുകയായിരുന്നു.കണക്ഷനുകളെ ടെസ്റ്റ് ചെയ്യുന്ന സ്പീഡ്ടെസ്റ്റ് ആപ്പ് അപ്പോഴും വർക്ക് ചെയ്യുന്നുണ്ടെന്ന് അജിത്ത് കണ്ടെത്തിയിരുന്നു.

സ്പീഡ് ടെസ്റ്റ് ആപ്പിലൂടെ തനിക്ക് സ്പീഡ്ടെസ്റ്റ് ലേബലുള്ള ഏത് ഫോൾഡറിൽ നിന്നും അയക്കപ്പെടുന്ന മീഡിയ ആക്സസ് ചെയ്യാൻ സാധിക്കുന്നുമെന്ന് ഈ കൊച്ചുമിടുക്കൻ തിരിച്ചറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ ഫയലുകളെ വിശ്വാസയോഗ്യമായി ടി-മൊബൈൽസ് കരുതുന്നതിനാലാണിത്. ഇത് പരീക്ഷിച്ച് തെളിയിക്കുന്നതിനായി അജിത്ത് തന്റേതായ സ്പീഡ് ടെസ്റ്റ് ഫോൾഡർ ക്രിയേറ്റ്ചെയ്യുകയും ഇതിൽ മീഡിയ ഫയൽ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇത് എളുപ്പത്തിൽ ആക്സസ് ചെയ്യാമെന്ന് തെളിയിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഒരു പ്രോക്സി സെർവർ ഒരു ഗേറ്റ്‌വേ എന്ന നിലയിൽ ക്രിയേറ്റ് ചെയ്യുകയും യൂസർമാർക്ക് ഏത് സൈറ്റും ആക്സസ് ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP